രണ്ട് കഥകൾ

മുജ്ജന്മ സുകൃതം

കവിത വറ്റിപ്പോയ ഒരു സന്ധ്യയിൽ കവിതയോട് പോയി പീഡനമേൽക്കാൻ പറഞ്ഞു. കവിതയ്ക്കന്ന് പതിനാറു വയസ്സ്. എന്നാൽ ഇരുപതിന്റെ എടുപ്പു തുടുപ്പും. കവിത പറഞ്ഞു: പതിനാറുകാരി പതിനാറുകാരനോടൊളിച്ചോടിയാൽ അതിൽ ത്രില്ലെവിടെ. കവിതയിലെ സോ കാൾഡ് കമ്മിറ്റ്മെന്റ് എവിടെ?അതിനാൽ ഞാനൊരു അറുപതുകാരനാൽ ‘. ഒരറുപതുകാരൻ ശിഷ്ട കാലം മുഴുവൻ ജയിലിൽ കിടന്നാലും എന്തു കുഴപ്പം. അങ്ങനെയാണ് കവിത കൗണ്ടർ പോയിന്റിൽ വന്നത്. അങ്ങനെയാണ് വനിതാ കമ്മീഷൻ അംഗത്തിനും പുരോഗമന സാഹിത്യകാരിയ്ക്കും ടിവിയിൽ പ്രത്യക്ഷപ്പെടാനായത്. മുജ്ജന്മ സുകൃതം.

സദാചാരം

പണി കഴിഞ്ഞ് വീട്ടിലെത്തി തണുത്തവെള്ളത്തിൽ ഒരു കുളി പാസാക്കി ഉറങ്ങാൻ കിടന്നപ്പോഴാണ് എരിപൊരി സഞ്ചാരം തുടങ്ങിയത്. നേരെ കുഞ്ഞു ലക്ഷ്മിയുടെ വീട്ടിലേക്ക് വച്ചുപിടിച്ചു. ഈ രാത്രിയിലും പാവപ്പെട്ട എന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചില സദാചാരന്മാർ നടക്കുന്നു എന്നാരു കണ്ടു. കുഞ്ഞുലക്ഷ്മിയുടെ വീടിനുള്ളിൽ പ്രാഥമിക ചർച്ചകൾ തുടങ്ങിയപ്പോഴാണ് പുറത്ത് ചൂട്ടും വെളിച്ചവും ആരവവും കേട്ടത്. നാട്ടുകാർക്ക് ശല്യമുണ്ടാക്കത്ത രീതിയിൽ പ്രവർത്തിച്ചു എന്ന് എഫ് ഐ ആർ എഴുതിയാണ് പോലീസും നാട്ടുകാരും പൊതിരെ തല്ലിക്കൊണ്ട് പോയത്.

അതെന്റെ ഉയർച്ചയുടെ പടവുകളായിരുന്നു സർ. ഓരോരുത്തന്റെയും ഭാഗ്യം എങ്ങനെയെക്കെയാണ് വരുന്നത് എന്നാരു കണ്ടു. ജാമ്യത്തിലിറങ്ങി നാടുവിട്ടോടിയ ശേഷം ഖനി രാജാവിന്റെ തിളക്കമാർന്ന വേഷത്തിൽ അതേ നാട്ടിലേക്ക് വന്നിറങ്ങുമ്പോൾ ഭവ്യതയോടെ തൊഴുതു നിൽക്കുന്ന ജനതയെയാണ് കാണുന്നത്. അതിനിടയിൽ എന്നെ അന്ന് ആദ്യമായി കൈവച്ച പോലീസുകാരനുമുണ്ടല്ലോ. ഹേ ജനമേ കേൾക്കുക എന്നോടൊപ്പം കാറിലിരിക്കുന്നത് നമ്മുടെ സിനിമയിൽ പ്രമുഖ നടിമാരിലൊരാളാണ്. മുന്തിയ ഏർപ്പാടുകൾ സദാചാരത്തിന്റെ സീമയിൽ വരില്ലല്ലോ അല്ലേ

Author

Scroll to top
Close
Browse Categories