വിഘ്‌നേഷ്തന്നെ താരം

ആദ്യകളിയിൽ തന്നെ ചെന്നൈ സൂപ്പർകിംഗ്സിന്റെ മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നേഷിന് അഭിനന്ദന പ്രവാഹം. മികച്ച പ്രകടനം കണ്ട് വിഘ്‌നേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചവർ മഹേന്ദ്ര സിംഗ് ധോണി മുതൽ സൂര്യകുമാർ യാദവ് വരെ. രോഹിത് ശർമ്മയ്ക്ക് പകരം സബ്സ്റ്റിറ്റ്യൂട്ടായാണ് വിഘ്‌നേഷ് കളത്തിലിറങ്ങിയത്.

രഞ്ജി ഉൾപ്പെടെ സീനിയർ തലത്തിൽ ഒരു മത്സരം പോലും കളിക്കാതെ ഇത്തവണത്തെ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിലെത്തിയ പെരിന്തൽമണ്ണ സ്വദേശി വിഘ്‌നേഷ് നാടിന് അഭിമാനമായി.
ആദ്യകളിയിൽ തന്നെ ചെന്നൈ സൂപ്പർകിംഗ്സിന്റെ മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നേഷിന് അഭിനന്ദന പ്രവാഹം. മികച്ച പ്രകടനം കണ്ട് വിഘ്‌നേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചവർ മഹേന്ദ്ര സിംഗ് ധോണി മുതൽ സൂര്യകുമാർ യാദവ് വരെ. രോഹിത് ശർമ്മയ്ക്ക് പകരം സബ്സ്റ്റിറ്റ്യൂട്ടായാണ് വിഘ്‌നേഷ് കളത്തിലിറങ്ങിയത്.

കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി നടത്തിയ മികച്ച പ്രകടനമാണ് 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസിൽ എത്തിച്ചത്. പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫും വലിയ പങ്ക് വഹിച്ചു.

തൃശൂർ സെൻറ് തോമസ് കോളേജ് വിദ്യാർത്ഥിയായ വിഘ്‌നേഷ് കോളേജ് പ്രീമിയർ ലീഗിലും നിറഞ്ഞാടിയിരുന്നു. ശാരീരിക ക്ഷമത അളക്കുന്ന യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിന്റെ അണ്ടര്‍ 23 ടീമില്‍ നിന്ന് വിഘ്‌നേഷിനെ ഒഴിവാക്കിയിരുന്നു. ക്രിക്കറ്റില്‍ അപൂര്‍വമായ ചൈനാമാൻ സ്പിന്നറായിട്ടും വിഘ്‌നേഷിനെ വേണ്ടെന്നായിരുന്നു കേരള സെലക്ടര്‍മാരുടെ നിലപാട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകര്‍ ശരിയായ തീരുമാനമെടുത്തു. അവര്‍ക്ക് അതൊരു വലിയ നേട്ടവുമായി.