വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
മനസിലാക്കി മുന്നേറണം

കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇ.വി. സ്മാരക വിദ്യാഭ്യാസ അവാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കണിച്ചുകുളങ്ങരയിലെ വസതിയില്‍ നിര്‍വഹിച്ച ശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും യൂണിയന്‍ഭാരവാഹികളോടും വിദ്യാഭ്യാസ അവാര്‍ഡ് നേടിയവരോടും ഒപ്പം

കുറുപ്പംപടി: വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നേറുവാൻ സമുദായം പരിശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇ.വി. സ്മാരക വിദ്യാഭ്യാസ അവാർഡിന്റെ വിതരണ ഉദ്ഘാടനം കണിച്ചുകുളങ്ങരയിലെ വസതിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമുദായം വിദ്യാഭ്യാസരംഗത്ത് ഇനിയും മുന്നേറാനുണ്ട്. ഐ.എ.എസ്., ഐ.പി.എസ്. രംഗത്ത് സമുദായത്തിന്റെ പ്രതിനിധികൾ ധാരാളമുണ്ടാകണം. അതിനായുള്ള ശ്രമങ്ങളാണ് ഇന്നത്തെ തലമുറയിൽ നിന്നുണ്ടാകേണ്ടതെന്നും യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതിനടേശൻ ഭദ്രദീപ പ്രകാശനം നടത്തി.

ഒക്കൽ ശാഖയിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ജനറൽ സെക്രട്ടറി അവാർഡുകൾ സമ്മാനിച്ചത്. ഒക്കൽ ശാഖാ പ്രസിഡന്റ്എം.പി. സദാനന്ദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സജാദ് രാജൻ, ഒക്കൽ ശാഖാ ഭാരവാഹികളായ ലാലു വിഎസ്, അരുൺശശി എന്നിവർ പങ്കെടുത്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.എ.രാജു, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Author

Scroll to top
Close
Browse Categories