ഡോ. ജി. ബൈജു: ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞൻ

തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറായി ലോകത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായ ഡോ. ബൈജു നിയമിതനായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഗവേഷണം നടത്തുന്ന ഡോ. ബൈജു കാലാവസ്ഥാ വ്യതിയാനം കാർഷിക വിളകളിലുണ്ടാക്കുന്ന മാറ്റങ്ങൾ വിവിധ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറായി ഡോ. ജി. ബൈജുവിനെ കേന്ദ്രഗവണ്‍മെന്റ് നിയമിച്ചു. ലോകത്തെ അറിയപ്പെടുന്ന കിഴങ്ങുവിള മണ്ണ് ശാസ്ത്രജ്ഞനായ ഡോ. ബൈജു കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇവിടെ ഗവേഷണം നടത്തുന്നു. കിഴങ്ങുവിളകള്‍ക്ക് അദ്ദേഹം കണ്ടുപിടിച്ച സൈറ്റ് സ്പെസിഫിക് ന്യൂട്രിയന്റ് മാനേജ്‌മെന്റ് സാങ്കേതിക വിദ്യയും കാലാവസ്ഥ വ്യതിയാന പഠനങ്ങളും വളരെ പ്രസിദ്ധമാണ്. അന്തര്‍ദേശീയ – ദേശീയ ജേര്‍ണലുകളില്‍ നൂറ്റിപതിനഞ്ച് ഗവേഷണ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം പന്ത്രണ്ട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. .

ഓരോ ഭൂപ്രകൃതിക്കും മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ച്ഡോ. ജി. ബൈജു വികസിപ്പിച്ച സൈറ്റ് സ്പെസിഫിക് ന്യൂട്രിയൻറ് മാനേജ്മെന്റിന്റെ പ്രചാരത്തിനായി രാജ്യത്തുടനീളം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നാനൂറിലധികം പ്രദർശന പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

കേരള കാർഷിക സർവകലാശാല ബോർഡ്‌ ഓഫ് സ്റ്റഡീസ്, അക്കാഡമിക് കൗൺസിൽ എന്നിവയിൽ അംഗമായിട്ടുണ്ട്.

കേരള കാർഷിക സർവകലാശാലയിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി 1992 മുതൽ അഖിലേന്ത്യാ സർവീസായ അഗ്രികൾച്ചറൽ റിസർച്ച് സർവീസിൽ ശാസ്ത്രജ്ഞനായി ജോലി നോക്കുന്നു.

പത്തനംതിട്ട ജില്ലയില്‍ ഉള്ളന്നൂര്‍ മുണ്ടകകുളഞ്ഞിയില്‍ പരേതനായ എം.വി. ഗംഗാധരന്റെ മകനാണ്. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. പ്രീതി ഗോപിനാഥ് ഭാര്യയും അമൃതവിദ്യാലയം കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അക്ഷര മകളും അബുദാബി അഡ്‌നോക് എഞ്ചിനീയര്‍ മിഥുന്‍ ഗിരീശന്‍ മരുമകനുമാണ്.

Author

Scroll to top
Close
Browse Categories