കോലി: വീണ്ടും സെഞ്ച്വറിയുടെ മധുരം

ഇനി നടക്കുന്ന മത്സരങ്ങളില്‍ കോലിയുടെ പൊസിഷനെ കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതേക്കുറിച്ച് ടീമിന്റെ ഉപനായകന്‍ കെ.എല്‍. രാഹുലിന്റെ പ്രതികരണം. ”ഓപ്പണിങിന് ഇറങ്ങിയാലേ അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കൂ എന്നൊന്നില്ല. മൂന്നാം നമ്പര്‍ ബാറ്റിങ്ങിന് ഇറങ്ങിയാലും അദ്ദേഹത്തിന് സെഞ്ച്വറി നേടാനാകും”

വിരാട്‌കോലിയുടെ ആരാധകര്‍ക്ക് ആഹ്ളാദപ്പെരുമഴ. രണ്ടരവര്‍ഷം നീണ്ട സെഞ്ച്വറി വരള്‍ച്ചക്ക് അവസാനമായി. അന്താരാഷ്ട്ര ട്വന്റി-20യിലെ കോലിയുടെ ആദ്യ സെഞ്ച്വറി. അഫ് ഗാനിസ്ഥാനെതിരെയുള്ള മത്സരം അപ്രസക്തമായിരുന്നെങ്കിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത കോലി 61 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും 12 ഫോറും പറത്തി 122 റണ്‍സോടെ പുറത്താകെ നിന്നു. മത്സരത്തില്‍ ഇന്ത്യ അഫ്ഗാനെ തകര്‍ത്തത് 101 റണ്‍സിന്.

കോലിയുടെ നേട്ടം

  • രാജ്യാന്തര ട്വന്റി 20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ (61 പന്തില്‍ പുറത്താകെ 122)
  • കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും അധികം റണ്‍സ് നേടിയ താരം.
  • രാജ്യാന്തര ക്രിക്കറ്റില്‍ 78-ാം സെഞ്ച്വറി .100 സെഞ്ച്വറികളുള്ള സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ മാത്രം ഇനി കോലിക്ക് മുന്നില്‍.

ഓപ്പണറാകുമോ?

ഇനി നടക്കുന്ന മത്സരങ്ങളില്‍ കോലിയുടെ പൊസിഷനെ കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതേക്കുറിച്ച് ടീമിന്റെ ഉപനായകന്‍ കെ.എല്‍. രാഹുലിന്റെ പ്രതികരണം. ”ഓപ്പണിങിന് ഇറങ്ങിയാലേ അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കൂ എന്നൊന്നില്ല. മൂന്നാം നമ്പര്‍ ബാറ്റിങ്ങിന് ഇറങ്ങിയാലും അദ്ദേഹത്തിന് സെഞ്ച്വറി നേടാനാകും”

ഒളിമ്പിക് മെഡലുകളുമായി മാനുവല്‍ ഫ്രെഡറികും ശ്രീജേഷും

മലയാളിയുടെ
ആദ്യ ഒളിമ്പിക് മെഡലിന്
അമ്പത് വയസ്സ്

മലയാളി ആദ്യ ഒളിമ്പിക് മെഡല്‍ നേടിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഇന്ത്യ പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയപ്പോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ആയിരുന്നു. ആ വര്‍ഷം സെപ്തംബര്‍ 10ന് നെതര്‍ലന്‍ഡിനെയാണ് ഇന്ത്യ തകര്‍ത്തത് (2-1).
ഒളിമ്പിക്‌സ് മെഡല്‍ നേടിയ തിരിച്ചെത്തിയപ്പോള്‍ മാനുവലിനെ ആരും ആനയിച്ചില്ല. വഴി നീളെ സ്വീകരണമുണ്ടായില്ല. സര്‍ക്കാര്‍ തലത്തിലും ആദരിച്ചില്ല. ആ കാലം അങ്ങനെയായിരുന്നു. എങ്കിലും അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹമായിരുന്നു.
കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെയും ഗോള്‍കീപ്പര്‍ മലയാളിയായിരുന്നു. പി.ആര്‍. ശ്രീജേഷ്.

Author

Scroll to top
Close
Browse Categories