താക്കീതായി യൂത്ത്മൂവ്‌മെന്റ്
സമരപ്രഖ്യാപനറാലി
കട്ടപ്പന: മലയോര ജനതയെ ചേര്‍ത്തുപിടിച്ച് എസ്.എന്‍.ഡി.പി യോഗത്തിന്റെ കരുത്തുറ്റ യുവത്വം കട്ടപ്പനയില്‍ നടത്തിയ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവും ഇടുക്കി ജില്ലയുടെ സമരചരിത്രത്തിലെ പുതിയ അദ്ധ്യായമായി.
എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കുന്ന നീറുന്ന ഭൂപ്രശ്‌നങ്ങളുയര്‍ത്തി എസ്.എന്‍.ഡി.പി യോഗം സമര രംഗത്തേക്കിറങ്ങിയത് ചരിത്രമായി.
എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യാപന റാലിയിലും മഹാസമ്മേളനത്തിലും കടുത്ത വെയിലിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് അണിനിരന്നത്. ഇടുക്കി ജില്ലയിലെ ഏഴു യൂണിയനുകളുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നടന്ന ‘യോഗജ്വാല’ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
മലനാട് യൂണിയന്‍ പ്രസിഡണ്ട് ബിജു മാധവന്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് ആമുഖപ്രഭാഷണം നടത്തി. നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് സ്വാഗതം ആശംസിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു.
രാജാക്കാട് യൂണിയന്‍ പ്രസിഡണ്ട് എം.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് യൂണിയന്‍ പ്രസിഡണ്ട് ചെമ്പകുളം ഗോപിവൈദ്യര്‍ നന്ദി പറഞ്ഞു.
യോഗത്തില്‍ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡണ്ട് സന്ദീപ് പച്ചയില്‍, സൈബര്‍ സേന കേന്ദ്രസമിതി ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, അടിമാലി യൂണിയന്‍ പ്രസിഡന്റ് സുനു രാമകൃഷ്ണന്‍, മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, രാജാക്കാട് യൂണിയന്‍ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാര്‍, ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, നെടുങ്കണ്ടം യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍, അടിമാലി യുണിയന്‍ സെക്രട്ടറി കെ.കെ. ജയന്‍, പീരുമേട് യൂണിയന്‍ സെക്രട്ടറി കെ.പി. ബിനു, തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍, സൈബര്‍ സേനകേന്ദ്രസമിതി കണ്‍വീനര്‍ ഷെന്‍സ് സഹദേവന്‍, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി നേതാക്കന്മാരായ സന്തോഷ് മാധവന്‍, സജീഷ് മണലേൽ, സബിന്‍ വര്‍ക്കല, രജീഷ് മാളാ മണിലാല്‍, സുജീഷ് സഹദേവന്‍, ഷിനില്‍ കോതമംഗലം, സൈബര്‍ സേന കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ഐബി പ്രഭാകരന്‍, യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍ വട്ടമല, കണ്‍വീനര്‍ വിനോദ് ശിവന്‍, സൈബര്‍ സേനാ ജില്ലാ ചെയര്‍പേഴ്‌സണ്‍ സജിനി സാബു, കണ്‍വീനര്‍ വൈശാഖ് പി.എസ് എന്നിവര്‍ സംസാരിച്ചു.
ജനച്ച മണ്ണില്‍ ജീവിക്കാന്‍ പോരാടുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവുമായ ‘യോഗജ്വാല’ സംഘടിപ്പിച്ചത്. യോഗം ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വേദിയിലെല്ലാവരും ഒരുമിച്ച് കൈകള്‍ കോര്‍ത്ത് സമരപ്രഖ്യാപനവും നടത്തി.