മൂല്യങ്ങള്‍ നോക്കി വോട്ടുചെയ്തവര്‍ക്ക്
നഷ്ടക്കണക്ക് മാത്രം

ചേര്‍ത്തല യൂണിയന് കീഴില്‍ മൈക്രോഫിനാന്‍സ് പദ്ധതിയുടെ മൂന്നാം ഘട്ട വായ്പാ വിതരണവും മറ്റ്‌ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പൂച്ചാക്കല്‍ കമ്മ്യൂണിറ്റി ഹാളില്‍ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല :ആദ്ധ്യാത്മിക അടിത്തറയില്‍ നിന്നുള്ള ഭൗതിക നേട്ടങ്ങളാണ് കൈവരിക്കേണ്ടതെന്ന ഗുരുദേവ സന്ദേശം ഉള്‍ക്കൊണ്ടു വേണം ജീവിക്കാനെന്ന് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ചേര്‍ത്തല യൂണിയന് കീഴില്‍ മൈക്രോഫിനാന്‍സ് പദ്ധതിയുടെ മൂന്നാം ഘട്ട വായ്പാ വിതരണവും മറ്റ്‌ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പൂച്ചാക്കല്‍ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ടിനുള്ളില്‍ മറ്റ് സമുദായങ്ങള്‍ രാഷ്ട്രീയ മായി സംഘടിച്ചു നേട്ടമുണ്ടാക്കിയപ്പോള്‍ മൂല്യങ്ങളുടെ പേരില്‍ വോട്ടു ചെയ്തവര്‍ക്ക് നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. ചിഹ്നം നോക്കാതെ പേര് മാത്രം നോക്കി വോട്ടു ചെയ്യുന്നവര്‍ നേട്ടം കൊ യ്തു.

എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന്‍ അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി.അനിയപ്പന്‍ സ്വാഗതം പറഞ്ഞു. ധനലക്ഷ്മി ബാങ്ക് ചേര്‍ത്തല ബ്രാഞ്ച് മാനേജര്‍ ജയകുമാര്‍, നിയുക്ത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബൈജു അറുകുഴി, വി.ശശികുമാര്‍, അനില്‍ ഇന്ദീവരം തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീകണ്‌ഠേശ്വരംശ്രീനാരായണ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ കെ.എല്‍.അശോകന്‍ നന്ദി പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം .കെ.എം.മണിലാല്‍, മുന്‍ കൗണ്‍സില്‍ അംഗങ്ങളായ പി.വിനോദ്, .ജിനദേവന്‍ , .ബിജുദാസ്, സൈബര്‍ സേനാ കേന്ദ്രസമിതി കണ്‍വീനര്‍ ധന്യ സതീഷ്, ജോ:കണ്‍വീനര്‍ .അനില്‍രാജ്, പ്രിന്‍സ്‌മോന്‍, റാണി ഷിബു, അജി ഗോപിനാഥ്, . ഡി ഉണ്ണികൃഷ്ണന്‍, . ഷിബു ശാന്തി, മഹേഷ് പുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories