മെഡൽ തിളക്കത്തിൽ വീണ്ടുംനീരജ്



”എല്ലാ മത്സരങ്ങളിലും വിജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്ന് വരില്ല. മത്സരത്തില്‍ നിന്നുള്ള അറിവും, പരിചയ സമ്പത്തും നേട്ടമായി കരുതണം”
-നീരജ് ചോപ്ര
ഹരിയാന പാനിപ്പത്തിലെ ഖന്ദ്രഗ്രാമം ഇതിന് മുമ്പ് ഇങ്ങിനെ ആഘോഷിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ടോക്കിയോ ഒളിമ്പിക്സില്‍ നീരജ് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍.
മില്‍ഖാസിംഗും പി.ടി. ഉഷയും കളിക്കളത്തില്‍ നിറഞ്ഞു നില്ക്കുന്ന കാലത്തും ഒളിമ്പിക്അത്ലറ്റ്ക്സിലെ സ്വര്‍ണമെഡല്‍ ഇന്ത്യക്ക് നേടാനായിട്ടില്ല. താന്‍ നേടിയ സ്വര്‍ണ്ണമെഡല്‍ നേട്ടം നീരജ് സമര്‍പ്പിച്ചത് മില്ഖാസിംഗിന് ആണെന്ന കാര്യവും എടുത്തു പറയേണ്ടിയിരിക്കുന്നു.
ഖന്ദ്ര ഗ്രാമവാസികള്‍ ഒരിക്കല്‍ കൂടി ഉറക്കം മാറ്റിവെച്ച് ആഘോഷിച്ചു. ഗ്രാമത്തിന്റെ ഓമനപുത്രന്‍ നീരജ്ചോപ്ര വീണ്ടും രാജ്യത്തിന്റെ അഭിമാനമായി. അമേരിക്കയിലെ യുജിനില് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷജാവലിന് ത്രോയില്‍ നീരജ് വെള്ളിയുടെ തിളക്കം ഉറപ്പിച്ചപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായി 24കാരനായ നീരജ്.
ഹരിയാന പാനിപ്പത്തിലെ ഖന്ദ്രഗ്രാമം ഇതിന് മുമ്പ് ഇങ്ങിനെ ആഘോഷിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ടോക്കിയോ ഒളിമ്പിക്സില്‍ നീരജ് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍.
നീരജിന്റെ സുവര്‍ണനേട്ടം
2012 – ദേശീയ ജൂനിയര്മീറ്റ്. റെക്കോര്‍ഡോടെ സ്വര്‍ണ്ണം
2016 – സൗത്ത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം,
ലോക ജൂനിയര്‍ അത്ലറ്റിക്സ്
റെക്കോഡോടെ സ്വര്‍ണം.
2018 – ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം.
മില്‍ഖാസിംഗും പി.ടി. ഉഷയും കളിക്കള ത്തില്‍ നിറഞ്ഞു നില്ക്കുന്ന കാലത്തും ഒളിമ്പിക്അത്ലറ്റ്ക്സിലെ സ്വര്‍ണമെഡല്‍ ഇന്ത്യക്ക് നേടാനായിട്ടില്ല. താന്‍ നേടിയ സ്വര്‍ണ്ണമെഡല്‍ നേട്ടം നീരജ് സമര്‍പ്പിച്ചത് മില്ഖാസിംഗിന് ആണെന്ന കാര്യവും എടുത്തു പറയേണ്ടിയിരിക്കുന്നു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്:
കാല്പാടുകള്
1.ഫൈനലിലെ നാലാം ത്രോയില്‍ നീരജ് കണ്ടെത്തിയത് 88.13 മീറ്റര്‍ ദൂരം.
2.സ്വര്‍ണ്ണം നേടിയ ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് 90.54 മീറ്റര്‍ ദൂരം.
3.ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാള്ജെഡിന് വെങ്കലം നേടി (88.09 മീറ്റര്‍) 4.പുരുഷട്രിപ്പിള് ജമ്പില്‍ ഇന്ത്യന്‍ താരം എല്‍ദോസ് പോളിന് ഒമ്പതാം സ്ഥാനം. എറണാകുളം രാമമംഗലം സ്വദേശി.
5.പുരുഷ ജാവലിന്‍ ത്രോയില്‍ മറ്റൊരു ഇന്ത്യന്‍താരം രോഹിത് യാദവിന് 10-ാം സ്ഥാനം (78.72 മീറ്റര്‍)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിരാശ
ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ്ചോപ്രയ്ക്ക് പങ്കെടുക്കാനാകില്ല. ഉറപ്പായ സ്വര്‍ണമെഡലാണ് അകന്നു പോയത്. ലോകചാമ്പ്യന്‍ഷിപ്പിനിടെ നീരജിന് അടിവയറ്റില്‍ പരിക്കേറ്റിരുന്നു. സ്കാനിംഗിന് ശേഷം ഡോക്ടര്‍മാര്‍ നീരജിന് ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചു.