മരണാനന്തരം

മരണം വലിയൊരു – മോചന മാർഗ്ഗമാണു ….!
അവൻ തന്റെ ആത്മഹത്യയെ വിചാരപ്പെടുകയായിരുന്നു :
ഒന്നും –
കേൾക്കേണ്ടതില്ലല്ലോ ,
കാണേണ്ടതില്ലല്ലോ ,
അറിയേണ്ടതില്ലല്ലോ ,
യാതൊന്നുംതന്നെ അനുഭവിക്കേണ്ടതുമില്ലല്ലോ ….. !
പെട്ടെന്നാണു സാംസൺ പാസ്റ്റർ കടന്നു വന്നത് .
അദ്ദേഹം ആത്മാവിനെപ്പറ്റിയും മരണാനനന്തര ജീവിതത്തെ പറ്റിയും പ്രസംഗിച്ചു തുടങ്ങിയിരിക്കുന്നു ….
ആ മനുഷ്യൻ വല്ലാത്തൊരു ന്യൂയ്സൻസായി മാറുകയാണു ,
അയാൾ മറ്റൊരു ദുരന്തമായി മാറുകയാണു….

Author

Scroll to top
Close
Browse Categories