ഗുരുവന്ദനം വീഡിയോ ആല്‍ബം
പ്രകാശനം ചെയ്തു

സ്‌നേഹസാഗരം ഒരുക്കിയ ഗുരുവന്ദനം വീഡിയോ ആല്‍ബം കുന്നത്തുനാട് യൂണിയന്‍ അ ഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ .കെ കര്‍ണ്ണന്‍ പ്രകാശനം ചെയ്യുന്നു

കൊച്ചി : തന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും 64 കൃതികളിലാക്കിയ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ആലുവ അദ്വൈതാശ്രമംമഠാധിപതി സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു.സ്‌നേഹസാഗരം ഒരുക്കിയ ഗുരുവന്ദനം വീഡിയോ ആല്‍ബം പുറത്തിറക്കുന്ന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.

എസ് എന്‍ ഡി പി യോഗം കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയനില്‍പ്പെട്ട വടകര നോര്‍ത്ത് ശാഖാ യോഗത്തിലെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് ഇ. ഡി. പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു.ശാഖാ പ്രസിഡന്റ് രഞ്ജിത്ത് മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ സെക്രട്ടറിഎസ്. ഡി സുരേഷ് ബാബു കുടുംബ സംഗമ സന്ദേശം നല്‍കി, ശാഖാ സെക്രട്ടറി ശശീന്ദ്രന്‍ പെരുകു ളത്തില്‍,എന്‍.ജി.രാധാകൃ ഷ്ണന്‍ ,വത്സലാ മോഹന്‍, മനോഹരന്‍ പുലിക്കുന്നില്‍ .പി .എസ്.മോഹനന്‍, കെ.ആര്‍.അനില്‍കുമാര്‍, ഷൈലാ സോമന്‍, പൊന്നമ്മ മോഹനന്‍ ,ലീലാ ബാലകൃഷ്ണന്‍, സജി നിരവത്ത് എന്നിവര്‍ പ്രസംഗിച്ചു, തുടര്‍ന്ന് ഡോ.യഹിയ ഖാന്‍ കോഴിക്കോട് പ്രഭാഷണം നടത്തി.

ചടങ്ങുകളുടെ ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ . എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.. സ്‌നേഹസാഗരം അ ഡ് മിനും ആല്‍ബം നിര്‍മ്മാതാവുമായ അലി അദ്ധ്യക്ഷനായ ചടങ്ങില്‍ ഗുരു ധര്‍മ്മപ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കുന്നത്തുനാട് എസ് എന്‍ ഡി പി യൂണിയന്‍ അ ഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ .കെ കര്‍ണ്ണന്‍ ആല്‍ബം റിലീസ് നിര്‍വ്വഹിച്ചു.എസ് എന്‍ ഡി പി യോഗം കൗണ്‍സിലര്‍ പി.കെ . പ്രസന്നന്‍ ആല്‍ബത്തിന്റെ അണിയറ ശില്‍പ്പികളെ ആദരിച്ചു.

പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍, സജിനി വടയമ്പാടി,ചന്ദ്രലേഖ,അമ്മിണി കര്‍ണ്ണന്‍, രാജിഫ്രാന്‍സിസ്, പി കെ വേണുഗോപാല്‍, ഷാജി വൈറ്റില എന്നിവര്‍ പ്രസംഗിച്ചു.

റിട്ടയര്‍ഡ് ഡി വൈ എസ് പി.യും ശ്രീനാരായണ പെന്‍ഷനേഴ്സ് കൗണ്‍സില്‍ കേന്ദ്ര സമിതി സെക്രട്ടറി യുമായ കെ .എം സജീവ് രചിച്ച ഗുരുവന്ദനം എന്ന പ്രാര്‍ത്ഥനാ ഗീതത്തിന് ജയാനന്ദന്‍ ചേതന സംഗീത സംവിധാനം നിര്‍വഹിച്ചു. ചന്ദ്രലേഖ, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ആലപിച്ചു. സംവിധാനം സുനില്‍ സാഗര്‍.

പ്രശസ്തസംഗീതജ്ഞന്‍സന്തോഷ് കുമാര്‍ ചങ്ങന്‍കരിയുടെ നേതൃത്വത്തില്‍സംഗീതവിരുന്നും ഉണ്ടായിരുന്നു.
Team snehasagaram എന്ന യൂ ട്യൂബ് ചാനലിലും https://youtu.be/DBI95വേയോക്ക് എന്ന യൂട്യൂബ് ലിങ്ക് ഉപയോഗിച്ചും കാണാവുന്നതാണ്..

Author

Scroll to top
Close
Browse Categories