ചാമ്പ്യന്‍സ്


ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രമെഴുതി രോഹിത്ശര്‍മ്മയും കൂട്ടാളികളും
ആവേശപ്പോരാട്ടത്തിൽ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയ അഭിമാന നിമിഷം നാടിന്ആഘോഷമായി. 49 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ന്യൂസിലാന്റിന്റെ 251 റണ്‍സ് മറികടന്ന് മൂന്നാംതവണ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത് .ഇതോടെ കൂടുതല്‍ തവണ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്ന ടീമെന്ന റിക്കാര്‍ഡും ഇന്ത്യ സ്വന്തമാക്കി. ഗതി മാറി മറിഞ്ഞ കളിയില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വരുണ്‍ചക്രവര്‍ത്തി, രവീന്ദ്രജഡേജ, അക്ഷര്‍പട്ടേല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ഒതുക്കി കെട്ടിയത്.
ഇന്ത്യയുടെ
ഏഴാം ഐ.സി.സി.
കിരീടം
1983- ഏകദിന ലോകകപ്പ്
2002-ചാമ്പ്യന്‍സ് ട്രോഫി
2007 – ട്വന്റി-20 ലോകകപ്പ്
2011 – ഏകദിന ലോകകപ്പ്
2013- ചാമ്പ്യന്‍സ് ട്രോഫി
2024 -ട്വന്റി -20 ലോകകപ്പ്
2025 ചാമ്പ്യന്‍സ് ട്രോഫി.
പിറന്നാള്‍
ആശംസ
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയുടെ 38-ാം പിറന്നാളാണ് ഏപ്രില്‍ 30ന് .കഴിഞ്ഞ വര്‍ഷം ലോകകപ്പ് നേടിയപ്പോള്‍ രോഹിത് ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫി നേടിയാല്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ചാമ്പ്യന്‍സ് കിരീടം ഉയര്‍ത്തിയ ശേഷം രോഹിത് പറഞ്ഞു. ഇന്നിംഗ്‌സുകളില്‍ നിന്ന് ഒരു അര്‍ദ്ധസെഞ്ച്വറിയടക്കം 180 റണ്‍സെടുത്ത രോഹിത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ഫൈനലിലാണ്. രോഹിത് ശര്‍മ്മയായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്.