കാനിലെ തിളക്കം
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻപുരസ്കാരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. മുംബെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ കഥയാണ് സിനിമയിൽ.
മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാനെത്തിയ ഇന്ത്യൻ ചിത്രത്തിന് ഗ്രാൻപ്രി പുരസ്കാരം. അതിൽ മലയാളികൾക്ക് അഭിമാനിക്കാനും ഏറെ.
പായൽ കപാഡിയ സംവിധാനം ചെയ്തഹിന്ദി -മലയാളം ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് പുരസ്കാരം ലഭിക്കുമ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. മുംബെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ കഥയാണ് സിനിമയിൽ.
‘അറിയിപ്പ് ‘വഴിത്തിരിവായി
ലോക് പാൽ , മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, ടേക് ഓഫ്, തമാശ , വികൃതി എന്ന ചിത്രങ്ങളിൽ തൃശൂർ സ്വദേശിനി ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. അറിയിപ്പിലെ അഭിനയം സംവിധായിക പായൽ കപാഡിയയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തണ്ണിമത്തനുമായി കനി
സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ ഖദീജയെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രാജ്യാന്തര മേളകളിൽ അംഗീകാരവും നേടിയിട്ടുണ്ട് കനി കുസൃതി.പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ കഷണത്തിന്റെ മാതൃകയിലുള്ള ഹാൻഡ് ബാഗ് ഉയർത്തികാട്ടി കനി കാനിൽ ശ്രദ്ധ പിടിച്ചു പറ്റി.പലസ്തീൻ ദേശീയപതാകയിലെ ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളടങ്ങുന്നതിനാൽ തണ്ണിമത്തൻ കഷണം പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമാണ്.
ഛായാഗ്രഹണമികവിലെ അതിവിശിഷ്ട അംഗീകാരമായ ആഞ്ജിനോ പുരസ്കാരം മലയാളത്തിന്റെ സന്തോഷ് ശിവന് ലഭിച്ചു.ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’യ്ക്കാണ് മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം