ദേവീ ശരണം

കണിച്ചുകുളങ്ങര ദേവി പകരുന്ന ശക്തി

”59 വര്‍ഷമായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റാണ്. ശ്രീനാരായണഗുരുദേവനും കണിച്ചുകുളങ്ങര ദേവിയുമാണ് ശക്തിപകരുന്നത്. ആരാധനാലയങ്ങള്‍ എന്നതിനപ്പുറം സാമൂഹ്യക്ഷേമപദ്ധതികള്‍ കൂടി ആവിഷ്‌കരിക്കാന്‍ ക്ഷേത്രങ്ങള്‍ മുന്നോട്ടു വരണം. ജനങ്ങള്‍ക്ക് ആത്മീയ വളര്‍ച്ചയോടൊപ്പം ഭൗതികമായി വളരുവാനും ഉയരുവാനും ഇത്തരം പദ്ധതികള്‍ സഹായകമാകും. കണിച്ചുകുളങ്ങര ക്ഷേത്രം പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കി വരികയാണ്”
-വെള്ളാപ്പള്ളി നടേശന്‍

ദേവീ ശരണം വിളിച്ച് ശ്രീഹരി

ചേര്‍ത്തല: ജന്മനാ സംസാര ശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കണിച്ചുകുളങ്ങര ദേവീ നടയില്‍ ചിക്കര കുട്ടികള്‍ക്കൊപ്പം ദേവീ ശരണം വിളിച്ചത് അത്ഭുതമായി.

ചിക്കര വഴിപാടിനായി കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ എത്തിയ വൈക്കം സ്വദേശികളായ ശ്രീജിത്തിന്റെയും സുമയുടെയും മകന്‍ ശ്രീഹരിയാണ് ക്ഷേത്രനടയില്‍ നിന്ന് ദേവീശരണം വിളിച്ചത്. അച്ഛന്‍ അമ്മയെന്ന രണ്ടുവാക്കുകള്‍ മാത്രമാണ് സംസാരിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിവലത്തിനിടെയാണ് അമ്മേ ദേവീ ശരണം എന്ന് ആദ്യം പറഞ്ഞതെന്ന് മാതാവ് സുമ പറഞ്ഞു. ചിക്കര വഴിപാട് നേര്‍ന്നെങ്കിലും തമിഴ്‌നാട്ടിലായിരുന്നതിനാല്‍ കഴിഞ്ഞ തവണ എത്താന്‍ കഴിഞ്ഞില്ല. എന്ത് തടസമുണ്ടായെങ്കിലും ഇത്തവണ വഴിപാടില്‍ പങ്കെടുക്കാന്‍ സാധിക്കണമേയെന്ന പ്രാര്‍ത്ഥനയായിരുന്നെന്നും അത് സാധിച്ചെന്നും സുമ പറഞ്ഞു. ഇതിനിടെ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയും എത്തിയിരുന്നു. ദീര്‍ഘനേരം ശ്രീഹരിയെ മടിയിലിരുത്തി താലോലിച്ച ശേഷമാണ് കളക്ടര്‍ മടങ്ങിയത്. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും ഒപ്പമുണ്ടായിരുന്നു.

ശ്രീഹരി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ മടിയിലിരിക്കുന്നു. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, സെക്രട്ടറി പി.കെ. ധനേശന്‍, ശ്രീഹരിയുടെ മാതാവ് സുമ, വെളിച്ചപ്പാട് ജിജു പൊന്നപ്പന്‍ എന്നിവര്‍ സമീപം.
കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ കെ.എല്‍. അശോകന്‍ സമര്‍പ്പിക്കുന്ന 11-ാം ഉത്സവത്തിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു. കെ.എല്‍. അശോകന്‍, സുവിത അശോകന്‍, അക്ഷയ് അശോക്, എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി അംഗം പി. പ്രകാശന്‍ എന്നിവര്‍ സമീപം.

Author

Scroll to top
Close
Browse Categories