ബ്രസീലിന് കണ്ണീര്‍കിരീടം
ഇനിയൊരുലോകകപ്പിന് നെയ്മര്‍ക്ക് ബാല്യമില്ല. കണ്ണുനീരോടെ ഖത്തറില്‍ നിന്ന് ബ്രസീലിന്റെ മടക്കം.
സെമിയില്‍ കടന്നുവെന്ന് ഉറപ്പിച്ച് മത്സരം അവസാനിപ്പിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെയാണ് ക്രൊയേഷ്യ ബ്രസീലിന്റെ ചങ്ക് തകര്‍ത്ത സമനിലഗോള്‍ നേടിയത്. ആദ്യപകുതിയില്‍ തന്നെ നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചിരുന്നു. ഒരു ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രതിരോധത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ബ്രസീലിനെ പഠിപ്പിക്കേണ്ട ആവശ്യമല്ല. പക്ഷേ അമിത ആത്മവിശ്വാസം എല്ലാം തുലച്ചു. ക്രൊയേഷ്യയുടെ ബ്രൂണോപെട്‌കോവിച്ചിലൂടെ ഗോള്‍ മടങ്ങിയെത്തി..
സമനിലയെ തുടര്‍ന്നു മത്സരം അവസാന പത്തുമിനിറ്റിലേക്ക് കടന്നതോടെ വിജയഗോളിനായി ബ്രസീല്‍ താരങ്ങള്‍ ആക്രമിച്ചു കയറിയെങ്കിലും ഫലം കണ്ടില്ല. ക്രൊയേഷ്യൻ ഗോള്‍കീപ്പര്‍ ലിവാക്കോവിച്ച് ബ്രസീലിന് മുന്നില്‍ യഥാര്‍ത്ഥ മതില്‍ തീര്‍ത്തു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവാക്കോവിച്ചിന്റെ വിശ്വരൂപം ബ്രസില്‍ കണ്ടു. ആദ്യം ഷോട്ടെടുത്ത റൊഡ്രിഗോയുടെ ഷോട്ട് ലിവാക്കോവിച്ച് തടുത്തിട്ടു. നാലം കിക്കെടുത്ത മാര്‍ക്വിത്തോസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതോടെ ബ്രസീല്‍ കണ്ണീര്‍മഴയില്‍ മുങ്ങി.
തോല്‍വിയുടെ ചരിത്രം
- ബ്രസീല്‍ പെനാല്‍റ്റിഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത് 1986ന് ശേഷം ഇതാദ്യം.
- 2006ല്‍ ഫ്രാന്‍സിനോടും 2010ല്‍ നെതല്‍ലന്റിനോടും 2018ല്‍ ബെല്‍ജിയത്തോടും ബ്രസീല്‍
ക്വാര്‍ട്ടറില്‍ തോറ്റു.
പെലെയുടെ റിക്കാർഡിനൊപ്പം നെയ്മർ
കളിയിൽ തോറ്റെങ്കിലും ക്രൊയേഷ്യക്കെതിരെ നേടിയ ഗോളിലൂടെ നെയ്മര്‍ ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ ഇതിഹാസതാരം പെലെയുടെ റിക്കാര്‍ഡിന് ഒപ്പമെത്തി.
ഇരുവരുടെയും ഗോള്‍ നേട്ടം 77. നെയ്മര്‍ 124 മത്സരങ്ങളിലും പെലെ 92 മത്സരങ്ങളിലുമായാണ് ഇത്രയും ഗോള്‍ അടിച്ചുകൂട്ടിയത്. 98 കളിയില്‍ 62 ഗോളുമായി റൊണാള്‍ഡോയാണ് അടുത്ത് നിൽക്കുന്നത്.