മാറ്റൊലി

ആഴത്തിലേയ്‌ക്കാണ്ടടങ്ങിയെന്നാകിലും
കാലജലധിക്കടിയില്‍ നിന്നിപ്പൊഴും
ധീരം, ഗഹനഗംഭീരമാ ശബ്ദമീ-
യൂഴിയില്‍…
ആകാശസീമയില്‍..
അബ്‌ധിയില്‍..
വീണുപോകുന്ന മനുഷ്യരില്‍..
പൂക്കളില്‍..
ജീവജാലങ്ങളിലൊക്കെയും
ഹാ സ്‌നേഹഗായകാ,
മാറ്റൊലിക്കൊള്‍കയാണക്ഷമം..

Author

Scroll to top
Close
Browse Categories