മണ്ണിന്റെ മക്കളുടെ കഥ കാളച്ചേകോന്‍

നാടിന്റെ സമൃദ്ധമായ നെല്‍കൃഷിയുള്ള, മണ്ണിന്റെ മക്കളായി കാണുന്ന കാളകളെ സഹജീവിയായി കണക്കാക്കിയിരുന്ന, കൂടപ്പിറപ്പായി സ്‌നേഹിച്ചിരുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കാളച്ചേകോന്‍’

കാളച്ചേകോൻ എന്ന സിനിമ കേരളീയരുടെ തനതായ കാർഷിക സംസ്കൃതിയും കാർഷികോത്സവവുമാണ് (തമിഴകത്തിന്റെ ജെല്ലിക്കെട്ട് അവരുടെ കാർഷികോത്സവവുമാണ്). കേരളത്തിൽ ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് മലബാറിലെ ഒരു ഗ്രാമമായ കുറ്റാലം വേറിട്ടൊരു കാഴ്ചപ്പാട് പുലർത്തിയിരുന്നു. മനുഷ്യനെ ഭിന്നിപ്പിക്കുന്ന ജാതി, മതം, അയിത്തം, തൊട്ടു കൂടായ്മ,തീണ്ടിക്കൂടായ്മ ഒന്നും അവിടെയുണ്ടായിരുന്നില്ല. തമ്പ്രാനും അടിയാനും മണ്ണും മനുഷ്യരും തോളോടുതോൾ ചേർന്നുള്ള ജീവിതം . ആ ഗ്രാമവാസികൾക്ക് മനുഷ്യത്വവും പുരോഗമനാശയവുമായിരുന്നു മനസ്സു നിറയെ. എല്ലാവരും മണ്ണിന്റെ മക്കളാണെന്ന് അടിസ്ഥാന വികാരം. പകയും വിദ്വേഷവും മന്ത്രവും തന്ത്രവും ആ ഗ്രാമവാസികൾക്കു മുമ്പിൽ നിഷ്‌പ്രഭമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ വിശാല മാനവികത അവിടങ്ങളിൽ കാണാമായിരുന്നു. അന്ധവിശ്വാസങ്ങളെ തകർത്തെറിയുന്ന യുവാക്കളായിരുന്നു അവിടെയുണ്ടായിരുന്നത്. നായക കഥാപാത്രമുൾപ്പെടുന്ന യുവാക്കൾ എന്നും അത്തരം അന്ധവിശ്വാസങ്ങളെ പൊളിക്കുന്നുണ്ട്. കൊന്നവരെ തിരിച്ചു കൊല്ലുന്ന ഒരു സംസ്കാ രം ചേകോൻ സംസ്കാരത്തിലുണ്ടായിരുന്നില്ല. എല്ലാവരും കാർഷികോൽസവത്തിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ആഘോഷങ്ങളിൽ പങ്കുകൊള്ളുകയും ചെയ്തിരുന്നു.. കാർഷികോത്സവവും കൃഷിയും മാനവികതയും അകന്നു പോകുന്ന ഇന്ന് കാളച്ചേകോൻ സിനിമയുടെ പ്രാധാന്യം ഏറെ പ്രസക്‌തമാണ്. ആ കാർഷിക സംസ്ക്കാരത്തിലേയ്ക്ക് പുരോഗമന ജീവിത കാഴ്ചപ്പാടിലേയ്ക്ക് നമ്മുടെ കേരളം വീണ്ടും വരണം എന്ന സന്ദേശമാണ് സിനിമ എടുത്തു കാണിക്കുന്നത്.

സംവിധാനം: കെ.എസ്. ഹരിഹരൻ

കെ.എസ്. ഹരിഹരന്റെ സിനിമ ഗുരുദർശനത്തിലധിഷ്ടിതമായി പുതുലോകം സൃഷ്ടിക്കുകയാണ്. നവാഗത സംവിധായകനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ഹരിഹരന് നേടി കൊടുത്തതും അതിലെ മികച്ച അഭിനയത്തിന് ഭീമൻ രഘുവിന് പുരസ്ക്കാരം ലഭിച്ചതും ശ്രദ്ധേയമാണ് .കെ.എസ്. ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. മണികണ്ഠന്‍ ആചാരി, ദേവന്‍, ഇന്ദ്രന്‍സ്, സുധീര്‍കരമന, ഭീമന്‍ രഘു, നിര്‍മ്മല്‍പാലാഴി, കബീര്‍, പ്രദീപ് ആരാധ്യ സായ്, ഗീതാ വിജയന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സംവിധായകന്‍ കെ.എസ്. ഹരിഹരന്‍ തന്നെ എഴുതിയ വരികള്‍ക്ക് നവാഗതനായ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രന്‍, സിത്താര, ഡോകടര്‍ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമന്‍ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു.
ശാന്തിമാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ജ്ഞാനദാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബു. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്.

പുരസ്കാരങ്ങൾ
ഏറെ…

കെ.എസ്. ഹരിഹരന്‍ സംവിധാനം ചെയ്ത ‘കാളച്ചേകോന്‍’ നിരവധി പുരസ്‌കാരങ്ങള്‍ നേടി അംഗീകാരങ്ങളുടെ നെറുകയിലേക്ക്. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ‘കാളച്ചേകോന്‍’ സിനിമ സംവിധാനം ചെയ്ത കെ.എസ്. ഹരിഹരന് ലഭിച്ചു. ഇതേ സിനിമയിലെ അരമന പോക്കര്‍ എന്ന കഥാപാത്രം അനശ്വരമാക്കിയ ഭീമന്‍ രഘുവിന് മികച്ച നടനുള്ള പുരസ്‌കാരവും ഉണ്ട്.

Author

Scroll to top
Close
Browse Categories