പ്രസംഗമല്ല, പ്രവൃത്തിയാണ് വേണ്ടത്

എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇ.വി. കൃഷ്ണന്‍ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസഅവാര്‍ഡ്, പ്രതിഭാ പുരസ്‌കാര വിതരണവും യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: സംഘടനാ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തനം ഭംഗിയായി നടത്തിയതിനാലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇ.വി. കൃഷ്ണന്‍ അനുസ്മരണ സമ്മേളനവും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പ്രതിഭാ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തനങ്ങളില്‍ ആര്‍ജവവും ആത്മാര്‍ത്ഥതയും ഉണ്ടായാല്‍ പരിവര്‍ത്തനങ്ങള്‍ തനിയെ വരും. എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ സമുദായ ഉന്നതിക്കായി അഹോരാത്രം പ്രവര്‍ത്തിക്കണം.

കുന്നത്തുനാട് യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആന്റ് ചീഫ് മെന്ററും കരിയര്‍ ഗുരുവുമായ എം.എസ്. ജലീല്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ഏറ്റവും നീളം കൂടിയ മുടിയുള്ള കൊച്ചുകുട്ടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അയാന്‍ഷ് പ്രഭയെയും ഏറ്റവും പ്രായംകുറഞ്ഞ ട്രെയിന്‍ഡ്‌ഹോഴ്‌സ് റൈഡര്‍ക്കുള്ള യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കാഡ് കരസ്ഥമാക്കിയ ദേവക് ബിനുവിനെയും ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ 55 കിലോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം കൈവരിച്ച ആദര്‍ശ് മനോഹരനെയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും ജനറല്‍ സെക്രട്ടറി ആദരിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ക്യാഷ്‌പ്രൈസും മെഡലും നല്‍കി.

യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സജിത്ത്‌നാരായണന്‍ സ്വാഗതവും കമ്മിറ്റി അംഗം എം.എ. രാജു കൃതജ്ഞതയും പറഞ്ഞു.

അനുസ്മരണ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഡോ. ആര്‍. അനിലന്‍, ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കേന്ദ്രസമിതി സെക്രട്ടറി കെ.എം. സജീവ്, മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, സെക്രട്ടറി അഡ്വ. ആര്‍. അനില്‍കുമാര്‍, പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി ഹരിവിജയന്‍, കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കോതമംഗലം യൂണിയന്‍ പ്രസിഡന്റ് അജിനാരായണന്‍, സെക്രട്ടറി പി.എ. സോമന്‍, ആലുവ യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബു, എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറര്‍ കെ.പി. ഗോപാലകൃഷ്ണന്‍, സൈബര്‍ സേന കേന്ദ്രസമിതി അംഗം ചന്ദ്രബോസ്, ജില്ലാ ചെയര്‍മാന്‍ അജേഷ് തട്ടേക്കാട് തുടങ്ങി വിവിധ പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

Author

Scroll to top
Close
Browse Categories