ജലാശയങ്ങൾ മനോഹരം, അറിയണം ചതിക്കുഴികൾ
ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് ജീവന്
പൊലിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്കൂള്‍തലം മുതല്‍ നീന്തല്‍ പരിശീലനം നിര്‍ബന്ധ മാക്കാന്സര്ക്കാ രിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആപദ്ധതി
പിന്നീട് വെള്ളത്തിലായി
ജലാശയങ്ങള്‍ ആരേയും മോഹിപ്പിക്കും.നദികളും പുഴകളും തോടുകളുമാണ് നമ്മുടെ വിനോദസഞ്ചാരത്തെ ആകര്‍ഷകമാക്കുന്നത്. ആ അഭൗമ സൗന്ദര്യംനുകരാന് എത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കഴിയാത്തതിന് കാരണം തേടുകയാണ് കേരളം. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും അധികം പേര്‍ക്ക് ജീവന് നഷ്ടമാകുന്നത് മുങ്ങി മരണത്തിലൂടെയാണ്. രണ്ടായിരത്തോളം പേരാണ് ഒരു വര്‍ഷം കുളിക്കാനും കളിക്കാനുംവെള്ളത്തിലിറങ്ങി ദുരന്തത്തിനിരയാകുന്നത്. എന്നാല്‍ ഇതിന്റെ വ്യക്തമായ കണക്ക് അധികൃതരുടെ പക്കല്‍ ഇല്ല.റോഡപകടത്തിന്റെ കണക്കെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഉണ്ട്.മുങ്ങി മരണത്തിന് ഉത്തരവാദിത്വം പറയാന്‍ ആരുമില്ല.നാളെ നാടിന് അഭിമാനമാകേണ്ടയുവാക്കളുടെ ജീവനാണ് ജലാശയങ്ങളിലെ മരണക്കെണിയില്‍ പൊലിയുന്നത്. കഴിഞ്ഞ ദിവസം വെള്ളായണിക്കായലിലെ ദുരന്തത്തില്‍ നഷ്ടമായതും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെയാണ്.
എങ്ങുമെത്താതെ നീന്തല്‍ പരിശീലനം
ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് ജീവന് പൊലിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്കൂള്‍തലം മുതല്‍ നീന്തല്‍ പരിശീലനം നിര്ബന്ധമാക്കാന്സര്ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആപദ്ധതി പിന്നീട്’വെള്ളത്തിലായി ‘. തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടു വന്ന പദ്ധതിയാണ്എങ്ങുമെത്താതെ പോയത്.
ഇതിനായിപോര്ട്ടബിള് സ്വിമ്മിംഗ് പൂളും ഒരുക്കിയിരുന്നു . ഓരോസ്കൂളിലെയും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗം നിശ്ചിത സമയം പരിശീലനം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കാതായതോടെതോടെ നീന്തല്‍ പരിശീലനത്തിന്റെ വഴിയടഞ്ഞു. മതിയായ ഫണ്ട് സ്കൂളില്‍ ഇല്ലാത്തതിനാല്‍ കുറച്ചുനാള്‍ മാത്രമാണ് പരിശീലനം നടത്തിയത്. ആദ്യം വെള്ളത്തെ പരിചയപ്പെടുത്തല്‍, പിന്നെ നീന്തലിന്റെ വിവിധ വശങ്ങള് പരിശീലിപ്പിച്ച് 21ദിവസംകൊണ്ട് സ്വന്തമായി നീന്താന്‍ കഴിയുന്നതരത്തിലാണ് പരിശീലനം . പരിശിലനം കഴിയുമ്പോള്‍ ഒരോദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കപ്പ് പാലും ഒരുമുട്ടയും നല്‍കുന്നതിനാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. ഇതിനുള്ള ഫണ്ട് ഇപ്പോള്‍ കിട്ടുന്നില്ല
കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം അനിവാര്യമാണെന്ന കാര്യത്തില്‍ ഇപ്പോഴും രക്ഷിതാക്കള്‍ ബോധവാന്മാരല്ല. അതോടൊപ്പം കുട്ടികളെ വെള്ളത്തിലേക്ക് വിടാനുള്ള ഭയവും നിലനില്ക്കുന്നു. രക്ഷകര്‍ത്താക്കള്‍ക്ക് ശരിയായ ബോധവത്ക്കരണം ആവശ്യമാണ്.
ദുരന്തമൊഴിവാക്കാന്‍
വേണം കരുതല്‍
- കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക എന്നതാണ് പ്രാഥമികകാര്യം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും. ജലാശയങ്ങളെകുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചും പഠിപ്പിക്കണം
- മുതിര്‍ന്നവരുടെ സാന്നിദ്ധ്യമില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ കളിക്കാനോ പോകരുതെന്ന് കുട്ടികളോട് നിര്‍ദ്ദേശിക്കുക, കുട്ടികള്‍ വിരുന്നു പോകുന്ന ബന്ധുവീടുകളിലും ഇക്കാര്യം ഓര്‍മ്മിപ്പിക്കണം.
- അപസ്മാരം, മസില് കയറ്റം തുടങ്ങിയവ വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാദ്ധ്യതയുള്ള അസുഖങ്ങളാണ്.
- ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടരുത്. കയറോ, കമ്പോ, തുണിയോ നീട്ടിക്കൊടുത്ത് വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗ്ഗം.
- കേരളീയ വസ്ത്രങ്ങള്‍ മിക്കവാറും അപകടംഉണ്ടായാല് രക്ഷപ്പെടാന്‍ തടസമുണ്ടാക്കുന്നവിധത്തിലുള്ളതാണ്. വെള്ളത്തിലിറങ്ങുന്നവര്‍ ഇത് മനസിലാക്കി വസ്ത്രങ്ങള്‍ ധരിക്കുക.
- 1ജലാശയത്തെ കുറിച്ച് വേണ്ടവിധം അറിയാതെ വെള്ളത്തിലേക്ക് ചാടരുത്. ചെളിയില്‍ പൂഴ്ന്ന് പോകാം. തല മരത്തിലോ പാറയിലോ ഇടിക്കാം.
- പാറകളിലെ വഴുക്കല്‍ സൂക്ഷിക്കണം.
- മിക്ക നദികളിലും മണലൂറ്റ് കുഴികള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കുക.ഇത്തരം കുഴികളിലും ചുഴികളിലും പെട്ടാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ല.
- നേരം ഇരുട്ടിയതിന് ശേഷം ഒരു കാരണവശാലും മുങ്ങാന്‍ ശ്രമിക്കരുത്.
- മദ്യപിച്ചതിന് ശേഷം വെള്ളത്തില്‍ ഇറങ്ങരുത്. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത് .
- ഖനനം കഴിഞ്ഞ പാറമടകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കണം.
- ബീച്ചുകളിലും മറ്റും ലൈഫ്ഗാര്‍ഡുകളെ നിയോഗിക്കണം.