അറുപതിന്റെ സ്വരമാധുര്യം
ദക്ഷിണേന്ത്യയുടെ വാനമ്പാടിയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം ഏത് പാട്ടിനോടാണ് .”ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് മീരാഭജന്‍ ആണ്. ലതാമങ്കേഷ്‌കര്‍ജിയുടെ മീരാഭജനുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കും.അതുപോലെ ജാനകി അമ്മയുടെ ഗസലുകളും” ശബ്ദത്തിലെന്ന പോലെ മുഖവും സദാ പ്രസന്നമായിരിക്കുന്ന കെ.എസ്. ചിത്രയ്ക്ക് 60 വയസായെന്ന് വിശ്വസിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ല. ഇളയരാജ സംഗീതം നല്‍കിയ സിന്ധുഭൈരവിയിലെ ‘നാന്‍ ഒരു സിന്ധു” ആദ്യദേശീയ അവാര്‍ഡ് നേടി. പിന്നെ പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും ഘോഷയാത്ര.
2005
പത്മശ്രീ
2021
പത്മഭൂഷണ്‍
അവാര്‍ഡുകള്‍
ദേശീയ അവാര്‍ഡുകള്‍ – 6
കേരള സര്‍ക്കാര്‍ – 16
ആന്ധ്രപ്രദേശ് – 11
തമിഴ്‌നാട് – 4
കര്‍ണാടക – 3
ഒറീസ – 1
അക്കുത്തിക്കുത്താനവരുന്നു
കാളച്ചോകോന്റെ വിജയത്തിന് ശേഷം അക്കുത്തിക്കുത്താനയുമായി സംവിധായകന്‍ കെ.എസ്. ഹരിഹരന്‍
‘കാളച്ചേകോന്‍ ‘എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റെയിന്‍ബോ ക്രിയേഷന്റെ ബാനറില്‍ കെ.എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഫുള്‍ ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സിനിമയാണ് അക്കുത്തിക്കുത്താന സതീഷ് ബാബു മഞ്ചേരിയാണ് തിരക്കഥ. യു ട്യൂബര്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുന്ന സിനിമയില്‍ സിനുല്‍ സൈനുദ്ധീനാണ് നായകൻ. പുതുമുഖ നായിക വരുന്ന സിനിമയില്‍ നഞ്ചിയമ്മ മുഖ്യ കഥാപാത്രമാണ്. സിദ്ധിക്ക്, ശ്രീജിത്ത് രവി, ദേവന്‍, ഭീമന്‍ രഘു, കലാഭവന്‍ നാരായണന്‍, അബു സലീം, ശിവജി ഗുരുവായൂര്‍, ചാലി പാലാ, പ്രബിഷ്, ഡോ. ഗിരീഷ്, കുളപ്പുള്ളി ലീല, ഗീതാ വിജയന്‍, ഗായത്രി, ശരണ്യ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരക്കുന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ ഉടനെ തുടങ്ങും. ഡയറക്ടര്‍ കെ.എസ്. ഹരിഹരന്‍ എഴുതി ഭവനേഷ് അങ്ങാടിപ്പുറം സംഗീതം ചെയ്ത് ബേബി സാത്വികപാടിയ പഞ്ചാര മണല്‍ വാരാം എന്നു തുടങ്ങുന്ന നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്ന ഒരു ഗാനം ഹിറ്റായി തുടങ്ങിയിട്ടുണ്ട് . പി.ജയചന്ദ്രന്‍ . സിത്താര എന്നിവര്‍ പാടുന്ന യുഗ്മഗാനവും, റെജി തിരുവാലി, കെ.വിരാമദാസ്, അരുണ്‍ ജിയാദ്, മങ്കടടീമിന്റെ മറ്റൊരു ടൈറ്റില്‍ ഗാനവും സിനിമയിലുണ്ട്. ടി.എസ് ബാബു ക്യാമറ, അസിസ്റ്റന്റ് നാരായണസ്വാമി. ആര്‍ട്ട്: പൂച്ചാക്കല്‍ ശ്രീകുമാർ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.സി.മുഹമ്മദ്, നൗഷാദ് മുണ്ടക്കയം .മേക്കപ്പ്: ജയമോഹൻ. സംഘട്ടനം അഷറഫ് കുരുക്കള്‍. പി.ആര്‍. ഒ എസ്. ദിനേശ്, കെ.ജെ ഷെജിന്‍