ബാഡ്മിന്റനില്‍
ഇന്ത്യക്ക് ലോകകപ്പ്

തോമസ്‌കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമെഡല്‍ നേടിയപ്പോള്‍ ടീമില്‍ അഭിമാനം പകരാന്‍ എച്ച് .എസ്. പ്രണോയിക്ക് പുറമെ രണ്ട് മലയാളികള്‍ കൂടിയുണ്ടായിരുന്നു. ഡബിള്‍സ് താരം എറണാകുളം സ്വദേശി എം.ആര്‍. അര്‍ജുനും പരിശീലക സംഘത്തില്‍ മുന്‍ദേശീയതാരം യു.വിമല്‍കുമാറും.

ലോക ബാഡ്മിന്റണിലെ പ്രധാനചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പ് കൈപ്പിടിയിലൊതുക്കി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ ആ ഹ്‌ളാദത്തിരമാലകളിലാണ് മലയാളികളായ സ്പോര്‍ട്സ് പ്രേമികള്‍. ഈ വലിയ നേട്ടത്തിന് രാജ്യമാകെ ഇന്ന് നന്ദി പറയുന്നത് തിരുവനന്തപുരത്തുകാരനായ എച്ച്.എസ്. പ്രണോയിക്കാണ്.

തോമസ്‌കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമെഡല്‍ നേടിയപ്പോള്‍ ടീമില്‍ അഭിമാനം പകരാന്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടായിരുന്നു. ഡബിള്‍സ് താരം എറണാകുളം സ്വദേശി എം.ആര്‍. അര്‍ജുനും പരിശീലക സംഘത്തില്‍ മുന്‍ദേശീയതാരം യു. വിമല്‍കുമാറും.

14 തവണ ചാമ്പ്യന്‍മാരായ ഇന്തോനേഷ്യക്കെതിരെ ഫൈനലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്.

അഭിമാന നേട്ടം

പരിക്ക് വകവയ്ക്കാതെ

കാല്‍ക്കുഴയ്ക്കേറ്റ പരിക്ക് വകവയ്ക്കാതെയാണ് എച്ച്.എസ്.പ്രണോയ് ടീമിനെ അഭിമാന നേട്ടത്തിലേക്ക് നയിച്ചത്.ഡെന്മാർക്കിന്റെ ലോക 13-ആം നമ്പർ താരം രാമുസ്‌ജെംകിനെ പ്രണോയ് കീഴടക്കിയത് വയ്യാത്ത കാൽ നിലത്തുറപ്പിച്ചായിരുന്നു.ലോക 23-ആം റാങ്കുകാരനാണ് പ്രണോയ്.

1979-ല്‍ സെമിഫൈനലില്‍ എത്തിയതാണ് തോമസ് കപ്പില്‍ ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച നേട്ടം. ക്വാര്‍ട്ടറില്‍ മലേഷ്യക്കെതിരെയും സെമിഫൈനലില്‍ ഡെന്മാര്‍ക്കിനെതിരെയും അവസാന സിംഗിള്‍സ് മത്സരത്തില്‍ നിര്‍ണായകവിജയം നേടിയത് എച്ച്.എസ്. പ്രണോയിയാണ്. ഇന്ത്യ ആദ്യ രണ്ട് സിംഗിള്‍സും ഒരു ഡബിള്‍സും ജയിച്ചതിനാല്‍ ഫൈനലില്‍ പ്രണോയിക്ക് കോര്‍ട്ടിലിറങ്ങേണ്ടി വന്നില്ല.

ബാഡ്മിന്റണിലെ ഈ ലോകകപ്പ് നേട്ടത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വളരുകയാണ്. ഈ വര്‍ഷം തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഉണ്ട്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ഗെയിംസ്. പിന്നെ 2024ലെ പാരീസ് ഒളിമ്പിക്സ്.

ബാഡ്മിന്റണിലെ വലിയ നേട്ടങ്ങൾ

1ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍-പ്രകാശ് പദുകോണ്‍
(1980) തുടക്കമിട്ടു.
1സൈന നെഹ് വാള്‍.
1പി.വി. സിന്ധു (വ്യക്തിഗത വിജയങ്ങള്‍)
1ടീം ചാമ്പ്യന്‍ഷിപ്പ് തോമസ് കപ്പ് (ഇന്ത്യന്‍ പുരുഷടീം)

Author

Scroll to top
Close
Browse Categories