സിനിമ 2023
സിനിമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ഏറെയും തലകുത്തിവീണു. 2023 കടന്നു പോകുമ്പോള്‍ മലയാള സിനിമയുടെ ചിത്രം. ഇരുന്നൂറിലേറെ ചിത്രങ്ങളാണ് കടന്നുപോകുന്ന വര്‍ഷം തിയേറ്ററിലെത്തിയത്. പക്ഷേ സൂപ്പര്‍ ഹിറ്റുകള്‍ 2023ല്‍ നാലെണ്ണം മാത്രം. നിര്‍മ്മാതാവിന് മുടക്ക് മുതല്‍ തിരിച്ചു നല്‍കിയത് 14 ചിത്രങ്ങള്‍ .ഫിലിം ചേമ്പറിന്റെ കണക്കനുസരിച്ച് നഷ്ടം 700 കോടി. ആദ്യ സിനിമ നിര്‍മ്മിക്കാനെത്തിയവരുടെ പണമാണ് ഏറെയും വെളളത്തിലായത്. ഒ.ടി.ടി., സാറ്റലൈറ്റ് എന്നൊക്കെ പറഞ്ഞാണ് പുതുമുഖ നിര്‍മ്മാതാക്കളെ വല വീശുന്നത്. തിയേറ്ററില്‍ ഓടിയാല്‍ മാത്രമേ ഇപ്പോള്‍ ഒ.ടി.ടി.ക്ക് സാദ്ധ്യതയുള്ളുവെന്ന യാഥാര്‍ത്ഥ്യം കാര്യങ്ങള്‍ കൈവിട്ട് പോയ ശേഷമേ ഈ നിര്‍മ്മാതാക്കള്‍ അറിയുന്നുള്ളു. 2022ൽ
റിലീസായത് 176 ചിത്രങ്ങള്‍മാത്രമായിരുന്നു..
ഹരമായി
‘ജയിലര്‍’
പോയ വര്‍ഷം കേരളത്തില്‍ തേരോട്ടം നടത്തിയത് രജനികാന്തിന്റെ തമിഴ്‌സിനിമയായിരുന്നു. ജയിലര്‍. 20 കോടിയിലേറെ രൂപയാണ് കേരളത്തില്‍ നിന്ന് ജയിലര്‍ വാരിക്കൊണ്ട് പോയത്.
വിജയ് ചിത്രം ലിയോ, ജിഗര്‍തണ്ട, ഷാറൂഖ്ഖാന്റെ ജവാന്‍, പത്താന്‍ എന്നിവയും മലയാളികള്‍ ഇടിച്ചു കയറി കണ്ടു.
സൂപ്പര്‍
ഹിറ്റുകള്‍
2018
(ജൂഡ് ആന്റണി ജോസഫ്)
കണ്ണൂര്‍ സ്‌ക്വാഡ്
(റോബി വര്‍ഗീസ്)
ആര്‍.ഡി.എക്‌സ്
(നഹാസ് ഹിദായത്ത്)
രോമാഞ്ചം
(ജിത്തുമാധവന്‍)
ഹിറ്റുകള്‍
നന്‍പകല്‍ നേരത്ത് മയക്കം
നെയ്മര്‍
പ്രണയവിലാസം
പാച്ചുവും അത്ഭുത വിളക്കും
പൂക്കാലം
ഫാലിമി
കാതല്‍
മധുരമനോഹരമോഹം
നേര്
മമ്മൂട്ടിയുടെ
വിജയഗാഥ
മമ്മൂട്ടിയാണ് മലയാള സിനിമയുടെ അമൂല്യതാരമെന്ന് പോയ വര്‍ഷം വീണ്ടും തെളിയിച്ചു. അഭിനയിച്ച നാലു ചിത്രങ്ങളില്‍ മൂന്നും വന്‍വിജയം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോർ മറ്റ് വിജയ ചിത്രങ്ങള്‍. പിന്നോട്ട് പോയത് ‘ക്രിസ്റ്റഫര്‍’ മാത്രം. അതേ സമയം സൂപ്പര്‍താരം മോഹന്‍ലാലിന് ആശ്വാസം പകരുന്നത് വര്‍ഷാവസാനം ഇറങ്ങിയ ‘നേര്’ മാത്രം.