താരങ്ങള്‍ തലവേദനയാകുമ്പോള്‍..

ഈ രണ്ടു താരങ്ങൾക്കും
വിലക്ക് ഏര്‍പ്പെടുത്തിയ സിനിമാ
സംഘടനകള്‍ ഒരു കാര്യം
വ്യക്തമാക്കുന്നുമുണ്ട്. ”പുതിയ
സിനിമകള്‍ നിർമ്മാതാക്കൾക്ക്
അവരുടെ സ്വന്തം തീരുമാനത്തില്‍
ഇവരെ വെച്ച് ചെയ്യാം.അതില്‍
സംഘടനയുടെ യാതൊരു
പരിഗണനയും ഉണ്ടായിരിക്കില്ല”

വിവാദങ്ങളിലൂടെ വീണ്ടും കടന്നു പോകുകയാണ് സിനിമാ മേഖല. നടന്മാരായ ഷെയ്ന്നിഗത്തെയും ശ്രീനാഥ് ഭാസിയെയും താരസംഘടനയായ ‘അമ്മ’ കൂടി ഉള്‍പ്പെട്ട സിനിമാ സംഘടനാ യോഗം അഭിനയത്തിൽ നിന്ന് വിലക്കി.സെറ്റില്‍ താരങ്ങളുടെ മോശം പെരുമാറ്റമാണ് കാരണമെന്ന് ഫെഫ് കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പറയുന്നു.
‘ഈ രണ്ടു നടന്മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഇവരെ സഹിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം’ .നിര്‍മ്മാതാവ് രഞ്ജിത് പറയുന്നു.

ഒരു വ്യക്തിയെ അയാളുടെ തൊഴിലില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കാണു അവകാശമെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനടന് തിലകന് ‘അമ്മ’ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കേരളത്തെ ഇളക്കി മറിച്ച ചോദ്യമായിരുന്നു അത്. മാപ്പ് പറഞ്ഞ് കീടങ്ങാനൊന്നും തിലകന് തയ്യാറായില്ല. ഒടുവില്‍ വിലക്ക് പിന്‍വലിച്ച് ‘അമ്മ’യ്ക്ക് തടിയൂരേണ്ടി വന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നതാണ് യാഥാര്‍ത്ഥ്യം. ലഹരി മരുന്നിന്റെ നീരാളിപ്പിടുത്തത്തിലാണു ഇന്ന് സിനിമാമേഖല. ഈ രണ്ടു താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ സിനിമാ സംഘടനകള്‍ ഒരു കാര്യം വ്യക്തമാക്കുന്നുമുണ്ട്” പുതിയ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വെച്ച് ചെയ്യാം. അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ല”

സജി ചെറിയാന്,
സാംസ്കാരിക മന്ത്രി.

-രഞ്ജിത്ത് ,
നിര്‍മ്മാതാവ്.

-ജി. സുരേഷ്കുമാര്‍,
നിര്‍മ്മാതാവ്

-ഇടവേള ബാബു,
(അമ്മ ജനറല്‍ സെക്രട്ടറി)
ഷെയിന്‍ നിഗം:
കുറ്റപത്രം
പ്രിയദർശൻ ചിത്രമായ കൊറോണ പേപ്പേഴ്സില്‍ അഭിനയിച്ചതോടെ താരമൂല്യം ഉയര്‍ന്നുവെന്നാണ് ഷെയ്ന്‍നിഗം അവകാശപ്പെടുന്നത്.
പ്രതിഫലം ഒറ്റയടിക്ക് ഒരു കോടിയായി ഉയര്‍ത്തി. ‘ആര്‍ഡിഎക്സ്’ സിനിമാ സെറ്റില്‍ സഹതാരത്തിന് തന്നേക്കാള്‍ പ്രാധാന്യം ലഭിച്ചെന്ന് പറഞ്ഞ് ബഹളം. സംവിധായകന് അവഹേളനം. ഷൂട്ടിംഗ് തുടരാന്‍ ഫെഫ് ക .ഇടപെടേണ്ടി വന്നു. ഉല്ലാസം, വെയില് എന്നീ ചിത്രങ്ങളുടെ സെറ്റില്‍ പ്രശ്നമുണ്ടാക്കിയതിന് നേരത്തെ ഷെയ്ന് വിലക്ക് നേരിട്ടിരുന്നു.
ശ്രീനാഥ്ഭാസി :
സമയബോധമില്ല
ശ്രീനാഥ്ഭാസി ഒരു സെറ്റിലും സമയത്ത് എത്താറില്ല. ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നുവെന്ന് ശ്രീനാഥിന് തന്നെ അറിയില്ല. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടിക്കിടെ ശ്രീനാഥ് ഭാസി പരസ്യമായി അസഭ്യവര്‍ഷം നടത്തിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതി കുറച്ചുനാള്‍ മുമ്പാണ് ഒതുക്കി തീര്‍ത്തത്.
‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടിക്കിടെ ശ്രീനാഥ് ഭാസി പരസ്യമായി അസഭ്യവര്‍ഷം നടത്തിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതി കുറച്ചുനാള്‍ മുമ്പാണ് ഒതുക്കി തീര്‍ത്തത്.
