ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ മിന്നു

വയനാട്ടിെല ആദിവാസി വിഭാഗത്തിൽപെട്ട പെണ്‍കുട്ടി മിന്നു മണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അംഗം.

ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ വയനാട്ടില്‍ നിന്ന് മിന്നുമണി . പരിമിതികളോട് പൊരുതിയും കടമ്പകള്‍ ഏറെ ചാടിക്കടന്നുമാണ് മാനന്തവാടി ഒണ്ടയങ്ങാടിയിലെ കൊച്ചുവീട്ടില്‍ നിന്ന് മിന്നു രാജ്യത്തിന് അഭിമാനമായത്. സാമൂഹികമായും സാമ്പത്തികമായും നേരിട്ട പിന്നാക്കാവസ്ഥയെ മിന്നു നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ടു. വീടിന് തൊട്ടപ്പുറത്തെ കൊയ്‌തൊഴിഞ്ഞ പാടങ്ങളായിരുന്നു മിന്നുവിന്റെ ക്രിക്കറ്റ് ഫീല്‍ഡ്. 16-ാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമില്‍. പിന്നെ അണ്ടര്‍ 23, വനിതാ ഐപിഎല്‍, ഇപ്പോള്‍ ഇന്ത്യന്‍ ടീമംഗം.
ഒട്ടേറെ മത്സരങ്ങള്‍ കളിച്ചെങ്കിലും മിന്നുവിന്റെ അച്ഛനും അമ്മയ്ക്കും ഒരിക്കല്‍ പോലും സ്റ്റേഡിയത്തില്‍ പോയി മിന്നുവിന്റെ പ്രകടനം കാണാന്‍ കഴിഞ്ഞിട്ടില്ല. കൂലിപ്പണിക്കാരായ അവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടായില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുമെന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു. മിന്നുമണി ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ ജഴ്‌സി അണിയും.

വയനാട്ടിലെ ആദിവാസി ഗോത്രമായ കുറിച്യ വിഭാഗത്തില്‍പ്പെട്ട മിന്നു ഈ വലിയ നേട്ടത്തിന് മാതാപിതാക്കളോട് നന്ദി പറയുന്നു.
”സ്‌കൂളില്‍ പഠിക്കുമ്പോഴേ ക്രിക്കറ്റ് കളിക്കാനായി പുറത്തുപോകാന്‍ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയാണ് എനിക്ക് ഇന്ത്യന്‍ ടീമില്‍ എത്താന്‍ വഴിയൊരുക്കിയത്”–മിന്നുമണി പറഞ്ഞു. ജൂനിയര്‍ തലം മുതല്‍ മിന്നുവിലെ പ്രതിഭയെ കണ്ടെത്തി മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കികൊടുത്ത കേരള ക്രിക്കറ്റ് അസോസിയേഷനും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നെ മാനന്തവാടി സ്‌കൂളിലെ കായിക അദ്ധ്യാപിക എത്സമ്മയും. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗറാണ് നയിക്കുന്നത്. മൂന്ന് ട്വന്റി 20 കളാണ് പരമ്പരയില്‍.

അത്ഭുത
ബംഗ്ലാദേശിനെതിരായ രണ്ടാം വനിതാ ട്വന്റി-20യില്‍ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയ മിന്നുമണി രണ്ടാം മത്സരത്തിലും മിന്നല്‍പ്പിണറായിമാറി. നാല് ഓവര്‍ ബൗള്‍ ചെയ്ത് ഒരു മെയ് ഡനടക്കം ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയ മിന്നു രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ ബാറ്റേന്താന്‍ അവസരം ലഭിച്ചപ്പോള്‍ നേരിട്ട ആദ്യപന്തു തന്നെ ബൗണ്ടറി കടത്തുകയും ചെയ്തു. മിന്നു മണിക്ക് വന്‍വരവേല്‍പ്പ് നല്‍കാനൊരുങ്ങുകയാണ് വയനാട്.
ബൗളിംഗ്

അഭിമാനമായി
ഒരേ സമയം ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകളില്‍ കേരള താരങ്ങള്‍ അംഗമായിരിക്കുന്നതിന്റെ അഭിമാന നിമിഷങ്ങളിലാണ് ക്രിക്കറ്റ് പ്രേമികള്‍.
സഞ്ജുവും
ഇന്ത്യന്‍ പുരുഷടീമില്‍ സഞ്ജുസാംസണും വനിതാടീമില്‍ മിന്നുവും.ഇന്ത്യന്‍ ഏകദിന ടീമിലും വെസ്റ്റിന്റീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ താരങ്ങളായ കോലി, രോഹിത് തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കിയിരിക്കെയാണ് സഞ്ജുവിന് ടീമില്‍ സ്ഥാനം കിട്ടിയതെന്ന പ്രത്യേകതയുണ്ട്

ഇടം കൈ ബാറ്റര്‍
വനിതാ ഐ.പി. എല്ലില്‍ മിന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം അംഗം
കേരളം അണ്ടര്‍ 23 ചാമ്പ്യന്‍മാരായപ്പോള്‍ മിന്നു ടോപ്പ് സ്‌കോറര്‍.
ഇടംകൈ ബാറ്റര്‍, വലംകൈ ഓഫ് സ്പിന്നര്‍.
ജൂനിയര്‍, സീനിയര്‍ മത്സരങ്ങളില്‍ കേരളത്തിനായി മികച്ച പ്രകടനം
റെയില്‍വേസിനെതിരെ നടത്തിയ ഗംഭീര പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നു.
വയസ് 24
അച്ഛന്‍ മണി, അമ്മ വസന്ത.