അക്ഷരം നിഷേധിക്കപ്പെട്ട ജനതയ്ക്ക്ജ്ഞാനം പകര്‍ന്ന കലാമാര്‍ഗ്ഗം

കഥാപ്രസംഗകലയ്ക്ക് നൂറ് വയസ്സ് തികയുകയാണ് 2024 ല്‍. കുമാരനാശാന്റെ ആശയമായിട്ടാണ് ആ കല പിറന്നത്. ഭക്തി കഥകള്‍ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയില്‍ നര്‍മ്മവും പകര്‍ന്നാട്ടവും ചേര്‍ത്ത് അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ജനപഥ ഹരികഥ മാര്‍ക്കണ്ഡേയചരിതമായിരുന്നു. നെയ്യാറ്റിന്‍കര കുന്നുംപാറ ക്ഷേത്രത്തില്‍ 1923 ല്‍ സി.എ.സത്യദേവനായിരുന്നു അത് അവതരിപ്പിച്ചത്. അതുകേട്ട കുമാരനാശാന്‍ തന്റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറയുന്ന ഒരു പുതിയ കഥാകഥന സമ്പ്രദായമാക്കി മാറ്റുവാന്‍ സി.എ. സത്യദേവന് നിര്‍ദേശം നല്‍കി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലുളള കേരള സാമൂഹിക ജീവിതത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് ‘ഭ്രാന്താലയം’ എന്നായിരുന്നു. അക്ഷരം എന്തെന്ന് അറിവീല, യക്ഷിയും പേയും അവനു ദൈവം – എന്ന സ്ഥിതി ആയിരുന്നു അന്നത്തെ സവര്‍ണ്ണമേധാവിത്വം സമൂഹത്തില്‍ സൃഷ്ടിച്ച അവസ്ഥ. അക്ഷരം നിഷേധിക്കപ്പെട്ട ജനതയെ അത് പഠിപ്പിക്കുന്ന ക്ലേശത്തിലേക്ക് പോകാതെ പറഞ്ഞും പാടിയും കേള്‍പ്പിച്ച് ജ്ഞാനം പകര്‍ന്ന ഒരു കലാമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത് കുമാരനാശാന്‍ ആയിരുന്നു. ആ കലാമാര്‍ഗ്ഗമാണ് കഥാപ്രസംഗം.

കേള്‍വി എന്ന ജ്ഞാനമാര്‍ഗ്ഗം
കഥാപ്രസംഗകലയ്ക്ക് നൂറ് വയസ്സ് തികയുകയാണ് 2024 ല്‍. കുമാരനാശാന്റെ ആശയമായിട്ടാണ് ആ കല പിറന്നത്. ഭക്തി കഥകള്‍ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയില്‍ നര്‍മ്മവും പകര്‍ന്നാട്ടവും ചേര്‍ത്ത് അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ജനപഥ ഹരികഥ മാര്‍ക്കണ്ഡേയചരിതമായിരുന്നു. നെയ്യാറ്റിന്‍കര കുന്നുംപാറ ക്ഷേത്രത്തില്‍ 1923 ല്‍ സി.എ.സത്യദേവനായിരുന്നു അത് അവതരിപ്പിച്ചത്. അതുകേട്ട കുമാരനാശാന്‍ തന്റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറയുന്ന ഒരു പുതിയ കഥാകഥന സമ്പ്രദായമാക്കി മാറ്റുവാന്‍ സി.എ. സത്യദേവന് നിര്‍ദേശം നല്‍കി. അതില്‍ ശാസ്ത്രീയ സംഗീതത്തിന് പകരം നാടന്‍ ശീലും സംഗീതവും ചേര്‍ത്ത് പരിഷ്‌കരിക്കാനും പറഞ്ഞു. ഗുരുദേവന്റെ ആശയങ്ങള്‍ പ്രഭാഷണങ്ങളിലൂടെ പ്രചരിപ്പിച്ച സംഘത്തിലെ രണ്ട് നായകന്‍മാരായിരുന്നു കുമാരനാശാനും സത്യദേവനും.

ആശാന്റെ മരണശേഷമാണ് സത്യദേവന് അത് യഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് .1924 ലെ ഇടവമാസത്തില്‍ ചേന്ദമംഗലം വടക്കുംപുറത്തുള്ള ഒരു കുടിപ്പള്ളിക്കൂടത്തില്‍ വച്ച് ആശാന്റെ ചണ്ഡാലഭിക്ഷുകി’അവതരിപ്പിച്ചു കൊണ്ടായിരുന്നു സത്യദേവന്‍ കഥാപ്രസംഗമെന്ന ആ പുതിയ കലയ്ക്ക് ജന്മം നല്‍കിയത്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി കെ.കെ. വാദ്ധ്യാര്‍, സ്വാമി ബ്രഹ്മവ്രതന്‍, എം.പി. മന്മഥന്‍, ജോസഫ് കൈമാപറമ്പന്‍ തുടങ്ങിയവര്‍ അരങ്ങേറി. അവര്‍ എല്ലാവരും തുടരെ തുടരെ ഖണ്ഡകാവ്യങ്ങള്‍ എല്ലാം പാടിപ്പറഞ്ഞ് എഴുതാനും വായിക്കാനും കഴിയാത്തവര്‍ക്ക് ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍ ആസ്വദിക്കാന്‍ വഴിയൊരുക്കി.

ഉന്നത സാഹിത്യത്തിന്റെ
ശ്രേഷ്ഠഭൂമിക

ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ കവിത്രയത്തിന്റെ കാവ്യസംസ്‌കാരം കേരളത്തില്‍ വളരവെ, കഥാപ്രസംഗത്തില്‍ ഗദ്യസാഹിത്യത്തിന്റെ പ്രവേശനം ആദ്യം നടത്തിയത് വി. സാംബശിവന്‍ ആയിരുന്നു. ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറയുന്ന കലയാണ് കഥാപ്രസംഗം എന്നത് സാംബശിവന്‍ തിരുത്തി. 1962-ല്‍ എസ് കെ പൊറ്റക്കാടിന്റെ പുള്ളിമാന്‍’എന്ന ചെറുകഥയാണ് അദ്ദേഹം അതിന് വിഷയീഭവിപ്പിച്ചത്. ആദിമദ്ധ്യാന്തമുള്ള ഒരു കഥയില്‍ മനുഷ്യഗന്ധിയായ സന്ദര്‍ഭങ്ങള്‍ കേള്‍വിക്കാരില്‍ പുതിയ യുക്തിബോധവും മനസ്സിന്റെ ഇരുത്തവും സൃഷ്ടിച്ചു. തങ്ങള്‍ക്ക് മുന്നില്‍ ‘പുള്ളിമാനി’ ലെ കഥാപാത്രങ്ങള്‍ വിചാരണയ്ക്ക് വിധേയമാകാന്‍ നില്‍ക്കുന്നത് പോലെ സഹൃദയര്‍ക്ക് തോന്നി. അവര്‍ വിചാരണചെയ്യുകയും സമുന്നതമായ ഒരു നിലപാടുതറയില്‍ തങ്ങള്‍ നില്‍ക്കുന്നതായി സഹൃദയര്‍ക്ക് തിരിച്ചറിയാനും കഴിഞ്ഞു. ഈ മനോനില സ്വന്തം ജീവിത പ്രശ്‌നങ്ങളെ വിലയിരുത്തി ജീവിതം തന്നെ അഭിവൃദ്ധിപ്പെടുത്താന്‍ അവര്‍ക്ക് ആശയങ്ങള്‍ ഏകി. നവോത്ഥാന നായകര്‍ ഉഴുതിട്ട കേരള മണ്ണില്‍ വളര്‍ന്നു വന്ന രാഷട്രീയ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഉത്സവപ്പറമ്പുകളില്‍ കഥാപ്രസംഗം ജനങ്ങള്‍ക്ക് പകര്‍ന്ന ഉത്തേജനം ചെറുതായിരുന്നില്ല.

സാംബശിവന്‍ എന്ന
സര്‍വ സ്വീകാര്യമായ മാതൃക

ധാരാളം പുതിയ കഥാപ്രസംഗകര്‍ കെടാമംഗലത്തിനും സാംബശിവനും പിന്നാലെ വേദിയില്‍ എത്തി. പുരോഗമന വീക്ഷണം കാഥികരുടെയും കഥാപ്രസംഗ ശില്പങ്ങളുടെയും മുഖമുദ്രയായി. പൊതുവില്‍ കമ്മ്യൂണിസ്റ്റ് പക്ഷം കഥാപ്രസം ഗകരുടെ പ്രത്യേകതയായിരുന്നുവെങ്കിലും ഇതര രാഷ്ട്രീയമുള്ളവരും കഥാവേദിയില്‍ എത്തി. ഖണ്ഡകാവ്യങ്ങള്‍ വിട്ട് ഗദ്യ സാഹിത്യവും വിശ്വസാഹിത്യവും കഥാപ്രസംഗ വിഭവങ്ങളായി.
1963 ല്‍ ടോള്‍സ്റ്റോയിയുടെ’ദി പവര്‍ ഒഫ് ഡാര്‍ക്‌നെസ് ‘എന്ന നാടകം വി.സാംബശിവന്‍ അവതരിപ്പിച്ചത് വിശ്വസാഹിത്യ വിഹായസ്സില്‍ നിന്ന് ആദ്യത്തെ കഥാപ്രസംഗം ജനിക്കുന്ന ചരിത്ര സംഭവമായി. അത് വിജയിച്ചു. ടോള്‍സ്റ്റോയി എന്ന ലോകോത്തര സാഹിത്യനായകന്‍ നമ്മുടെ നാട്ടിലെ പാമര ലക്ഷങ്ങള്‍ക്ക് പോലും സുപരിചിതനായി തീര്‍ന്നു. പണ്ഡിത പാമര വ്യത്യാസമില്ലാതെ ഒരു ജനത ഒന്നടങ്കം ടോള്‍സ്റ്റോയിയെ അറിയുന്ന അനുഭവം അങ്ങനെ കേരള ജനതയ്ക്ക് സ്വന്തമായി.

1963 ല്‍ ടോള്‍സ്റ്റോയിയുടെ’ദി പവര്‍ ഒഫ് ഡാര്‍ക്‌നെസ് ‘എന്ന നാടകം വി.സാംബശിവന്‍ അവതരിപ്പിച്ചത് വിശ്വസാഹിത്യ വിഹായസ്സില്‍ നിന്ന് ആദ്യത്തെ കഥാപ്രസംഗം ജനിക്കുന്ന ചരിത്ര സംഭവമായി. അത് വിജയിച്ചു. ടോള്‍സ്റ്റോയി എന്ന ലോകോത്തര സാഹിത്യനായകന്‍ നമ്മുടെ നാട്ടിലെ പാമര ലക്ഷങ്ങള്‍ക്ക് പോലും സുപരിചിതനായി തീര്‍ന്നു. പണ്ഡിത പാമര വ്യത്യാസമില്ലാതെ ഒരു ജനത ഒന്നടങ്കം ടോള്‍സ്റ്റോയിയെ അറിയുന്ന അനുഭവം അങ്ങനെ കേരള ജനതയ്ക്ക് സ്വന്തമായി.

തുടര്‍ന്ന് അദ്ദേഹം ഷേക്‌സ്പിയറുടെ ഒഥെല്ലൊ, സോഫോക്ലിസിന്റെ ‘ആന്റിഗണി’ ടോള്‍സ്റ്റോയിയുടെ തന്നെ അന്നാക്കരീനിന എന്നിവ കലാകേരളത്തിന് അനുഭവവേദ്യ മാക്കി.
സാംബശിവന്റെ ഈ വിശ്വസാഹിത്യ പാതയില്‍ കെടാമംഗലം സദാനനന്ദനും, കടയ്‌ക്കോട് വിശ്വംഭരനും, കടവൂര്‍ ബാലനും, കൊല്ലം ബാബുവും, വി.ഹര്‍ഷകുമാറും ഒക്കെ കടന്നു വന്നു. ഫലമോ, വിശ്വസാഹിത്യത്തിന്റെ ഒരു വന്‍ പ്രവാഹം കേരള ത്തിലെ സാധാരണ മനുഷ്യന്റെ പ്രജ്ഞയിലേക്ക് ഒഴുകി. കേരളജനത പണ്ഡിത പാമര വ്യത്യാസമില്ലാതെ വിശ്വസാഹിത്യം അറിഞ്ഞു, അതിലെ കഥാപാത്രങ്ങളെക്കുറിച്ച് അറിഞ്ഞു, അവ സൃഷ്ടിച്ച സാഹിത്യ നായകന്മാരെക്കുറിച്ച് അറിഞ്ഞു. ലോകത്ത് ഒരു ജനതയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒരു വന്‍നേട്ടമായി ഇത് ഇന്നും പ്രോജ്വലിച്ച് നില്‍ക്കുന്നു.

ഭാഷാശ്രവണത്തിലൂടെ
മാനസിക ഉന്നതി

ഈ ദൃശ കഥാസമ്പര്‍ക്കത്തിലൂടെ കേരളജനത, തലമുറകളെ വിദ്യാസമ്പന്നരാക്കുന്നതിന് ഉത്സാഹശീലരായി തീര്‍ന്നു. നമ്മുടെ നാട്ടില്‍ എഴുത്തുകാരും കവികളും കലാകാരന്മാരും ലോകനിലവാരമുള്ള സാഹിത്യ കലോദ്യമങ്ങളില്‍ വ്യാപൃതരാകുന്ന അവസ്ഥ ഉണ്ടാകുന്നതിന് ഇത് മൂലകാരണമായി. പ്രഭാഷകരും പ്രസംഗകരുമായ സാംസ്‌കാരിക രാഷ്ട്രീയ പ്രതിഭകള്‍ പ്രചോദനം ഉള്‍ക്കൊണ്ട് രംഗത്തുവന്നു.
നല്ല ഭാഷ പ്രയോഗിക്കുന്നതിനുള്ള മാതൃകയായി കഥാപ്രസംഗഭാഷ ജനങ്ങള്‍ സ്വീകരിച്ചു. ഭാഷ ലിഖിത രൂപത്തില്‍ എന്നതിലും ഉപരി നല്ല ഭാഷ കേള്‍വിയായി ഉതിര്‍ത്ത വ്യാപകപ്രവര്‍ത്തനമായിരുന്നു കഥാപ്രസംഗ അവതരണങ്ങള്‍. നല്ല ഉച്ചാര ണത്തിന്റെ പാഠ്യപദ്ധതിയായി കഥാപ്രസംഗങ്ങള്‍ മാറി. പാരായണ ശീലത്തിലേക്ക് നയിച്ചു.

നല്ല സാഹിത്യത്തെക്കുറിച്ച് കഥാപ്രസംഗം സൃഷ്ടിച്ച അവബോധം, കൃതികള്‍ തേടിപ്പിടിക്കാനും അവ ആര്‍ത്തിയോടെ പാരായണം ചെയ്യാനും ജനങ്ങളെ പ്രേരി പ്പിച്ചു. ഇത് അധമപ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ചെറുത്ത് നില്പിന് ഉതകുന്ന നിലപാടുകളിലേക്ക് യുവജനങ്ങളെ നയിച്ചു. സല്‍ കഥാപാത്രങ്ങളെ അനുകരിക്കാനും ദുഷ്ട കഥാപാത്രങ്ങളെ തിരസ്‌കരിക്കാനും മുഖാമുഖം നിന്ന് സംസാരിച്ച കാഥികന്റെ ആര്‍ജവം ജനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. നല്ല സാഹിത്യ ത്തിന്റെയും നന്മാപ്രയോഗത്തിന്റെയും സദാചാര പ്രസരണത്തിന്റെയും രംഗഭാഷ യായി കഥാപ്രസംഗം വര്‍ത്തിക്കുകയുണ്ടായി.
ഐക്യകേരളത്തില്‍ സോഷ്യലിസ്റ്റ് മനോഭാവം വളരാനും അവയുടെ പ്രതിനിധികളെ പല ഉരുവ് അധികാര സോപാനങ്ങളിലെത്തിക്കാനും ഈ കല ഉതകി.
1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അധികാരമേറ്റുന്നതിനുള്ള രാഷ്ട്രീയ പ്രചരണത്തിനും വി.സാംബശിവന്റെ കഥാപ്രസംഗങ്ങള്‍ ഉതകി. ജനങ്ങളെ ആകര്‍ഷിച്ച സാംബശിവനെപ്പോലുള്ളവരുടെ കഥാപ്രസംഗങ്ങള്‍ രാഷ്ട്രീയ സമ്മേളനങ്ങളുടെ ആകര്‍ഷക ഘടകമായി പലപ്പോഴും മാറി.

കെടാമംഗലവും സാംബശിവനും

ഐക്യകേരളം രൂപം പ്രാപിക്കുന്നതിന്റെ മുന്നോടി കാലത്ത് വേദിയില്‍ ചുവടുറപ്പിച്ച രണ്ട് കാഥികരായിരുന്നു കെടാമംഗലം സദാനന്ദനും (1945) വി.സാംബശിവനും ( 1949). പുരോഗമനോന്മുഖമായി കഥാപ്രസംഗകലയെ വളര്‍ത്തിയെടുക്കാന്‍ ഈ രണ്ടു കാഥികര്‍ക്കും കഴിഞ്ഞത് അവരുടെ രാഷ്ട്രീയ നിലപാടുകളിലൂടെ ആയിരുന്നു.
1949 കാലത്ത് സ്വതന്ത്ര കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം സാദ്ധ്യമായിരുന്നില്ല. ആ വര്‍ഷമായിരുന്നു സാംബശിവന്റെ കഥാപ്രസംഗ രംഗപ്രവേശം. ചങ്ങമ്പുഴയുടെ ദേവത ആയിരുന്നു കഥ. നിര്‍ദ്ധനന്‍ ആയിരുന്ന ആ കലാകാരന്‍ കോളജില്‍ പഠിക്കാന്‍ വേണ്ടി കഥ പറഞ്ഞു. ചങ്ങമ്പുഴയുടെ ദേവത’ ആയിരുന്നു ആദ്യ കഥ. വേദിയില്‍ ഇടാന്‍ കൊള്ളാവുന്ന നല്ല ഉടുപ്പ് പോലും ഇല്ലാത്തതിനാല്‍ കൂട്ടുകാരന്റെ ഉടുപ്പ് കടം വാങ്ങി ധരിച്ചാണ് സാംബശിവന്‍ അരങ്ങേറിയത്. മൈക്കില്ലാതെ, കത്തിച്ചു വച്ച പെട്രോമാക്‌സ് വിളക്കിന്റെ വെളിച്ചത്തില്‍. തന്റെ ഇല്ലായ്മ വല്ലായ്മകള്‍ പാവപ്പെട്ടവനോട് ആഭിമുഖ്യമുണ്ടാവാന്‍ സാംബശിവനെ പ്രാപ്തനാക്കി. പാവപ്പെട്ടവന് വേണ്ടി തന്റെ കഥയുടെ ഭാഷയും ഗാനങ്ങളുടെ മട്ടും അദ്ദേഹം രൂപപ്പെടുത്തി. ജനങ്ങള്‍ക്ക് ആ ശൈലി നന്നെ ബോധിച്ചു.
ജനങ്ങള്‍ക്ക് ആര്‍ജിക്കാന്‍ കഴിയാതിരുന്ന വൈജ്ഞാനികങ്ങളും കലയും സാഹിത്യവും അവര്‍ക്ക് അദ്ദേഹം പകര്‍ന്നു കൊടുത്തു. കലാചരിത്രത്തിലാദ്യമായി സാധാരണക്കാരന്റെ ഭാഷ വേദിയില്‍ മുഴങ്ങിക്കേട്ടു.
ചങ്ങമ്പുഴയുടെ വാഴക്കുല അവതരിപ്പിച്ചുകൊണ്ടായിരുന്നു 1945 ല്‍ കെടാമംഗലം വേദിയിലെത്തിയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിച്ച് കെടാമംഗലവും രംഗത്ത് നിലയുറപ്പിച്ചു. ഒരു പുതു കലാ സംസ്‌കാരം വേദിയില്‍ ഉദയം ചെയ്തത് ജനങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങി. സമഷ്ടി ബോധവും ഉല്‍ക്കര്‍ഷേച്ഛയും ജനങ്ങളില്‍ വളരാന്‍ തുടങ്ങി. ഇതാണ് കഥാപ്രസംഗകല കേരള ജനഹൃദയങ്ങളില്‍ നിറച്ച ആദ്യമേന്മ. നല്ല കഥകള്‍ കേട്ട് അവരുടെ മനസ്സുകള്‍ ഉത്തരോത്തരം സംസ്‌കൃതമായിക്കൊണ്ടി രുന്നു. അവരുടെ മനസ്സില്‍ നാമ്പിട്ട പുതിയ വിപ്‌ളവബോധവും സംസ്‌കാരവും ഇടതു പക്ഷ ചിന്താഗതി വളരാന്‍ വളമേകി.
കെടാമംഗലം സദാനന്ദൻ
വി.സാംബശിവൻ

നവലിബറല്‍
കാലത്ത്

കമ്പോളവല്‍കൃത നവലിബറല്‍ ലോകത്ത് സോഷ്യലിസത്തിന്റെയും സമഷ്ടി ബോധത്തിന്റെയും ആശയങ്ങളെ നിഹനിക്കുന്ന പ്രതിലോമ ചിന്താധാര ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ പ്രസരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതാണ് ആധുനിക പ്രവണത. അതൊരു അപ്രതിഹതമായ വൈപരീത്യ പ്രവാഹമാണ്. അത് അനാശാസ്യ ഉപഭോഗങ്ങളിലേക്ക്, പ്രവണതകളിലേക്ക് കൊണ്ടുപോയി നമ്മുടെ തലമുറകളെ നശിപ്പിക്കാന്‍ ഇടനല്‍കും. കഥാപ്രസംഗം പോലെയുള്ള മുഖാമുഖ കലാശ്രമങ്ങളിലൂടെ അത്തരം ദുഷ്‌പ്രവണതകളെ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണ്ടിയിരിക്കുന്നു.

അതിനു നാടിന്റെ ഗതിവിഗതികളെ ഭരണസാരഥ്യം കൊണ്ട് നിയന്ത്രിക്കുവാന്‍ അധികാരമുളള കേന്ദ്രങ്ങളും വ്യക്തികളും നല്ല ആശയങ്ങളുടെ പ്രചാരണത്തിന് കഥാപ്രസംഗത്തെ പ്രയോജനപ്പെടുത്തണം. അതിന് സര്‍ക്കാര്‍തല സമിതികളും അവയുടെ സുശക്തമായ പ്രവര്‍ത്തനവും ഉറപ്പാക്കേണ്ടിയിരിക്കുന്നു

Author

Scroll to top
Close
Browse Categories