കഥ

വീട്പൊളിച്ച്കളഞ്ഞ പന്തൽ

നല്ല പരിചയമുള്ള വീടായിരുന്നു അത്.അല്ല, ഇത്രയും പരിചയമുള്ള മറ്റൊരു വീടില്ലായിരുന്നു.എന്നാൽ ആ വീട്ടിനുള്ളിലേക്ക് കയറിയിട്ടേയില്ല .. വീട്ടുകാരെയും പരിചയമില്ല.എന്നാലും ഏറ്റവും സ്വന്തമായി തോന്നിയ വീടാണത്.സ്കൂളിൽ പോകുന്ന കാലത്ത് ആ വീടിന്റെ മുറ്റത്തു രണ്ടു കുട്ടികൾ …

അങ്ങനെ ഒരു മഹാമാരിക്കാലത്ത്

പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അനാവശ്യമായി ആരും റോഡിലിറങ്ങരുത്. എല്ലാവരും മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകണം. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാന്‍ പരമാവധി സഹകരിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു”.പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പുമായി അനൗണ്‍സ്‌മെന്റ് …

‘ഇ’യിലെ കറുത്ത സൂര്യോദയം

‘ഇ’ എന്ന് ഇപ്പോൾ അറിയപ്പെടുന്നതും ഒരു പക്ഷേ, നാളെ മറ്റൊരു പേരിൽ അറിയപ്പെടാവുന്നതും ആയ രാജ്യത്തിന്റെ വടക്കൊരു ഭാഗത്ത് ഗോതമ്പു വിളയുന്ന പാടങ്ങളാണ്. ഒരുനാൾ വിശാലമായ പാടത്ത് ഒരു മുട്ട കാണപ്പെട്ടു. പുകമഞ്ഞ് മൂടിയതുപോലെയാണ് …

ഇന്‍സ്പെക്ടര്‍ ചന്തുവിന്റെ കുറ്റാന്വേഷണ ജീവിതം

ഞാന്‍, അപ്പുക്കുട്ടന്‍ആ പേരില്‍ ആണ് ഇന്ന് ഞാന്‍ അറിയപ്പെടുന്നത്. ആ പേര് എന്നില്‍ ഉറയ്ക്കുന്നതിനു മുന്‍പ്, വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ ്ഞാന്‍ വെറും അപ്പു ആയിരുന്നു. അപ്പുവില്‍ നിന്ന് അപ്പുക്കു ട്ടന്‍ നായരിലേക്കുള്ള ദൂരം …

പ്രായഭേദങ്ങൾ

സർക്കാർ ആശുപത്രിയുടെ ഒ.പി. ടിക്കറ്റിനുള്ള ക്യൂവിന്റെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവിൽ ആ കിളിവാതിലിനുമുന്നിലെത്തുമ്പോൾ അകത്തു നിന്നും വരുന്ന കിളിനാദത്തിലുള്ള ചോദ്യത്തിനുമറുപടിയായും, അതുപോലെ ഒഴിച്ചു കൂടാനാവാത്ത മറ്റേതെങ്കിലുമിടങ്ങളിലുംവയസ്സു പറയേണ്ടിവരുമ്പോൾ മാത്രമേ എഴുപതു വയസ്സായി എന്നു …

കാഴ്ചയ്ക്കപ്പുറം

ഇനിയിവിടെ കിടത്തിയിട്ട് കാര്യംല്ല്യ. വീട്ടിലേക്ക് കൊണ്ടുപൊക്കോള്ളൂന്ന് ഡോക്ടര്‍ പറഞ്ഞെന്നാണ് രാഘവേട്ടന്റെ മകന്‍ രാജേഷ് നാട്ടുകാരോടൊക്കെ പറഞ്ഞത്. നാടിന്റെ മുക്കിലും മൂലയിലുമൊക്കെ ഇതിനെപ്പറ്റി സംസാരമായി. ചിലരൊക്കെ രാജേഷിന്റെ ഭാഗവും ചിലരൊക്കെ സുമതിചേച്ചിയുടെ ഭാഗവും നിന്നുപറഞ്ഞു. ചിലയിടത്തൊക്കെ …

തങ്കവേല്‍

തങ്കവേല്‍ അയാളുടെ പേര്.35 വയസ്സ് പ്രായം.കന്യാകുമാരി ജില്ലയാണ് സ്വദേശം. ഒറ്റയാന്‍. പത്താം തരംവരെ പഠിച്ചു. സാമാന്യബുദ്ധിയുള്ള ഒരുവനായിരുന്നു അയാള്‍.സ്ഥിരമായി ജോലിയൊന്നുമില്ല. പലതും ചെയ്യും, ചിലപ്പോള്‍ ആശാരിപ്പണി, വര്‍ക്ക്ഷോപ്പ് മേസ്തിരിപ്പണി, ചെരുപ്പ്കുത്തി, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ തൂക്കിനടക്കുന്ന …

‘ട്വിസ്റ്റ് ‘

സൈമണ്‍ കാറ്റിച്ച് അവിടേയ്ക്ക് കയറി ചെല്ലുമ്പോള്‍ ഏതോ ഒരു ലൂയിസിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച നടക്കുകയായിരുന്നു. അഡ്വക്കെറ്റ് നിലീനയുടെ ചോദ്യത്തിന് മറുപടിയെന്നോണം ‘ ലൂയിസ് നിങ്ങള്‍ വിചാരിക്കുന്ന ആളല്ല, അയാള്‍ വൈവിധ്യങ്ങളുടെ രാജകുമാരന്‍.”എന്ന ലിവിംഗ്സ്റ്റന്റെ കമന്റ് …

മൂന്ന്മിന്നൽക്കഥകൾ

ത്രാസ് “ഞാൻ താഴ്ന്ന് നിൽക്കുന്നു.താഴുന്നതിനനുസരിച്ചാണ് എല്ലാത്തിന്റെയും വില ഞാൻ നിശ്ചയിക്കുന്നത്.”ത്രാസ് പറഞ്ഞു :“താഴുന്നതിനനുസരിച്ച് നിങ്ങളുടെ വില കൂടും.” ആകാശവും ഭൂമിയുംആകാശം ഭൂമിയോട് പറഞ്ഞു:“എന്നിലൂടെ ഒഴുകി നടക്കുന്ന മേഘങ്ങൾക്കെന്തു ഭംഗി!”“പൊട്ടിയൊലിച്ച് ഇല്ലാതാകുന്ന മേഘങ്ങളെയാണ് എനിക്കിഷ്ടം.”ഭൂമി പറഞ്ഞു. …

റൊസാരിയോ

ഓർമ്മകളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണോ നിങ്ങൾ. ഓർമ്മകൾക്ക് നമ്മളോട് പറയാനായ് ഒരുപാട് കഥകളുണ്ടാവും വെറുതെയെങ്കിലും അവറ്റകള് നമ്മളെ എങ്ങോട്ടെങ്കിലുമൊക്കെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യും. അപ്പഴാണ് ഞാനിരിക്കുന്ന ഈ ബഞ്ചിനെ ശ്രദ്ധിച്ചത്. ദൈവമേ ഇതിനും അങ്ങനെയൊരു കഥയുണ്ടല്ലോ. …

Scroll to top
Close
Browse Categories