പറവൂരിനെ മഞ്ഞ പുതപ്പിച്ച്
ഗുരുദേവജയന്തി ഘോഷയാത്ര

ശ്രീനാരായണജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ പറവൂര്‍ നഗരത്തില്‍ നടത്തിയ ജയന്തി ഘോഷയാത്ര. യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍, പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍, വൈസ്‌പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഡി. ബാബു തുടങ്ങിയവര്‍ മുന്‍നിരയില്‍.

പറവൂര്‍: എസ്.എന്‍.ഡി.പിയോഗം പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവന്റെ ജയന്തിദിന സാംസ്‌കാരിക ഘോഷയാത്ര പറവൂര്‍ പട്ടണത്തെ ജനസാഗരമാക്കി. യൂണിയന്റെ കീഴിലെ എഴുപത്തിരണ്ട് ശാഖായോഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മഞ്ഞ വസ്ത്രങ്ങളും പീതപതാകകളുമേന്തി ഘോഷയാത്രയില്‍ അണിചേര്‍ന്നു.

ആലുവ അദ്വൈതാശ്രമത്തില്‍ ഗുരുദേവന്‍ തെളിച്ച കെടാവിളക്കില്‍ നിന്ന് പകര്‍ന്നെടുത്ത ദിവ്യജ്യോതി വഹിച്ചുകൊണ്ടുള്ള വാഹനമായിരുന്നു ഘോഷയാത്രയ്ക്ക് മുന്നില്‍. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയുടെ മുന്‍നിരയില്‍ യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍, പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഡി.ബാബുഎന്നിവരും യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങള്‍, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, പോഷകസംഘടനാ ഭാരവാഹികളും അണിനിരന്നു.

ശ്രീനാരായണഗുരുദേവന്‍ പകര്‍ന്നു തന്ന സാമൂഹ്യവിപ്ലവത്തിന്റെ ദീപശിഖ കെടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ഗുരുസന്ദേശങ്ങള്‍ ഒരു വിളക്കുമാടം പോലെ ജീവിതത്തിലും സമൂഹത്തിലും വെളിച്ചംപകരും. യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

വിശിഷ്ടവ്യക്തികളെ ആദരിക്കലും വിവിധ വാര്‍ദ്ധക്യ പെന്‍ഷന്‍ വിതരണവും പറവൂര്‍ നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിനും യൂണിയന്‍തല മത്സരങ്ങളുടെ സമ്മാനദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും യോഗം കൗണ്‍സിലറും വനിതാസംഘം കേന്ദ്രസമിതി വൈസ്പ്രസിഡന്റുമായ ഇ.എസ്. ഷീബയും നിര്‍വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് ഷൈജുമനയ്ക്കപ്പടി, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഡി.ബാബു, യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.ബി. സുഭാഷ്, വി.എന്‍. നാഗേഷ്, ഡി. പ്രസന്നകുമാര്‍, പെന്‍ഷനേഴ്‌സ് ഫോറം കേന്ദ്രജോയിന്റ്‌സെക്രട്ടറി ഐഷരാധാകൃഷ്ണന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സമിതി പ്രസിഡന്റ് അഡ്വ. പ്രവീണ്‍തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ സ്വാഗതവും യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ഓമന നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories