ഉത്സവപ്രഭയിൽ

ഉത്സവപ്രഭയിലാണ് കരപ്പുറം. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ കൊടിയേറ്റ് പ്രസാദവിതരണവും നടന്നു.

കണിച്ചുകുളങ്ങരയില്‍ തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വംപ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു
കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തില്‍ ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളം ഉത്സവത്തില്‍ ചക്കരകുടത്തില്‍ കൈയിടുന്ന ചിക്കരകുട്ടികള്‍

കൊടിയേറ്റിലും തുടര്‍ന്ന് നടന്ന പ്രസാദവിതരണത്തിലും ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി, പ്രീതിനടേശന്‍, ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറര്‍ കെ.വി. കമലാസനന്‍, സ്‌കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്‍, ദേവസ്വം കമ്മിറ്റി അംഗങ്ങള്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ആയിരങ്ങളാണ് കൊടിയേറ്റ് സദ്യയില്‍ പങ്കെടുത്തത്. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ പ്രസാദവിതരണം ഉദ്ഘാടനം ചെയ്തു. ചിക്കര വഴിപാടിന് എത്തിയ കുട്ടികളെ കൊടിയേറ്റിന് ശേഷം വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു.

മഹോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റ് സദ്യക്ക് ആവശ്യമായ പാളയംതോടന്‍ വാഴക്കുല മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക് പഞ്ചായത്തുകള്‍ സംയുക്തമായി സമര്‍പ്പിച്ചു.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറിയപ്പോള്‍. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ,പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ സമീപം.

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രൂപ്പുകള്‍ കൃഷി ചെയ്ത 3300 കിലോ വാഴക്കുലയാണ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റുമാരായ സുദര്‍ശന ബായ്, സിനിമോള്‍ സാംസണ്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച വാഴക്കുല ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും, പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യും ചേര്‍ന്ന് ഏറ്റുവാങ്ങി. വൈസ്‌പ്രസിഡന്റുമാരായ സി.സി. ഷിബു, നിബു എസ്. പത്മം, കെ.കെ. കുമാരന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എസ്.രാധാകൃഷ്ണന്‍, ബി. സലിം, അജിത, ടി. എസ്. സുഖലാല്‍, എന്‍. ഷൈലജ, പി.ജെ. സജിമോന്‍, മാലൂര്‍ ശ്രീധരന്‍, എസ്.ബിജി, ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ഖജാന്‍ജി കെ.വി. കമലാസനന്‍, കമ്മിറ്റി അംഗം സി.എസ്. സ്വാമിനാഥന്‍ ചള്ളിയില്‍ ,ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍ എന്നിവര്‍ പങ്കെടുത്തു.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ പ്രതീനടേശന്‍ സമര്‍പ്പിച്ച തുലാഭാരത്തട്ടില്‍ ആദ്യ തുലാഭാരം വഴിപാട് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ചപ്പോള്‍

തുലാഭാരത്തട്ട് സമര്‍പ്പിച്ചു
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് പ്രീതിനടേശന്‍ തുലാഭാരത്തട്ട് വഴിപാടായി സമര്‍പ്പിച്ചു. തുടര്‍ന്ന് തുലാഭാരത്തട്ടില്‍ വെള്ളാപ്പള്ളി നടേശന്‍ ആദ്യ തുലാഭാര വഴിപാട് നടത്തി. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മരുമകള്‍ ആശാ തുഷാര്‍ എന്നിവരും ക്ഷേത്രഭരണ സമിതിയംഗങ്ങളും ജീവനക്കാരുമടക്കം പങ്കെടുത്തു.

ഭക്തിസാന്ദ്രം ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളം

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളം ഭക്തിസാന്ദ്രമായി. ഏഴാം ഉത്സവനാളില്‍ നടന്ന ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള മഹോത്സവചടങ്ങില്‍ ചിക്കര വഴിപാടിനെത്തിയ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. ചിക്കരക്കുട്ടികളുടെ അതിവിശിഷ്ടമായ ചടങ്ങാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുമര്‍ത്തുശേരിയില്‍ നടന്ന ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളം. അത്താഴപൂജയ്ക്കു ശേഷം ആരംഭിച്ച ചടങ്ങ് പുലര്‍ച്ചയോടെയാണ് സമാപിച്ചത്. മൂവായിരത്തിലധികം ചിക്കരകുട്ടികളാണ് ഇത്തവണ വഴിപാടിനായി എത്തിയത്.

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ കൊടിയേറ്റ് സദ്യക്ക് ആവശ്യമായ പാളയം തോടൻ വാഴക്കുല പഞ്ചായത്ത് പ്രസിഡന്റുമാരായ സുദര്‍ശനബായ്, സിനിമോള്‍ സാംസണ്‍ എന്നിവര്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. എന്നിവര്‍ക്ക് കൈമാറുന്നു.

ചിക്കരകുട്ടികള്‍ക്ക് തപാല്‍ സ്റ്റാമ്പ്
ഉത്സവത്തോടനുബന്ധിച്ച് തപാല്‍വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്രയോഗവുമായി ചേര്‍ന്ന് കുട്ടികളുടെ ചിക്കര വേഷത്തിലുള്ള തപാല്‍സ്റ്റാമ്പ് പുറത്തിറക്കി. തപാല്‍ സ്റ്റാമ്പില്‍ സ്വന്തം ചിത്രമോ, മറ്റ് അനുവദനീയമായ ചിത്രങ്ങളോ ഉപയോഗിച്ച് സ്റ്റാമ്പ് പുറത്തിറക്കുന്ന തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതി പ്രകാരമാണിത്. 12 സ്റ്റാമ്പുകള്‍ അടങ്ങുന്ന ഒരു ഷീറ്റിന് 300 രൂപയാണ് നിരക്ക്. 5 രൂപ നിരക്കുള്ള ഓരോ സ്റ്റാമ്പ് 20 ഗ്രാം തൂക്കമുള്ള കവറില്‍ ഉപയോഗിക്കാം. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ആലപ്പുഴ തപാല്‍ സൂപ്രണ്ട് ലത ഡി. നായര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുമാരായ കെ.കെ. ഷൈനി, വി.എസ്. വിജിമോള്‍, പബ്ലിക് റിലേഷന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.കെ. സുജിലേഷ് എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories