കരുത്തനായി കയറി, നാണം കെട്ട് ഇറങ്ങി

ചാനല്‍ പരിപാടികളിലെ അവതാരകന്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ മനസ്സില്‍ കടന്നുകൂടിയ താരമാണ് ബോറീസ് ജോണ്‍സണ്‍.ഇടയ്ക്ക് പത്രപ്രവര്‍ത്തകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു ജോണ്‍സണ്‍. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടി ബ്രിട്ടീഷ് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് പ്രധാനമന്ത്രിയായി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് പദ്ധതിയിലൂടെ ലോകത്തെ ഞെട്ടിച്ചുജോണ്‍സണ്‍. ബോറീസ് ജോണ്‍സന്റെ പ്രകടനം അവിടെ കഴിഞ്ഞു. പിന്നെ ഇറക്കമായിരുന്നു. ഒന്നിന് പുറകെ മറ്റൊന്നായി നിലവാരം കുറഞ്ഞ വിവാദങ്ങള്‍. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നീക്കങ്ങളുണ്ടായില്ല. വിലക്കയറ്റം മാനംമുട്ടെയായി. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മത്സരിച്ചാല്‍ ദുരന്തമായിരിക്കുമെന്ന് എം.പി.മാര്‍ക്ക് ബോദ്ധ്യമായി.കരുത്തനായ പ്രധാനമന്ത്രി ദുര്‍ബലനായി മാറിയ വഴി രസകരമാണ്. ലോക് ഡൗൺ കാലത്തായിരുന്നു ഏറെ പ്രശ്‌നം. ഒടുവില്‍ രാജി.

1 ലോക് ഡൗണില്‍ ജനം വീട്ടിലിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സര്‍ക്കാര്‍ ഓഫീസുകളിലും നടന്നത് ആഘോഷപരിപാടികള്‍. ലോക് ഡൗൺ വ്യവസ്ഥ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴ.

2 മൂന്നാം ഭാര്യ കാരി സിമോണ്‍സുമായി വീട്ടില്‍ കലഹം. വാക്കേറ്റം. കുടുംബകലഹം, അടിയുടെ വക്കിലെത്തിയപ്പോള്‍ അയല്‍വാസികള്‍ക്കു പൊലീസിനെ വിളിക്കേണ്ടി വന്നു.

3 ലോക് ഡൗൺ കാലത്ത് മദ്യപിച്ച് അഴിഞ്ഞാടിയ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ തമ്മില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കൂട്ടയടി. സാധനങ്ങള്‍ തല്ലിത്തകര്‍ത്തു.

4 ഔദ്യോഗിക വസതിയില്‍ മദ്യസത്ക്കാരം നടന്നില്ലെന്ന ബോറിസ് ജോണ്‍സന്റെ വാദം പൊളിയാണെന്ന് തെളിയിക്കപ്പെട്ട സംഭവങ്ങള്‍.

5 ഉദ്യാനത്തിലിരുന്നു പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കുടിച്ചു കൂത്താടുന്നതിന്റെ ഫോട്ടോ പുറത്ത്.

6 മദ്യസല്‍ക്കാരമായിരുന്നില്ലെന്ന് ജോണ്‍സണ്‍. എന്നാല്‍ മദ്യസല്‍ക്കാരത്തിനുള്ള ക്ഷണക്കത്തിന്റെ കോപ്പി ടി.വി. ചാനലില്‍. ഒടുവില്‍ പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞു.

7 2021 ഏപ്രിലില്‍ ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരത്തിന്റെ തലേന്ന് മദ്യസൽക്കാരം

8 എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബോറീസ് ജോണ്‍സനെയും ഭാര്യ കാരി സിമോണ്‍സിനെയും ജനക്കൂട്ടം കൂവി വിളിച്ചു.

9 സ്വന്തം കക്ഷിയിലെ എം.പി.മാര്‍ പ്രധാനമന്ത്രിക്കെതിരെ പടയ്ക്കിറങ്ങി. ജോണ്‍സണ്‍ രാജിവയ്ക്കണമെന്ന് അറുപത് ശതമാനത്തോളം പേര്‍. ഗത്യന്തരമില്ലാതെ ഒടുവില്‍ രാജി.

Author

Scroll to top
Close
Browse Categories