കഥ

പിൻഗാമി

നടുത്തളത്തില്‍ കത്തിച്ചുവച്ച നിലവിളക്കിന്റെയും, ചന്ദനത്തിരികളുടെയും മുന്നില്‍ ഞാന്‍ വെള്ള പുതച്ചു നിത്യനിദ്രയില്‍ നിശ്ചലം കിടക്കുന്നു. വീടും പരിസരവും പരിചയമുള്ളവരേയും അപരിചിതരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് ജനനിബിഡമായിരുന്നു. എന്നെ അവസാനമായി കാണുവാന്‍ പിന്നെയും പിന്നെയും ഓരോരുത്തരായി …

ഈ പകലിൽ വെന്ത ഹൃദയവുമായി

ജീവിതത്തിൽ ആദ്യമായിയായിരുന്നു വിനീത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്!അവന്റെ മുഖത്ത് അതിശയത്തിന്റെ കുളിര് നിറഞ്ഞിരുന്നു.വിനീത് പതിയെ സെക്കൻഡ് ഫ്ലോറിലേക്കുള്ള സ്റ്റെപ്പുകൾ കയറി, മുകളിൽ കൂട്ടുകാരുടെ പാർട്ടി തുടങ്ങി കഴിഞ്ഞിരുന്നു..“ഹായ് വിനീത് “പതിഞ്ഞ സ്വരത്തിൽ …

നിറഭേദങ്ങൾ

അന്നും അയാൾ പതിവ് പോലെ നടക്കാനിറങ്ങി, ഗുൽമോഹർ മരങ്ങൾ നിരന്നു നിൽക്കുന്ന വഴിയിലൂടെ അയാൾ തന്റെ ദുർബലമായ കാലുകൾ നീട്ടി വെച്ച് നടന്നു. പതിവ് നടത്തക്കാർ എതിരെ വരുന്നു, പരിചിതർ ഒരു പുഞ്ചിരി സമ്മാനിച്ചും …

കട്ട് ത്രോട്ട്

‘ഈ കേസില്‍ തെളിയിക്കപ്പെടാനാവുന്ന കാരണങ്ങളൊന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറ്റവാളിയോ, ഒന്നിലധികം പേരുണ്ടെങ്കില്‍ കുറ്റവാളികളോ ആരെന്ന് നിശ്ചയിക്കുവാനും കഴിഞ്ഞില്ല. ലീജ് പ്രമോദ് എന്ന ഇരുപത്തിയാറുകാരി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മാത്രം നില നില്‍ക്കുന്നു. …

പുസ്തക വില്പന

മേപ്രാണം സുകുമാരൻ കവിതകൾ നിരന്തരം എഴുതിക്കൊണ്ടിരുന്നു.ഒരു കവിതാസഹാരം പുറത്തിറക്കണമെന്നത് അയാളുടെ ജീവിതാഭിലാഷം ആയിരുന്നു. ആ അഭിലാഷം ഭാര്യയായ വിമലയെ അറിയിച്ചപ്പോൾ അവൾ പറഞ്ഞു:”ആരെങ്കിലും ഇക്കാലത്ത് കവിതകൾ വായിക്കുമോ? പ്രത്യേകിച്ച്… ”‘പ്രത്യേകിച്ച് നിങ്ങടെ കവിതകൾ’ എന്നു …

ഇറുമ്പ്ഒരു അല്പപ്രാണി

തുറന്നിട്ട ജനലിനു മറുവശത്തായി തെളിഞ്ഞ വെയിലിനെ വേദനിപ്പിക്കാത്ത വണ്ണം തിമിര്‍ത്തു പെയ്യുന്ന മഴയെയും നോക്കി ഇങ്ങനെ ഇരിക്കുവാന്‍ തുടങ്ങിയിട്ട് നേരം കുറേയായി എന്നാല്‍ ഈ ഇരുപ്പ് ഇപ്പോള്‍ ഒരു പതിവായതിനാല്‍ എനിക്ക് അത്രക്കും മുഷിപ്പ് …

ചന്ദ്രാ നീ എവിടെയാണ്?

തകിടം മറിഞ്ഞ പ്രതീക്ഷകൾ ചന്ദ്രന് ഒരു സന്തോഷവും ഇല്ല. അമ്മയോടോ, സഹോദരിയോടോ ഒന്നും സംസാരിക്കുന്നില്ല. കൊടുക്കുന്ന ഭക്ഷണം പകുതി കഴിച്ചു മാറ്റിവച്ചു. വീണ്ടും മൗനം. സഹോദരി അന്നുരാത്രി അവിടെ നിന്നു. രാത്രി ആയപ്പോള്‍ ചന്ദ്രന്‍ …

ചന്ദ്രാ നീ എവിടെയാണ്?

ചന്ദ്രന്റെ വീട് ആലുവായ്ക്ക് അടുത്ത് ഒരു പഞ്ചായത്തിലാണ്. ചന്ദ്രന്റെ അമ്മ മാധവി. അച്ഛന്‍ മാധവന്‍. മാധവിയ്ക്കും മാധവനും രണ്ടു മക്കള്‍. മൂത്തവള്‍ കോമളം, ഇളയവന്‍ ചന്ദ്രന്‍. മരംവെട്ടുകാരന്റെ സഹായിയാണ് മാധവന്‍. ചന്ദ്രന്റെ അമ്മയ്ക്ക് രണ്ട് …

പൂച്ചയുള്ള വീട്

‘അതാണ് നിങ്ങള്‍ തിരക്കിയ വീട്’.വീട് കാണിക്കാന്‍ വന്നയാളൊരു ചെറിയ വാര്‍ക്ക വീടിനു നേരെ വിരല്‍ ചൂണ്ടിയും എന്റെ പുറത്ത് തട്ടിയും പറഞ്ഞു.കോവിഡ് കാലമാണെന്നുംഈകാലത്ത് അപര ദേഹത്തില്‍ നിന്നകലം പാലിക്കണമെന്നുംഅപരദേഹത്തെസ്പര്‍ശിക്കരതെന്നും അയാള്‍ മറന്നതാവാം.വീട് കാണിച്ച് തന്നതില്‍ …

ആക്രി

ക്ഷേത്ര മതില്‍ക്കെട്ടിനു വെളിയിലെ ആല്‍ത്തറയില്‍ വസുമതിയമ്മ ഇരിയ്ക്കാന്‍ തുടങ്ങിയിട്ടു നേരം കുറെയായി. എന്നു വെച്ചാല്‍ ഒരു പകല്‍ പകുതി കഴിഞ്ഞിരിയ്ക്കുന്നു.ഇപ്പോള്‍ ആല്‍മരത്തിന്റെ നിഴല്‍ കിഴക്കോട്ടായിരിയ്ക്കുന്നു. എങ്ങോട്ടും എഴുന്നേറ്റു പോകരുതെന്നു കര്‍ശനമായി പറഞ്ഞിട്ടാണ് രശ്മി മോള്‍ …

Scroll to top
Close
Browse Categories