കോമണ്‍വെല്‍ത്തില്‍ പൊന്നോണം

സുവർണ നേട്ടവുമായി എൽദോസും അബ്ദുള്ളയും

ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ മലയാളികള്‍ തമ്മിലുള്ള ആവേശ പോരാട്ടമാണ് കോമണ്‍വെല്‍ത്ത്ഗെയിംസില്‍ കണ്ടത് എറണാകുളം കോലഞ്ചേരി രാമമംഗലം കൊച്ചുതോട്ടത്തില്‍ എല്‍ദോസ്, പുരുഷന്മാരുടെ ട്രിപ്പിള്‍ ജംമ്പില്‍ 17.03 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ സുവര്‍ണ അദ്ധ്യായം പിറന്നു. തൊട്ടുപിന്നാലെ 17.02 മീറ്റര്‍ കുറിച്ച് വെള്ളി കൈക്കലാക്കിയത് കോഴിക്കോട് ജാതിയേരി മാമുണ്ടേരിയിലെ നരങ്ങോലിന്റവിട വീട്ടില്‍ അബ്ദുള്ള അബൂബക്കര്‍.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളികള്‍ക്ക് ഇത്രയേറെ അഭിമാനം പകര്‍ന്ന നിമിഷങ്ങള്‍ വേറെയുണ്ടാകില്ല. എറണാകുളം കോലഞ്ചേരി രാമമംഗലം കൊച്ചുതോട്ടത്തില്‍ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മകന്‍ എല്‍ദോസ്, പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 17.03 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ സുവര്‍ണ അദ്ധ്യായം പിറന്നു. തൊട്ടുപിന്നാലെ 17.02 മീറ്റര്‍ കുറിച്ച് വെള്ളി കൈക്കലാക്കിയത് കോഴിക്കോട് ജാതിയേരി മാമുണ്ടേരിയിലെ നരങ്ങോലിന്റവിട വീട്ടില്‍ അബ്ദുള്ള അബൂബക്കര്‍.

ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ മലയാളികള്‍ തമ്മിലുള്ള ആവേശ പോരാട്ടമാണ് രാജ്യം കണ്ടത്.അബ്ദുള്ളയുടെ മാതാപിതാക്കളായ അബൂബക്കറുടെയും സാറയുടെയും പ്രാര്‍ത്ഥന ഫലം കണ്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആറാം സ്വര്‍ണവും അഞ്ചാം വ്യക്തിഗത സ്വര്‍ണവുമാണ് എല്‍ദോസ് നേടിയത്.

എല്‍ദോസും അബ്ദുള്ളയും ചങ്ങാതിമാരാണ്. ഇരുവരും കോതമംഗലം മാര്‍അത്തനേഷ്യസ് കോളേജിന്റെ സംഭാവനയും.

കോമൺവെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമായി നാലാം സ്ഥാനത്തെത്തി

പുരുഷ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍ നേടിയ വെള്ളി മലയാളിത്തിളക്കത്തിന്റെ മാറ്റു കൂട്ടി.ബാഡ് മിന്റ്ൺ താരം കണ്ണൂർ സ്വദേശി ട്രീസാ ജോളി വെള്ളിയും വെങ്കലവും അണിഞ്ഞു.സ്‌ക്വാഷ് മിക്‌സ്‌ഡ് ഡബിൾസിൽ തന്റെ സഹോദരി ഭർത്താവ് സൗരവ് ഘോഷാലിനൊപ്പം വെങ്കലം നേടിയ ദീപിക പള്ളിക്കലാണ് മറ്റാെരു മലയാളിത്തിളക്കം.അങ്ങനെ മലയാളികൾ നേടിയത് ആറു മെഡലുകൾ.ഒരു ഗെയിംസിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ മലയാളിയാണ് ട്രീസ.

മലയാളത്തിന് പ്രതീക്ഷ പകര്‍ന്ന് മറ്റൊരു ശ്രീ. കോമണ്‍വെല്‍ത്തില്‍ രാജ്യത്തിന് അഭിമാനമായി ലോങ്ജമ്പില്‍ വെള്ളി നേടിയ എം. ശ്രീശങ്കര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണവുമായി വരുമെന്ന് ഉറപ്പാണ് കായിക പ്രേമികള്‍ക്ക്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷലോങ്ജമ്പില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേട്ടം. ക്രിക്കറ്റില്‍ മലയാളികളുടെ അഭിമാനമായി മാറിയ ശ്രീശാന്തിനും ഹോക്കിയില്‍ ഒളിമ്പിക്‌സ് മെഡല്‍ കൊയ്തതില്‍ പങ്കുവഹിച്ച ശ്രീജേഷിനും ശേഷം അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ ഐശ്വര്യമാകുകയാണ് പാലക്കാടിന്റെ ചുണക്കുട്ടന്‍ ശ്രീശങ്കര്‍

സാഫ് ഗെയിംസിലെ പഴയ ട്രിപ്പിള്‍ ജമ്പ് വെള്ളിമെഡല്‍ ജേതാവ് അച്ഛന്‍ മുരളിയും ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് അമ്മ ബിജിമോളുമാണ് മുരളി ശ്രീശങ്കറിന്റെ കരുത്ത്.

ഇന്ത്യയ്ക്ക്അഭിമാനം

കോമൺവെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമായി നാലാം സ്ഥാനത്തെത്തി ഇന്ത്യ കരുത്ത് തെളിയിച്ചു.ആസ്ട്രേലിയ, ഇംഗ്ളണ്ട്, കാനഡ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ.ടേബിൾ ടെന്നീസിൽ മൂന്ന് സ്വർണം നേടിയ അജാന്ത ശരത് കമൽ ,ബാഡ് മിന്റൺ വനിതാസംഗിൾസ് കിരീടംചൂടിയ പി.വി. സിന്ധു,ബാഡ് മിന്റൺ പുരുഷസിംഗിൾസ് സ്വർണം നേടിയ ലക്ഷ്യാ സെൻ,പുരുഷ ഡബിൾസ് ഫൈനലിൽ സ്വർണം നേടിയസാത്വിക് സായ് രാജ്, രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തുടങ്ങിയവർ രാജ്യത്തിന്റെ മെഡൽ വേട്ടയ്ക്ക് തിളക്കം കൂട്ടി.

Author

Scroll to top
Close
Browse Categories