പാര്‍ട്ടിയുടെ അമരത്ത്എം.എ. ബേബി

ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ശേഷം സി.പി.എമ്മിന്റെ അമരത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയായി എം.എ. ബേബി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് എത്തുകയും സംഘടന, പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ശേഷമാണ് മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം.എ. ബേബി പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്. 1986ലും 1992ലും രാജ്യസഭാംഗമെന്ന നിലയില്‍ തിളങ്ങിയ ബേബി 2006ല്‍ കൊല്ലം കുണ്ടറയില്‍ നിന്ന് നിയമസഭയില്‍ എത്തി. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയാളായി 1954ല്‍ ജനനം. പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഭാര്യ: ബെറ്റി, മകന്‍: അപ്പു എന്ന അശോക്, മരുമകള്‍: സനിധ, കൊച്ചുമക്കള്‍: തനയ്, റാന്‍.

Author

Scroll to top
Close
Browse Categories