മൊഴിമുത്ത്

അസാധാരണമായ നേതൃപാടവമുള്ള അത്ഭുതമനുഷ്യനാണ് വെള്ളാപ്പള്ളി നടേശന്‍. എന്തിനെയും നേരിടാനുള്ള കര്‍മ്മകുശലതയും കര്‍മ്മശേഷിയും ഉള്ളയാള്‍. വെള്ളാപ്പള്ളി നടേശന് ശത്രുക്കളായി ഒരുപാട് പേരുണ്ട്. അവര്‍ എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനായിട്ടില്ല.
വക്കം പുരുഷോത്തമന്‍

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായ വെള്ളാപ്പള്ളി നടേശന്‍ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലൂടെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രത്തില്‍ തന്റേതായ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. എളിമയും സ്‌നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൈമുതലായുള്ള അദ്ദേഹം എസ്.എന്‍.ഡി.പി യോഗത്തെ സാമൂഹികമായി ശാക്തീകരിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കാണ് വഹിച്ചിട്ടുള്ളത്.
എം.എ. യൂസഫലി
(ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍, ലുലു ഗ്രൂപ്പ്).

യോഗത്തെ ആര്‍ക്കും അവഗണിക്കാനാകാത്ത ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത് വെള്ളാപ്പള്ളി നടേശനാണ്. ആര്‍. ശങ്കറിനെ പോലെ എതിര്‍പ്പുകളെ വകവയ്ക്കുന്ന ആളല്ല, പൊരുതി മുന്നോട്ട് പോകുന്ന ആളാണ് വെള്ളാപ്പള്ളി നടേശന്‍.
എ.കെ. ആന്റണി

വെള്ളാപ്പള്ളി നടേശനുമായി 1983 മുതല്‍ നല്ല സൗഹൃദപരമായ പരിചയമുണ്ടെന്നുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സ്വഭാവ വൈഭവത്തിലും ഞാന്‍ വളരെ ആകൃഷ്ടനായിരുന്നു. സമൂഹത്തെ സേവിക്കുവാനും സാധുക്കളെ സഹായിക്കുന്നതിനും അദ്ദേഹം കാണിച്ചിരുന്ന ധീരത എനിക്ക് എന്നും ഒരു പാഠമായിരുന്നു.
ഇ. ശ്രീധരന്‍

കേരളം ലോകത്തിനു നല്‍കിയ അതുല്യ ആത്മീയ ചൈതന്യമാണ് ശ്രീനാരായണഗുരുദര്‍ശനം. ആ ദര്‍ശനത്തെ ലോകമെങ്ങും എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിൽ മുഖ്യപങ്ക് വഹിച്ചത് എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണട്രസ്റ്റുമാണ്. ആ മഹത്‌സംഘടനകളുടെ നേതൃസ്ഥാനത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ ഭാഗ്യം ലഭിച്ച വെള്ളാപ്പള്ളി നടേശന് ഹാര്‍ദ്ദമായ അഭിനന്ദനം. ഗുരുദേവദര്‍ശനങ്ങള്‍ ഭംഗിയായി നടപ്പാക്കിയ ജനനേതാവാണ് വെള്ളാപ്പള്ളി നടേശന്‍.
ആരിഫ് മുഹമ്മദ് ഖാന്‍
(കേരള ഗവര്‍ണര്‍)

ചുറ്റുമുള്ള ലോകത്തെ കൃത്യമായി നിരീക്ഷിക്കുക. അങ്ങനെ നിരീക്ഷിക്കുമ്പോള്‍ ആ നിരീക്ഷണത്തിലൂടെ തനിക്ക് ബോദ്ധ്യപ്പെടുന്ന കാര്യങ്ങള്‍ വെച്ചുകൊണ്ട് തന്റേതായ പ്രതികരണം കൃത്യമായി അവതരിപ്പിക്കാന്‍ തന്റെ ബോധ്യത്തില്‍ നിന്നുകൊണ്ട് വെള്ളാപ്പള്ളി നടേശന് കഴിയുന്നു. അതില്‍ വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാം പലര്‍ക്കും. പക്ഷെ തന്റെ ബോദ്ധ്യം എന്താണോ അത് കൃത്യമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം വളരെ കൃത്യതയോടെ സൂക്ഷ്മതയോടെ വിജയിപ്പിക്കാനുള്ള ചടുലതയാര്‍ന്ന പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുംഉണ്ടായിയെന്നതും ഈകഴിഞ്ഞകാലത്തെ അനുഭവത്തിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നതാണ്.
പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)

‘ശ്രീനാരായണഗുരുദേവന്‍ വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന ആശയം മുന്നോട്ട് വച്ചെങ്കില്‍ ആര്‍. ശങ്കറിന്റെ കാലത്ത് അത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് എസ്.എന്‍.ഡി.പി യോഗം സ്ഥാപനങ്ങള്‍ക്കും എസ്.എന്‍.ട്രസ്റ്റിനുമുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയും വികാസവും , അതിന് ഈ സമൂഹം സാക്ഷ്യം വഹിച്ചത് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ കാലഘട്ടത്തിലാണ് എന്നുള്ളത് കേരളത്തിലെ ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്.
-വി. മുരളീധരന്‍
(കേന്ദ്രവിദേശകാര്യ സഹമന്ത്രി)

സാമൂഹ്യനീതിക്കുവേണ്ടിയുള്ള നിലയ്ക്കാത്ത ശബ്ദമാണ് യോഗത്തിന്റെ നാവില്‍ നിന്ന് എപ്പോഴും മുഴങ്ങുന്നത്. കേരളീയ പൊതുസമൂഹത്തില്‍ അത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമൂഹനന്മയെക്കരുതി ചില അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്. ഉള്ള കാര്യങ്ങള്‍ ഉള്ളതുപോലെ വിളിച്ചു പറയുന്നത് എന്റെ ഒരു പ്രകൃതമാണ്. സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. സമൂഹത്തോടും സമുദായത്തോടും എനിക്ക് പറയാനുള്ളത് ഒന്നാവാന്‍ നന്നാകണം. നന്നാവാന്‍ ഒന്നാകണം എന്നാണ്.
-വെള്ളാപ്പള്ളി നടേശന്‍
(എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി)

തനിക്ക് ശരിയെന്നു തോന്നുന്ന നിലപാടില്‍ സധൈര്യം ഉറച്ചു നിന്നുകൊണ്ട് ആ നിലപാടുമായി മുന്നോട്ടുപോകാന്‍ കാണിച്ച അസാമാന്യമായ ധൈര്യം, ആ ധൈര്യത്തെ നമുക്ക് എല്ലാഅര്‍ത്ഥത്തിലും അംഗീകരിച്ചേ മതിയാകൂ. ഏതൊന്നിന്റെയും മുതല്‍മുടക്ക് ധൈര്യമാണെന്നു പറയാറുണ്ട്.
– പി. പ്രസാദ്
(കൃഷിമന്ത്രി)

ചിത്രങ്ങളിലൂടെ

യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ സ്വാമി​
ശാശ്വതീകാനന്ദയുമായി​ സംഭാഷണത്തി​ൽ (ഫയൽ ഫോട്ടോ)
ശി​വഗി​രി​ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി​ സ്വാമി​ ശുഭാംഗാനന്ദയോടൊപ്പം ഒരു ചടങ്ങി​ൽ
രാജ് ഭവനി​ൽ ഗവർണർ ആരി​ഫ് മുഹമ്മദ് ഖാന് ഓണക്കോടി സമ്മാനി​ക്കുന്നു
വനിതാ സംഘം കലോത്സവത്തിൽ പങ്കെടുത്ത കടുത്തുരുത്തി യൂണിയനിലെ
മോഹിനിയാട്ടം ടീം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ,
പ്രീതി നടേശൻ എന്നിവരോടൊപ്പം
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിഎസ്.എന്‍.ഡി.പിയോഗം
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേക്ക് മുറിച്ച് മകന്‍
തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കുന്നു.
മൈസൂരി​ൽ നടന്ന യോഗം നേതൃത്വക്യാമ്പി​ൽ കർണാടക
ഉന്നത വി​ദ്യാഭ്യാസമന്ത്രി​ സി​. എൻ. അശ്വത് നാരായണന്
ഉപഹാരം സമർപ്പി​ക്കുന്നു

Author

Scroll to top
Close
Browse Categories