ആദര്‍ശം കൈവെടിഞ്ഞ്
വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം
തേക്കടി:നമ്മുടെ ഭരണാധികാരികള്‍ സ്വന്തം അധികാര കസേരകള്‍ ഉറപ്പിക്കുന്നതിന് വേണ്ടി ഇന്ന് ആദര്‍ശ രാഷ്ട്രീയത്തെ കൈവെടിഞ്ഞ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞതിനാല്‍ സംഘടിത മത വിഭാഗങ്ങള്‍ അന്യായമായി എല്ലാ രംഗത്തും രാഷ്ട്രീയ ,സാമൂഹിക നീതി കയ്യാളുന്ന കാഴ്ച്ചയാണ് കാണുവാന്‍ കഴിയുന്നതെന്ന് എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സംഘടിച്ച് ശക്തരാകുവിന് എന്ന ഗുരുവാക്യങ്ങള്ക്ക് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്, നാം ഓരോരുത്തരും ഇതിനായി ഒത്തൊരുമയോടെ ഒന്നായ് പ്രവര്‍ത്തിക്കണം .എസ്എന്‍ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന് ശാഖ ഭാരവാഹികള്‍ക്ക് വേണ്ടി തേക്കടിയില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് സമന്വയം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗം ജനറല്‍ സെക്രട്ടറി
ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന് സ്വാഗതം പറഞ്ഞു. വാഴൂര്‍ സോമന് എം. എല്‍. എ മുഖ്യാതിഥിയായി. വിവിധ യൂണിയന് ഭാരവാഹികളായ ഗോപി വൈദ്യര്, .ബിനു പീരുമേട്, ബിജു മാധവന്, വിനോദ് ഉത്തമന്, സജി പറമ്പത്ത്, സുധാകരന് ആടിപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി യൂണിയന് ബോര്‍ഡ് മെമ്പര്‍ എന്‍ നടേശന്, സജീവ് പൂവത്ത്, കൗണ്‍സില്‍ അംഗങ്ങള്‍ ആയ സുഭാഷ്, അജയകുമാര്‍, പ്രതാപന്, സലിച്ചന്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പ്രസന്നന്, അസിം പണിക്കര്‍, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, വൈദിക യോഗം, സൈബര്‍ സേനാ യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘടനാ ജീവിതത്തില്‍ രജതജൂബിലി ആഘോഷിക്കുന്ന യോഗം ജനറല്‍ സെക്രട്ടറിയ്ക്ക് യൂണിയന്റെ ഉപഹാരം സമര്‍പ്പിച്ചു. യൂണിയന് തലത്തിലെ എല്ലാ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയന് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്തു.