പിറന്നാള്‍ മധുരം
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 88-ാം പിറന്നാള്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം, എസ്.എന്‍.ട്രസ്റ്റ് നേതാക്കളും വിവിധ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ആശംസകളുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി.
ചേര്‍ത്തല: 88-ാം പിറന്നാള്‍ ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസാ പ്രവാഹം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം, എസ്.എന്‍.ട്രസ്റ്റ് നേതാക്കളും വിവിധ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ആശംസകളുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി. മന്ത്രിമാരും എം.എല്‍.എ. മാരും ഉള്‍പ്പെടെയുള്ളവര്‍ഫോണിലൂടെയും നേരിട്ടും ആശംസകള്‍ നേര്‍ന്നു.
ലളിതമായ ചടങ്ങില്‍ വെള്ളാപ്പള്ളി നടേശൻ പിറന്നാള്‍ കേക്ക് മുറിച്ചു. ഭാര്യ പ്രീതിനടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന, മരുമക്കളായ ശ്രീകുമാര്‍, ആശ തുഷാര്‍ തുടങ്ങിയ കുടുംബാംഗങ്ങളും യോഗം, ട്രസ്റ്റ് നേതാക്കളും പങ്കെടുത്തു. പിറന്നാള്‍ സദ്യയുമൊരുക്കിയിരുന്നു. ആരേയും പ്രത്യേകം ക്ഷണിച്ചിരുന്നില്ല. 26 വര്‍ഷത്തിലധികമായുള്ള പതിവു തെറ്റിക്കാതെ, പൊയ്യ എച്ച്.പി.കെ.
ബി എഡ് കോളേജ് ഡയറക്ടര്‍ പി.ജെ. മാത്യു ഇത്തവണയും പിറന്നാള്‍ കേക്കുമായി എത്തി.
വെള്ളാപ്പള്ളി നടേശൻ 60 വര്‍ഷത്തിലധികമായി പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി. ചുറ്റുവിളക്കും തെളിച്ചു.
കണിച്ചുകുളങ്ങരയിലെ വസതിയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന പൂജകള്‍ പിറന്നാള്‍ ദിവസം ഉച്ചയോടെ സമാപിച്ചു. ഗണപതിഹവനം, ഭഗവതിസേവ, മൃത്യുഞ്ജയ ഹോമം, ദേവീപൂജ, വിവിധ ആവാഹനങ്ങള്‍ എന്നിവയാണ് ആലപ്പുഴ ചുങ്കം സ്വദേശി നാഗേഷ്ഭട്ടിന്റെ നേതൃത്വത്തില്‍ നടന്നത്. കൊല്ലവര്‍ഷം 1113 ചിങ്ങം 26ന് (1937 സെപ്തംബര്‍ 10) വിശാഖം നക്ഷത്രത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ ജനനം.