ചതയദിന പ്രാര്‍ത്ഥനാ വാര്‍ഷികം
കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ ചതയദിന പ്രാര്‍ത്ഥനയുടെ 24-ാമത് വാര്‍ഷികം വിവിധ ചടങ്ങുകളോടെ നടന്നു. 1997ലാണ് ഗുരുദേവ ക്ഷേത്രത്തിനു മുന്നിലായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന് പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു നല്‍കിയത്. 1998 ജൂലായ് മാസത്തിലാണ് ഇവിടെ പ്രതിമാസ ചതയദിനപ്രാര്ത്ഥനയ്ക്ക് തുടക്കം കുറിച്ചത്. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശനാണ് ചതയദിനപ്രാര്ത്ഥന തുടങ്ങുവാന്‍ മുന്‍കൈയെടുത്തത്. 24 വര്‍ഷമായി ബേബിപാപ്പാളിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ പൊഴിക്കല്‍, ദേവസ്വം മാനേജര്‍ മുരുകന് പെരക്കന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ഖജാന്‍ജി കെ.വി. കമലാസനന് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു. 24-ാം വാര്‍ഷികാചരണ സമ്മേളനത്തിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന് ഭദ്രദീപം തെളിച്ചു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ പൊഴിക്കല്‍ പതാക ഉയര്‍ത്തി. പ്രാര്‍ത്ഥനാ ചടങ്ങിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന് ആക്ടിംഗ് സെക്രട്ടറി പി.എസ്.എന്‍. ബാബു നിര്‍വഹിച്ചു. പ്രാര്‍ത്ഥനാനന്തരം സോഫി വാസുദേവന്‍ (കോട്ടയം), ഗുരുദേവ ധര്‍മ്മ പ്രഭാഷണം നടത്തി. ദേവസ്വം മാനേജര്‍ മുരുകന് പെരക്കന്‍ പ്രാര്‍ത്ഥനാ സന്ദേശം നടത്തി. ഖജാന്‍ജി കെ.വി. കമലാസനന്, ബേബിപാപ്പാളില്, തങ്കമണി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.