ശ്രീനാരായണഗുരു മഹാനിഘണ്ടു
എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ കൈവശമുള്ളവർക്ക് അയച്ചുതരാം.ഗുരുവിൻ്റെ ജീവിതം, ദർശനം, സാമൂഹ്യ പ്രവർത്തനങ്ങൾ, രചനകൾ, ശിഷ്യർ, പ്രതിഷ്ഠകൾ, സംഭവങ്ങൾ, സ്ഥാപനങ്ങൾ ഇങ്ങനെ എല്ലാ വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. സ്ഥലപരിമിതി കണക്കിലെടുത്ത് ഓരോ പദത്തിനും ചെറിയ വിവരണമാണ് ഇതിൽ നൽകുന്നത്. പുസ്തക രൂപത്തിൽ വിപുലീകരിക്കുന്നതാണ്.വായനക്കാരുടെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.ഇത്തരത്തിലൊരു നിഘണ്ടു മലയാളത്തിൽ ആദ്യമാണ്. ഗുരുവിനെ അടുത്തറിയാൻ കൈത്തിരി നൽകലാണ് ഞങ്ങളുടെ ലക്ഷ്യം. സഹകരണം പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ ക്ഷണിച്ചു കൊണ്ട്
ഡോ.എൻ.ആർ.ഗ്രാമപ്രകാശ്
അഖണ്ഡം:–
ഖണ്ഡങ്ങളായി വിഭജിക്കാന്‍ സാധ്യമല്ലാത്തത് – ബ്രഹ്മം.
അഖണ്ഡചൈതന്യം: –
ബ്രഹ്മം, പരമാത്മാവ്, ഈശ്വരന്‍ എന്നിങ്ങനെ വേദാന്തത്തിലു മതചര്‍ച്ചകളിലും വിവരിക്കുന്ന പരമസത്യം. അതു തന്നെയാണു് തന്നെയാണ് അറിവ്. ആത്മോപദേശശതകത്തില്‍ ബ്രഹ്മത്തിന് അറിവ് എന്നാണ് ഗുരു ഉപയോഗിക്കുന്നത്. ഈ അറിവ് തന്നെയാണ് അഖണ്ഡചൈതന്യം..
അഗസ്ത്യകൂടം: –
പശ്ചിമഘട്ട മലനിരയുടെ ഭാഗമായ കൊടുമുടിയാണ് അഗസ്ത്യകൂടം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി. അഗസ്ത്യകൂടത്തില്‍ നിന്നുത്ഭവിച്ച് തെക്കന്‍ തിരുവിതാംകുറിലെ വിവിധ ഭൂവിഭാഗങ്ങളിലൂടെ ഒഴുകിയെത്തുന്ന നെയ്യാറിന്റെ തീരത്താണ് അരുവിപ്പുറം. ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം.
അജ്ഞത: –
അവിദ്യ കാണുക, മായ, അജ്ഞാനം,
തമസ്സ്, നീഹാരം, ഇവ അവിദ്യയുടെ പര്യായങ്ങളാണ്.
അടപതിയന്‍ കിഴങ്ങ് : –
ഒരു ഭക്ഷണസാമഗ്രിയാണ് അടപതിയന്‍ കിഴങ്ങ്. മലകളില്‍ ലഭ്യമായ ഈ കിഴങ്ങും തേനും പച്ചവെള്ളവും കൊണ്ട് ഒരുവനു വിശപ്പടക്കി ജീവിക്കാം. നാരായണഗുരു മരുത്വാമലയില്‍ തപസ്സു ചെയ്യുന്ന കാലത്ത് ഗുരു ഇപ്രകാരമാണ് വിശപ്പടക്കിയത്..
അദ്വൈതം:-
രണ്ടെന്ന ഭാവം ഇല്ലായ്മയാണ് അദ്വൈതം. ജീവാത്മാവും പരമാത്മാവുമില്ല. രണ്ടും ഒന്നു തന്നെ. ആത്യന്തികസത്യം ബ്രഹ്മം മാത്രം. ബ്രഹ്മത്തെ അറിവ്,
ഞാന്‍ എന്നും വിവക്ഷിക്കുന്നു.
അദ്വൈത ജീവിതം: –
ശിവഗിരി മഠത്തില്‍ വെച്ച് ഗുരു നല്‍കിയ ഉപദേശമാണ് “അദ്വൈതജീവിത”മെന്ന നിലയില്‍ അറിയപ്പെടുന്നത്. മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് സുഖത്തെയാണ്. ലൗകികമായും വൈദികമായും നടത്തപ്പെട്ടുവരുന്ന എല്ലാ സഭകളുടെയും പരമാവധിയും ഇതുതന്നെ എന്നു ഗുരു ഉദ്ബോധിപ്പിച്ചു.
അദ്വൈതാശ്രമം: –
1914 ആലുവായിൽ നാരായണഗുരു സ്ഥാപിച്ചതാണ് അദ്വൈതാശ്രമം. അദ്വൈതദര്‍ശനം ജീവിതചര്യയായി സ്വീകരിച്ചവര്‍ക്ക് താമസിക്കാനുള്ള ഒരിടം എന്നാണ് അദ്വൈതാശ്രമം കൊണ്ടു വിഭാവനം ചെയ്യുന്നത്. പെരിയാറിന്റെ തീരത്താണ് ആശ്രമം കുടികൊള്ളുന്നത്. .
അദ്വൈതമൂലം: –
ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ഈശം, കേനം തുടങ്ങി പത്തിലധികം പ്രധാന ഉപനിഷത്തുകള്‍; ഗൗഡപാദാചാര്യന്റെ മാണ്ഡൂക്യോപനിഷത്കാരിക ഇവയെ ആസ്പദിച്ച് ശങ്കരാചാര്യര്‍ ആവിഷ്‌കരിച്ച തത്ത്വശാസ്ത്രമാണ് അദ്വൈതം. ആത്മോപദേശശതകം, ദര്‍ശനമാല, തുടങ്ങിയ ഗുരുകൃതികള്‍ ആധുനികകാലത്തെ അദ്വൈതദര്‍ശന പ്രതിപാദകങ്ങളായ കൃതികളാണ്.
അദ്വൈതദീപിക:
രചനാകാലം 1894. അദ്വൈത തത്ത്വത്തിലേക്ക് ഒരു ചെറിയ വിളക്ക് തെളിയിച്ചുകാട്ടലാണ് അദ്വൈതദീപികയെന്ന കൃതി. .
അധ്യാസം:-
ഉള്ള വസ്തുവില്‍ അതല്ലാത്ത വസ്തുവിന്റെ സ്വരൂപം ആരോപിക്കുന്നത് അധ്യാസം. നേരിയ വെളിച്ചത്തില്‍ കിടക്കുന്ന കയര്‍ കഷ്ണം കണ്ടിട്ട് പാമ്പാണെന്നു ധരിക്കുന്നത് അധ്യാസം.
അന്യ :
അറിവിന്റെ ശക്തികളെ രണ്ടാണ് .അതാണ് അന്യയും സമയും. പ്രപഞ്ചത്തിന്റെ സ്വഭാവം നാനാത്വമാണ്. ഈ അറിവാണ് അന്യ.
അനാചാരങ്ങള്‍: –
താലികെട്ട്, തിരണ്ടുകുളി, പുളിങ്കുടി ,പ്രാകൃത ആരാധന രീതികൾ തുടങ്ങി അനേകം അനാചാരങ്ങള്‍ ഈഴവ സമുദായക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കാലോചിതമല്ലാത്ത ഈ ആചാരങ്ങള്‍ അനാവശ്യവും വീട്ടുകാരെ സാമ്പത്തിക ക്ലേശത്തിലാഴ്ത്തുന്നതാണെന്നും മനസ്സിലാക്കിയ ഗുരു അവയെ ഇല്ലാതാക്കുന്നതിനു പ്രവർത്തിച്ചു.
അനാത്മാവ് : –
ദൃശ്യം, ജ്ഞേയം, വിഷയം, അചിത്, ജഡം, പരാധീനപ്രകാശകം.
അനാത്മകന്‍: –
ആത്മാവല്ലാത്തവന്‍. അറിവാണ് ആത്മാവ്. അറിവില്ലാത്തവന്‍ – അനാത്മകന്‍.
അനാദി:-
ആരംഭമില്ലാത്തത്. ബ്രഹ്മം. ആദിയുമില്ല. അന്തവുമില്ല.
അനാദിലീല: –
ജീവിതവും അതിലെ സുഖദുഃഖങ്ങളും ആത്മസത്യത്തില്‍ അനാദിയായി നടക്കുന്ന ഒരു ലീല മാത്രം. അദ്വൈതസിദ്ധാന്തം.
അനുകമ്പാദശകം: –
ഗുരുവിന്റെ രചന (1914)
ജീവകാരുണ്യ പഞ്ചകത്തോടു സാമ്യമുള്ളതും അതിനേക്കാള്‍ ദാര്‍ശനികമാനമുള്ളതുമാണ് അനുകമ്പാദശകം. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പയില്‍ തുടങ്ങുന്നു. അരുള്‍, അന്‍പ്, അനുകമ്പ മൂന്നിനും പൊരുള്‍ ഒന്നുതന്നെ. ജീവികളെ സംസാരദുഃഖത്തില്‍നിന്നു കരേറ്റുന്നതും അതുതന്നെ.
അന്തഃകരണം: –
മനസ്സ്. പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്ന സമയത്ത് അന്തഃകരണം ചക്ഷുരിന്ദ്രിയം വഴി പുറത്തുചാടി വിഷയദേശത്തെത്തി വിവിധ രൂപത്തില്‍ പരിണമിക്കുന്നു.
അന്തരാളജാതികള്‍: –
കേരളത്തിലെ വര്‍ണ്ണവ്യവസ്ഥയില്‍ ബ്രാഹ്മണ, ക്ഷത്രിയന്മാര്‍ക്കും ശൂദ്രന്മാര്‍ക്കും ഇടയിലായി വരുന്നവരും അമ്പലവാസികളുമായ ജാതികളെയാണ് അന്തരാളജാതികള്‍ എന്നു വിളിക്കുക.
അന്ത്യജന്‍: –
ശൂദ്രവിഭാഗത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജാതിക്കാരാണ് അന്ത്യജന്മാര്‍. രജകന്‍, നടന്‍, ചര്‍മ്മകാരന്‍ തുടങ്ങിയവര്‍.
അപരാധീന പ്രകാശം: –
സ്വയം പ്രകാശിക്കുന്നത്. അദ്വൈത സിദ്ധാന്ത പ്രകാരം ബ്രഹ്മം മാത്രമാണ് സ്വയം പ്രകാശം. മറ്റെല്ലാം ബ്രഹ്മത്തിന്റെ പ്രകാശത്താല്‍ പ്രകാശിക്കുന്നതാണ്.
അഭാനം: –
പുറമേയ്ക്ക് വെളിപ്പെടാത്തത് അഭാനം. അറിവു മാത്രമാണ് സ്വയം പ്രകാശിക്കുന്നത്. ഭൗതികമായ എല്ലാ വസ്തുക്കളും പ്രകാശിക്കുന്നത് അറിവിന്റെ സഹായമൊന്നു കൊണ്ടാണ്.
അയ്യന്‍/ അയ്യപ്പന്‍: –
ആര്യ(സംസ്‌കൃതം) അജ്ജ (പ്രാകൃതം) അയ്യ (പാലി) ഈ മൂന്നു വാക്കുകളില്‍ അയ്യ എന്ന പാലിപദത്തിന് ബുദ്ധന്‍ എന്ന അര്‍ത്ഥമുണ്ട്.
അയിത്തം:
ജാതിക്രമം അനുസരിച്ച് നടപ്പിലുണ്ടായിരുന്ന തീണ്ടലും തൊട്ടുകൂടായ്മയാണ് അയിത്തം.
അയ്യങ്കാളി: –
കേരളീയ നവോത്ഥാന നായകരില്‍ ഒരാളായ അയ്യങ്കാളി 1863 ആഗസ്റ്റ് 28 നു തിരുവനന്തപുരത്തെ വെങ്ങാന്നൂരില്‍ ജനിച്ചു. അയ്യന്‍പുലയനും മാലയുമായിരുന്നു അച്ഛനമ്മമമാര്‍. ചെറുപ്പം മുതലെ ജാതീയമായ അവഗണനയ്‌ക്കെതിരെ പൊരുതി അയിത്തജാതിക്കാരായ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനായി സവര്‍ണ്ണാധിപത്യത്തിനെതിരെ സമരം ചെയ്തു.
അയ്യപ്പന്‍ കെ. (സഹോദരന്‍ അയ്യപ്പന്‍) : –ജനനം 1889 ആഗസ്റ്റ് 22-ാം തീയതി. മരണം 1968 മാര്‍ച്ച് 1968.
മാതാപിതാക്കള്‍. കുമ്പളത്തു പറമ്പില്‍ കൊച്ചാവു വൈദ്യന്‍ ഉണ്ണൂലി. 9 മക്കളില്‍ ഇളയ ആള്‍. ജന്മസ്ഥലം. എറണാകുളം ജില്ലയിലെ വൈപ്പിന്‍ കരയിലെ ചെറായി.
അച്ഛന്റെ മരണശേഷം ജേഷ്ഠ സഹോദരനായ അച്യുതന്‍ വൈദ്യര്‍ ആണ് അയ്യപ്പന്റെ വിദ്യാഭ്യാസ ചുമതലകള്‍ നിറവേറ്റിയത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, കുമാരനാശാന്‍ എന്നിവര്‍ സന്ദര്‍ശിക്കാറുള്ള ഗൃഹമാണ് അച്യുതവൈദ്യരുടെത്. അയ്യപ്പന്‍ ഗുരുവിനെ കാണുന്നത് സ്വഗൃഹത്തില്‍ വച്ചാണ്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് ഉപരി വിദ്യാഭ്യാസം തുടരാന്‍ സാമ്പത്തിക പരാധീന മൂലം സാധിച്ചില്ല. ഈ സമയം ഗുരുവിന്റെ നിര്‍ദ്ദേശവും കുമാരനാശാന്റെ ഇടപെടലും നിമിത്തം തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ബിഎ പഠനത്തിന് ചേര്‍ന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കി തുടര്‍ന്ന് നാട്ടില്‍ യൂണിയന്‍ ഹൈസ്‌കൂളില്‍ അധ്യാപകനായെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തകനായി. നിരീശ്വരവാദിയായിരുന്നു സഹോദരന് അയ്യപ്പന്‍.
അയ്യാക്കുട്ടി ഇ.കെ.:-
തൃശൂര്‍ ജില്ല, എലിഞ്ഞേലി തറവാട്ടില്‍ ജനിച്ചു. ഭാര്യ: അമ്മുക്കുട്ടി.
നാരായണഗുരു സന്ദര്‍ശിക്കാറുള്ള ഭവനമാണ് എരിഞ്ഞേലി തറവാട്. നല്ല നിലയില്‍ വിദ്യാഭ്യാസം ലഭിച്ചു. ബി.എ.എഫ്. എല്‍ പാസ്സായ അയ്യാക്കുട്ടിയെ കൊച്ചിരാജാവിന്റെ അഭീഷ്ടപ്രകാരം മുന്‍സിഫായി നിയമിച്ചു. ജീവിതകാലം മുഴുവൻ ഗുരുഭക്തനായിരുന്നു.
അരയർ: –
മുക്കുവജനതയുടെ രാജാവാണ് അരചന്‍ അഥവാ അരയന്‍. മീന്‍പിടുത്തമാണ് മുക്കുവര്‍ക്കു വിധിച്ചിരുന്ന ജോലി. കായല്‍ അരയരും കടലരയരും മലയരയരും ഉണ്ട്.
അരുവിപ്പുറം പ്രതിഷ്ഠ:- –
ശിവപ്രതിഷ്ഠ, ഈഴവശിവന്‍ കാണുക.1063 കുംഭം 29 (1888 മാര്‍ച്ച് 10) ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷം പുലര്‍ച്ചെ 3 മണിക്കാണ് (1888 മാര്‍ച്ച് 11) പ്രശസ്തമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. ഈഴവരാദി അവര്‍ണ്ണ സമുദായത്തിലെ ഭക്തജനങ്ങള്‍ക്ക് ഈശ്വരനെ തൊഴാനുള്ള ആരാധനാ കേന്ദ്രം സ്ഥാപിക്കുക വഴി ഗുരു ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിച്ചു. കേരളീയ നവോത്ഥാനത്തിനു തുടക്കം കുറിച്ചു.
അര്‍ദ്ധനാരീസ്തവം: –
1894 ആണ് രചനാകാലം. ജനങ്ങള്‍ മഴ കിട്ടാതെ വെന്തുരുകി കഷ്ടപ്പെടുമ്പോള്‍ ഗംഗയെ ശിരസ്സിലേന്തിനില്‍ക്കുന്ന നിനക്ക് അല്പം പോലും ദയയില്ലേ എന്ന ആവലാതിയോടെയാണ് സ്തവം തുടങ്ങുന്നത്.
അലാതസമം: –
ഒരേ പൊരുള്‍ നാനാരൂപങ്ങളോടും നാമങ്ങളോടും കൂടിയായി തീരുന്നതിനെ അലാതസമമായി പറയുന്നു. .
അവയവി: –
അവയവങ്ങളോടു കൂടിയത്. ശരീരം. അവയവങ്ങളുടെ ഉടമ.
അവസ്ഥാത്രയം: –
ബോധത്തിന്റെ മൂന്ന് അവസ്ഥകളാണ് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ ഉണര്‍വ്വിന്റെയും ഉറക്കത്തിന്റെയും രണ്ടറ്റങ്ങള്‍. അവയ്ക്കിടയില്‍ ഉണര്‍വ്വിന്റെ ആഴമനുസരിച്ച് കടന്നുപോകുന്ന ചിന്തകള്‍ – അതിന്റെ മറ്റൊരു പേരാണ് സ്വപ്നം ഈ മൂന്നവസ്ഥകളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്.
അവിദ്യ:
-അജ്ഞാനം തന്നെ അവിദ്യ. യഥാര്‍ത്ഥജ്ഞാനം അജ്ഞാനത്തെ ഇല്ലായ്മ ചെയ്യുന്നു. ഒരു വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ മറയ്ക്കുന്ന ആവരണശക്തിയും
അഷ്ട വൈദ്യന്മാർ: –
കേരളത്തിലെ ബുദ്ധമതാനുയായികളായിരുന്ന വൈദ്യപണ്ഡിതന്മാരെ ബ്രാഹ്മണരാക്കി മാറ്റിയതാണ് അഷ്ടവൈദ്യന്മാര്‍.
അഷ്ടഗൃഹത്തിലാഢ്യന്മാര്‍: –
ഒളപ്പമണ്ണ, വരിക്കാശ്ശേരി, കൂടല്ലൂര്‍, പൊറയന്നൂര്‍, കുറളശ്ശേരി, പൂവള്ളി, മേപ്പത്ത്, എടമന എന്നീ എട്ട് ബ്രാഹ്മണകുടുംബങ്ങളെ ആഢ്യബ്രാഹ്മണരായി കണക്കാക്കുന്നു.
അഷ്ടാംഗഹൃദയം: –
ബുദ്ധമതാനുയായി വാഗ്ഭടന്‍ (550 – 600
എ.ഡി) രചിച്ച ആയുര്‍വ്വേദ ഗ്രന്ഥം. ചരകന്‍, സുശ്രുതന്‍ കഴിഞ്ഞാല്‍ ആയുര്‍വ്വേദത്തിലെ പ്രധാനിയാണ് വാഗ്ഭടന്‍.
അഷ്ടാംഗഹൃദയപാഠശാല: _
ശിവഗിരി മഠത്തിലെ സംസ്‌കൃത പാഠശാലയോടു ചേര്‍ന്ന് വി.എം. ഗോവിന്ദന്‍ വൈദ്യരുടെ നേതൃത്വത്തില്‍ 1909-ല്‍ ഒരു അഷ്ടാംഗ ഹൃദയ പാഠശാല കൂടി തുടങ്ങി.
അഹന്ത: –
അഹം എന്ന ഭാവമാണ് അഹന്ത. ത്രിപുടിയിലെ ജ്ഞാതാവിന്റെ ഭാവത്തെ അഹന്തയെന്നു പറയും .
അറിവ് : –
ഉപനിഷത്തുക്കളിലെ മഹാവാക്യങ്ങളിലൊന്നായ ‘പ്രജ്ഞാനമാനന്ദം’ എന്ന ആശയത്തിനു പ്രാധാന്യം നല്‍കുന്ന വേദാന്ത പാരമ്പര്യത്തിലാണു നാരായണഗുരു. ബ്രഹ്മം തന്നെ അറിവ്.
അനാചാരങ്ങള്‍: –
ശാങ്കരസ്മൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് അറുപത്തിനാല് അനാചാരങ്ങള്‍.
അവധൂതകാലം:-
സന്യാസിയാകുന്നതിന്റെ മുന്നോടിയായി സര്‍വ്വസംഗപരിത്യാഗിയാകുന്ന പ്രക്രിയയാണ് അവധൂതകാലം.
999543 1033