ശാന്തി, ശാന്തിഓം ശാന്തി

ഭൂമിയിൽ നിന്ന് സമസ്ത ജീവികളെയും എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള വിദ്യ മനുഷ്യന് ഇന്ന് വശമാണ്. അങ്ങനെ ഭൂമി സ്വന്തമാക്കാനുള്ള അവന്റെ തന്ത്രങ്ങളിൽ മനുഷ്യ കുലം തന്നെ ഒടുങ്ങിയേക്കാം. പിന്നെ ഭൂമിയെ പൊതിയുന്നത് ഭ്രാന്തമായ നിശബ്ദതയും.

പൂപ്പലെ വിട.
പായലെ വിട.
പൂക്കളെ വിട.
പൂന്തേനെ വിട.
പൂമ്പാറ്റകളെ വിട.
പുഴുക്കളെ വിട.
കിളികളെ വിട.
മരങ്ങളെ വിട.
മലകളെ വിട.
മനുഷ്യരെ വിട.
വിട, എല്ലാത്തിനും വിട.
പിന്നെ, ശാന്തി, ശാന്തി.
ഓം ശാന്തി.