ഹൃദയത്തിലുണ്ട്ആ ഗാനങ്ങൾ
വാണിജയറാം
(1945-2023)
ലതാമങ്കേഷ്‌കര്‍ കത്തി നില്‍ക്കുമ്പോഴാണ് ഹിന്ദിസിനിമാ ഗാനരംഗത്തേക്ക് വാണിജയറാമിന്റെ അരങ്ങേറ്റം.
വാണിജയറാം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ഖാന്‍ പ്രശസ്തസംഗീത സംവിധായകന്‍ വസന്ത്‌ദേശായിക്ക് വാണിജയറാമിനെ പരിചയപ്പെടുത്തി. ബോളിവുഡിലെ അതുല്യപ്രതിഭ ഋഷികേശ്മുഖര്‍ജി’ഗുഡ്ഡി’ എന്ന ചിത്രത്തില്‍ വാണിജയറാമിനെ അവതരിപ്പിച്ചു ‘ബോലെ രേ പപ്പീ ഹരാ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തോടെ ലതാമങ്കേഷ്‌ക്കറേക്കാള്‍ ഒട്ടും മോശമല്ലാ തന്റെ ആലാപനമെന്ന് വാണിജയറാം തെളിയിച്ചു. താപ്പാനകള്‍ നിറഞ്ഞു നിന്ന ഹിന്ദി സിനിമാരംഗത്ത് പിടിച്ചു നില്‍ക്കുക എളുപ്പമായിരുന്നില്ല. വാണി ദക്ഷിണേന്ത്യന്‍ സിനിമാ ഗാനരംഗത്ത് ശ്രദ്ധപതിപ്പിച്ചു.
1973 ഫെബ്രുവരി ഒന്നിന് കേരളത്തില്‍ നിന്ന് നിര്‍മ്മാതാവ് ശിവന്റെ ഫോണ്‍കോള്‍ വഴിത്തിരിവായി. സ്വപ്നം എന്ന ചിത്രത്തില്‍ പാടാനുള്ള ക്ഷണമായിരുന്നു അത്. സംഗീതം: സലില്‍ചൗധരി. മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണസൗഗന്ധികമാണ് ഭൂമി…” അവിടെ പിറന്നു 1975ല്‍ തിരുവോണം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി എഴുതിയ ‘തിരുവോണ പുലരിതന്‍’ എന്ന ഗാനം ഉള്‍പ്പെടെ മലയാളികളുടെ മനസ്സിനെ കീഴടക്കിയ ഒട്ടേറെ ഗാനങ്ങള്‍.
ഒരു ഇടവേളക്ക് ശേഷം 2013ല്‍ ‘1983’ എന്ന സിനിമയിലെ ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനത്തിലൂടെ വീണ്ടും മലയാളത്തില്‍ തിളങ്ങി. തുടര്‍ന്ന് ‘ആക്ഷന്‍ഹീറോ ബിജു’വില്‍ ‘പൂക്കള്‍ പനിനീര്‍പൂക്കള്‍’ 2016 ല്‍ പുലിമുരുകനിലെ ഹൃദ്യമായ ‘മാനത്തെ മാരിക്കുറുമ്പാ…’ 2018ല്‍ ക്യാപ്റ്റനിലെ ‘പെയ്തലിഞ്ഞ നിമിഷം’. 2019ല്‍ ‘മാധവിയം’ എന്ന സിനിമക്ക് വേണ്ടിയും പാടി.
എന്നാല്‍ വാണി ജയറാമിന് അര്‍ഹമായ അംഗീകാരം കേരളം നല്‍കിയോ? ഒരു സംസ്ഥാന അവാര്‍ഡ് പോലും നല്‍കാതെ ഈ ഗാനകോകിലത്തെ നമ്മള്‍ അവഗണിച്ചു. കേരളത്തിന്റെ അവാര്‍ഡ് കിട്ടാത്തതില്‍ വാണിജയറാം ദുഃഖിതയായിരുന്നുവെന്ന് സംഗീതം സംവിധായകന്‍ ഗോപിസുന്ദര്‍ പറയുന്നു.
- 19 ഇന്ത്യന്‍ ഭാഷകളില്‍ പാടി.
- മലയാളത്തില്‍ മാത്രം പാടിയത്
625 ഗാനങ്ങള്‍ - ജനനം 1945ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍
ദേശീയ പുരസ്‌കാരങ്ങള്‍
1975- അപൂര്‍വരാഗങ്ങള്‍ (തമിഴ്)
1980 – ശങ്കരാഭരണം
1991- സ്വാതികിരണ്‍
ഹൃദയം കവര്‍ന്ന ഗാനങ്ങളില്‍ ചിലത്
(1) ധുംതന ധുംതന- തോമാശ്ലീഹാ
(2) ആഷാഢമാസം -യുദ്ധഭൂമി
(3) മറഞ്ഞിരുന്നാലും
മനസ്സിന്റെ കണ്ണില്‍- സായൂജ്യം
(4) പത്മതീര്‍ത്ഥക്കരയില്‍ – ബാബുമോന്‍
(5) ഏതോ ജന്മ കല്‍പ്പനയില്‍ – പാളങ്ങള്‍
(6) മഞ്ചാടിക്കുന്നില്‍ –
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
(7) വാല്‍ക്കണ്ണെഴുതി വനപുഷ്പം
ചൂടി – പിക്‌നിക്
(8) സീമന്തരേഖയില്‍ ചന്ദനം
ചാര്‍ത്തിയ – (ആശിര്‍വാദം)
(9) നാടന്‍ നാട്ടിലെ മൈന – രാഗം.
(10) ഒന്നാനാം കുന്നിന്മേല്‍
കൂടുകൂട്ടും – എയര്‍ഹോസ്റ്റസ്