ദൈവം
കൂടെയുണ്ട് ,
പിന്നെ എന്തിന് ഭയപ്പെടണം

മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തെ
കുറിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
യോഗനാദം ലേഖകനുമായി സംസാരിക്കുന്നു
“ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന ആളില്ലായിരുന്നെങ്കില്‍ അഭയ കേസ് എവിടെ എത്തുമായിരുന്നു?

ആദ്യകാലത്ത് തന്നെ അസ്തമിച്ച് പോകുമായിരുന്നു. ക്രൈംബ്രാഞ്ചിന് പോലും വിടാതെ ലോക്കല്‍ പോലീസിന്റെ അന്വേഷണം കൊണ്ട് അഭയ കേസ് തീരുമായിരുന്നു. ലോക്കല്‍ പോലീസിന് സിസ്റ്റര്‍ അഭയയുടെ കേസ് ചുരുട്ടിക്കെട്ടാന്‍ 17 ദിവസം പോലും വേണ്ടി വന്നില്ല. മുപ്പതു വര്‍ഷം മുമ്പൊക്കെ കോണ്‍വെന്റില്‍ ഒരു സംഭവം നടന്നാല്‍ ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല. ദൃശ്യമാധ്യമങ്ങളില്ല. ആ കാലഘട്ടത്തിലാണ് ഞാന്‍ മുന്നിട്ടിറങ്ങിയത്.
“സാക്ഷി അടയ്ക്കാരാജുവിന്റെ വിശ്വാസ്യതയെകുറിച്ചാണല്ലോ വിവാദം?
അടയ്ക്കാ രാജുവിനെ നൂലില്‍ കെട്ടിയിറക്കിയതല്ല. അയാള്‍ മോഷ്ടിക്കാന്‍ പോയി പോലീസിന്റെ പിടിയിലായിട്ടുള്ളതാണ്. നാച്വറൽ വിറ്റ്‌നസ്. വേശ്യാലയത്തില്‍ വച്ച് കത്തിക്കുത്തുണ്ടായാല്‍ വേശ്യയാണ് സാക്ഷിയാകേണ്ടത്. മാന്യനായ ആളല്ല. അവിടെ ചെന്നയാള്‍ക്കല്ലേ സാക്ഷിയാകാന്‍ കഴിയൂ.ഈ പോയിന്റ് കോടതി അംഗീകരിച്ച് ശിക്ഷിച്ചില്ലേ. ദൈവം ഇറങ്ങി വന്നാല്‍ പോലും പ്രതികളെ പിടിക്കാന്‍ പോകുന്നില്ല എന്നല്ലേ പറഞ്ഞത്. ദൈവം ഇറങ്ങി വരികയും ചെയ്തു. ശിക്ഷിക്കുകയും ചെയ്തു. നിയമം അതിന്റെ വഴിക്ക് പോകും. നമ്മള്‍ കര്‍മ്മം ചെയ്യും .ഫലം അതിന്റെ വഴിക്ക് വരും.

വാദിച്ചത് കോടാലി എന്തെന്നറിയാത്ത തെലങ്കാനക്കാരന്‍
‘ദൈവത്തിന്റെസ്വന്തംവക്കീൽ’ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ അഭയകൊലക്കേസിലെ പ്രതികളായ സിസ്റ്റർ സെഫിക്കും ഫാ.തോമസ് കോട്ടൂരിനും തിരുവനന്തപുരം സി.ബി.ഐ
കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.എന്നാൽ ജോമോൻ പുത്തൻപുരയ്ക്കലിന് കുലുക്കമില്ല.ജോമോൻപറയുന്നു:
സിബിഐ കൗണ്ടര്‍ പോലും ഫയൽ ചെയ്തില്ല. സിബിഐ ഡിവൈഎസ് പിയോട് അന്വേഷിച്ചപ്പോള്‍ ഫയല്‍ ചെയ്‌തെന്ന് തര്‍ക്കിച്ചു. ഇല്ലായെന്ന് ഞാന്‍ തിരിച്ചു പറയുകയും ചെയ്തു കേസിനെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത മലയാളമറിയാത്ത തെലങ്കാനക്കാരന്‍ വക്കീലിനെയാണ് സിബിഐ കൊണ്ടുവന്നത്. അഭയയെ തലയ്ക്കടിച്ചു കൊന്ന കോടാലിയെ കുറിച്ചു ചോദിച്ചപ്പോള്‍ അതെന്താണെന്ന് വക്കീലിന് മനസ്സിലായില്ല. . കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്ന് ജാമ്യം കൊടുത്ത കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ കോടതിയുടെ ശിക്ഷ റദ്ദ് ചെയ്തത് പോലെയുള്ള പ്രചാരവേലയാണ് നടക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം കിട്ടിയെന്നേ ഉള്ളൂ. അതുകൊണ്ടല്ലേ എല്ലാ ശനിയാഴ്ചയും വന്ന് ഒപ്പിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.സിബിഐ കോടതിയുടെ ശിക്ഷ മേൽക്കോടതി ശരിവെച്ചാല്‍ ഇപ്പോള്‍ പുറത്ത് നില്‍ക്കുന്ന കാലം കൂടി കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
“നേരിട്ടത് വൻശക്തിയെ?
ലോകത്തിലെ ഏറ്റവും വലിയ മൂന്നു ശക്തികള്‍ അമേരിക്ക, ചൈന, റഷ്യ . അതുപോലൊരു ശക്തിയാണ് കത്തോലിക്ക സഭ. മാര്‍പ്പാപ്പയുടെ വരെ പിന്തുണയുണ്ടെന്ന് പറഞ്ഞ് കത്തോലിക്ക സഭയുടെ മുഴുവന്‍ ശക്തി ഉപയോഗിച്ചാണ് അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും കേസ് തെളിയിക്കാന്‍ ശ്രമിച്ച എന്നെ അപായപ്പെടുത്താനും ശ്രമിച്ചത്. എന്നിട്ടും അവര്‍ തോറ്റു. ആഗോള കത്തോലിക്ക സഭയുടെ പിന്തുണ പ്രതികള്‍ക്കുണ്ടായിരുന്നു. എന്നിട്ടും വിജയിച്ചില്ല. ദൈവം നമ്മുടെ കൂടെയാണ്.കേസ് നടത്തിപ്പിന്റെ രീതിയാണ് പ്രധാനം. കേസ് വിജയിക്കാന്‍ വേണ്ടി നടത്തുന്നതും കച്ചവടം നടത്താന്‍ വേണ്ടി നടത്തുന്നതും രണ്ടും രണ്ടാണ്.
പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്താനും നിയമവിരുദ്ധമായി പരോള്‍ നല്‍കാനുമുള്ള ശ്രമങ്ങളൊക്കെ ഞാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വിഫലമായി.70 കഴിഞ്ഞെന്ന പേരില്‍ ശിക്ഷ ഇളവ് ചെയ്ത് പുറത്തുവിടാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും ഇരയോടൊപ്പമാണെന്ന് തെളിയിച്ചു. അതില്‍ സന്തോഷമുണ്ട്.
ശിക്ഷയിൽ ഇളവ് വരുത്താനും പരോൾ അനുവദിക്കാനുമുള്ള ശ്രമങ്ങളുണ്ടായല്ലോ ?
പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്താനും നിയമവിരുദ്ധമായി പരോള്‍ നല്‍കാനുമുള്ള ശ്രമങ്ങളൊക്കെ ഞാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വിഫലമായി.70 കഴിഞ്ഞെന്ന പേരില്‍ ശിക്ഷ ഇളവ് ചെയ്ത് പുറത്തുവിടാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും ഇരയോടൊപ്പമാണെന്ന് തെളിയിച്ചു. അതില്‍ സന്തോഷമുണ്ട്.
മിടുമിടുക്കൻ, പത്മശ്രീയ്ക്ക്
യോഗ്യൻ
അഭയ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍’ മിടുമിടുക്കന്‍’ എന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നെ വിശേഷിപ്പിച്ചത് അടുത്ത തവണ ആര്‍ക്കെങ്കിലും പത്മശ്രീ കൊടുക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും യോഗ്യന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്റെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാനും സാധിച്ചു. പത്മശ്രീ യുടെ ആവശ്യമില്ല. ജനങ്ങളുടെ ഹൃദയത്തില്‍ എനിക്ക് സ്ഥാനവും ബഹുമാനവും ഉണ്ട്.യോഗം ജനറല്‍ സെക്രട്ടറി പറയാറുണ്ട്. കായ്ക്കുന്ന മാവിലെ കല്ലെറിയൂ. എതിര്‍പ്പുണ്ടായാലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.യോഗം ജനറല്‍ സെക്രട്ടറിക്കെതിരെപലരും ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അതെല്ലാം വെള്ളത്തില്‍ വീണ വരപോലെയായില്ലെ. കഴമ്പില്ലാത്ത ആരോപണങ്ങള്‍ക്ക് പിന്നില്‍ അസൂയയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മടുപ്പ് തോന്നി പിൻമാറണമെന്ന് ആഗ്രഹിച്ച നിമിഷങ്ങളുണ്ടാേ?
മടുപ്പ് തോന്നിയ നിമിഷങ്ങളുണ്ട്.എന്നാൽ ശക്തമായ എതിര്‍പ്പുള്ളത് കൊണ്ടാണ്നന്നായിപ്രവര്‍ത്തിക്കാനായത്. എത്രവലിയ ശക്തന്മാര്‍ എതിര്‍ത്താലും കഠിനാദ്ധ്വാനവും ഹോംവര്‍ക്കും കൈമുതലാക്കി മുന്നോട്ട് നീങ്ങിയാല്‍ വിജയിക്കാനാകും.എന്നെ സംബന്ധിച്ച് എന്തു സംഭവിച്ചാലും പ്രശ്‌നമല്ല. കാരണം ഞാന്‍ ചെയ്യാവുന്നതൊക്കെ ചെയ്തു കഴിഞ്ഞു.
ദൈവം കൂടെയുണ്ട് ,നീ ഭയപ്പെടേണ്ട’ എന്ന് തോന്നിയത്?
‘അഭയയ്ക്ക് ദൈവിക ശക്തിയുണ്ട്. എത്ര അട്ടിമറിക്കപ്പെട്ടാലും മൂടിവെച്ചാലും ഇത് പൂര്‍വാധികം ശക്തിയോടെ പുറത്തുവരും.
ഇന്ത്യാ ചരിത്രത്തിലും ലോക ചരിത്രത്തിലും മുപ്പതുവര്‍ഷം മാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്ന ഇതുപോലെ ഒരു കേസില്ല.
ഞാന്‍ പ്രതികള്‍ക്കെതിരെയാണ്. സഭക്കെതിരല്ല. പ്രതികളുടെ കുറ്റം പ്രതികള്‍ക്കായി വിട്ടു കൊടുക്കുക.
30 വര് ഷ ത്തി നുള്ളി ല്‍ ചെ റിയ ഒരു അസുഖം പിടിച്ച് ആശുപത്രിയില്‍ കിടന്നിട്ടില്ല. കൊടുക്കാൻ കൈയില്‍ പൈസയില്ല. അവിവാഹിതനായതിനാൽ കൂടെ നില്ക്കാ ന്‍ ഭാര്യയും കുട്ടികളുമില്ല, അതൊരു ഭാഗ്യമാണ്. കോവിഡ് വാക്സിന്‍ എടുത്തിട്ടില്ല.കോവിഡ് വന്നിട്ടുമില്ല. കോവിഡിന്റെ പേരില്‍ ഒരിക്കല ും ഒതുങ്ങിയിരുന്നിട്ടുമില്ല.
ഭാഗ്യവും നിർഭാഗ്യവും?
30 വര്‍ഷത്തിനുള്ളില്‍ ചെറിയൊരു അസുഖം പിടിച്ച് ആശുപത്രിയില്‍ കിടന്നിട്ടില്ല. കൊടുക്കാന്‍ കൈയില്‍ പൈസയില്ല. അവിവാഹിതനായതിനാൽ കൂടെ നില്‍ക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അതൊരു ഭാഗ്യമാണ്. കോവിഡ് വാക്സിന്‍ എടുത്തിട്ടില്ല. കോവിഡ് വന്നിട്ടുമില്ല. കോവിഡിന്റെ പേരില്‍ ഒരിക്കലും ഒതുങ്ങിയിരുന്നിട്ടുമില്ല
ഭീഷണികൾ ഉണ്ടാക്കിയ സമ്മർദ്ദം?
പണവും രാഷ്ട്രീയവും അധികാരവുമുണ്ടെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ല എന്നാണ് ധാരണ.ജീവിതത്തില്‍ ഭീഷണികളെ വകവെയ്ക്കാറില്ല. എന്നെ സംബന്ധി ച്ച് ഇനി എന്ത് സംഭവിച്ചാലും വിഷയമല്ല. ഞാന്‍ ചെയ്യാനുള്ളത് ഞാന്‍ ചെയ്തു കഴിഞ്ഞു.
ശല്യക്കാരനായ വ്യവഹാരി എന്ന വിശേഷണം ദു:ഖിപ്പിച്ചിരുന്നോ?
കോടതിയിൽ അങ്ങനെയൊരു നീക്കമുണ്ടായത് വളരെ ദു:ഖിപ്പിച്ചു. ജോമോനെ എം.എല്‍.എ. ഹോസ്റ്റലില്‍ കാണുമ്പോള്‍ ‘ശല്യക്കാരനായ വ്യവഹാരി’യെന്ന് കരുതിഒഴിഞ്ഞു പോയ കാര്യം മുന്‍മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷ കിട്ടിയപ്പോഴാണ് ജോമോന്റെ വില മനസ്സിലായതെന്ന് ജലീല്‍ പറഞ്ഞു.
ഭാവി പരിപാടി?
അഭയ കേസ് പോലുള്ള വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ ഇനി ഉദ്ദേശമില്ല. എന്നാൽ ഇത്തരം വിഷയങ്ങളിൽ ഉപദേശം നൽകാനും നീതിയിലേക്കുള്ള വഴി പറഞ്ഞു കൊ ടുക്കാനും തയ്യാറാണ്. മറ്റൊരാള്‍ വേദനയോടെ കാര്യങ്ങള്‍ പറയുമ്പോള്‍ അത് എന്റെ വിഷയമായി ഞാന്‍ കാണുന്നു. അയാള്‍ മറന്നു പോയാലും ഞാന്‍ അത് മറക്കില്ല.