“ദി യൂട്യൂബർ “തേക്കടിയിൽ
കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീശബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു.പുതുമുഖം അഭിനവ്നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദേവൻ,ശിവജി ഗുരുവായൂർ, നാരായണൻ കുട്ടി, ജോസഫ് കോഴിക്കോട്, കുളപ്പുള്ളി ലീല,ഗീതാ വിജയൻ,മിന്നു തുടങ്ങിയ പ്രമുഖരോടൊപ്പം നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നു
ഒരു ഫുൾ ടൈം ഫാമിലി എന്റർടൈമെന്റ് ചിത്രമാണ്
“ദി യൂട്യൂബർ”.
രാജേഷ് കോട്ടപ്പടി തിരക്കഥയും സംഭാഷണമെഴുതുന്നു. ആധുനിക ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മൽസരത്തിലെ നന്മതിന്മകൾ വരച്ചുകാട്ടുന്ന “ദി യൂട്യുബർ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി എസ് ബാബു നിർവ്വഹിക്കുന്നു.
“ദൈനംദിനം മനുഷ്യ ജീവിതത്തിലുണ്ടാവുന്ന ചില സംഘർഷങ്ങളും നഷ്ടപ്പെടലുകളും ഈ ചിത്രത്തിൽ അടയാളമാകുന്നുണ്ട്. ന്യൂജെൻ ത്രില്ലായ സ്റ്റണ്ട്-റൈസ് രംഗങ്ങളും കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളും ആകാംഷഭരിതങ്ങളായ നിരവധി മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാകും”
സംവിധായകൻ കെ എസ് ഹരിഹരൻ പറഞ്ഞു.
എഡിറ്റർ-ഷിബു പെരുമ്പാവൂർ,
മേക്കപ്പ്-ജോസ്,
കല-സനൂപ്.
സംവിധായകൻ കെ.എസ്. ഹരിഹരൻ എഴുതിയ വരികൾക്ക് ഭവനേഷ് സംഗീതം പകർന്ന ഗാനം ബേബി സാത്വിക ആലപിക്കുന്നു. തേക്കടി,ഭൂതത്താൻകെട്ട് ,അയ്യപ്പൻമല എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന
“ദി യൂട്യുബർ” നവംബറിൽ റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.
വടവന്നൂർ പൊക്കുന്നി യൂണിയൻ ശാഖാമെമ്പർ ശബരിഗിരീശന്റെയും ചേറായിശാഖമെമ്പർ ദീപ ശബരിശന്റെയും പുത്രനാണ് യുവനായകൻ അഭിനവ്