പി.എസ്.സി. നടത്തിയ എൽ.ഡി.സി. പരീക്ഷയിൽ കൊല്ലം ജില്ലയിൽ നിന്ന് ഒന്നാം റാങ്കു കരസ്ഥമാക്കിയ തെക്കേവിള 1272 ശാഖാ അംഗമായ ധന്യാ ബാലചന്ദ്രന് ശ്രീ നാരായണാ എംപ്ലോയീസ് ഫോറത്തിന്റെ ഉപഹാരം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകുന്നു. ഫോറം കോഓർഡിനേറ്റർ പി വി രജിമോൻ , കേന്ദ്ര സമിതി പ്രസിഡന്റ് എസ് അജുലാൽ ,ട്രഷറർ ഡോ: എസ് വിഷ്ണു, ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് എസ് ഗിരീഷ് കുമാർ, സെക്രട്ടറി ഡോ: ശില്പശശാങ്കൻ, ശാഖാ പ്രസിഡന്റ് അഡ്വ. മണിലാൽ , സെക്രട്ടറി മനോജ് എന്നിവർ സന്നിഹിതരായിരുന്നു .