ഇന്ത്യൻ ടീമിൽ തിളങ്ങാൻ സഞ്ജു
കെ.എന്‍. രാഹുല്‍, ശുഭ് മാന്‍ ഗില്‍, റിങ്കുസിംഗ്, ഇഷാന്കിഷന്, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് ഇടം നേടാനാകാത്ത ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്.
ഒടുവില്‍ ഇന്ത്യന്‍ ടീമിന് ഒഴിവാക്കാനാകാത്ത ആളായി സഞ്ജു സാംസണ് .ഐ.പി.എല്ലിലെ മികച്ച പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയുമായിരുന്നില്ല. രോഹിത് ശര്‍മ്മ ക്യാപ്റ്റനായുള്ള ട്വിന്റി-20 ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേയും ഉള്‍പ്പെടുത്തി. ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഒരു മലയാളി.
2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളില്‍ ശ്രീശാന്തിന്റെ കൈയൊപ്പുണ്ടായിരുന്നു. 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെങ്കിലും 25 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു ഐ.സി.സി ടൂര്‍ണമെന്റിനുള്ള ടീമിലെത്തുന്നത്.
കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും അതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന പരമ്പരയില്‍ കളിക്കുകയും ആദ്യസെഞ്ച്വറി നേടുകയും ചെയ്തു.
കെ.എന്‍. രാഹുല്‍, ശുഭ് മാന്‍ ഗില്‍, റിങ്കുസിംഗ്, ഇഷാന്കിഷന്, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് ഇടം നേടാനാകാത്ത ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്.
തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം പുല്ലുവിള സ്വദേശിയായ സഞ്ജു മലയാളികൾക്ക് മറ്റൊരു അഭിമാനമായി മാറുകയാണ്.