കലയുടെ കേളികൊട്ട്

വനിതാ സംഘം
സംസ്ഥാന കലോത്സവം:
മലനാട് യൂണിയന് കിരീടം

വൈക്കത്ത് നടന്ന എസ് എൻ ഡി പി യോഗം വനിതാ സംഘം
സംസ്ഥാന കലോത്സവത്തിൽ മലനാട് യൂണിയന് കിരീടം. ഇടുക്കി ജില്ലയിലെ മലനാട് യൂണിയൻ 22 പോയിൻ്റുകൾ നേടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 20 വീതം പോയിൻ്റുകൾ നേടി ഇടുക്കിയിലെ തന്നെ നെടുങ്കണ്ടം യൂണിയനും കണ്ണൂർ ഇരിട്ടി യൂണിയനും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു.19 പോയിൻ്റുകൾ നേടിയ എറണാകുളം കുന്നത്തുനാട് യൂണിയനാണ് മൂന്നാമതെത്തിയത്.

വൈക്കം: വൈക്കത്ത് നടന്ന എസ് എൻ ഡി പി യോഗം വനിതാ സംഘം സംസ്ഥാന കലോത്സവത്തിൽ മലനാട് യൂണിയന് കിരീടം. ഇടുക്കി ജില്ലയിലെ മലനാട് യൂണിയൻ 22 പോയിന്റുകൾ നേടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 20 വീതം പോയിൻ്റുകൾ നേടി ഇടുക്കിയിലെ തന്നെ നെടുങ്കണ്ടം യൂണിയനും കണ്ണൂർ ഇരിട്ടി യൂണിയനും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. 19 പോയിന്റുകൾ നേടിയ എറണാകുളം കുന്നത്തുനാട് യൂണിയനാണ് മൂന്നാമതെത്തിയത്.6 മേഖലാതല മത്സരങ്ങളിൽ വിജയിച്ച 300 ൽ പരം പ്രതിഭകളാണ്, സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്.സത്യാഗ്രഹ സ്മാരക ആശ്രമം സ്‌ക്കൂളില്‍ ആറ് വേദികളിലായാണ് സമാപന മത്സരങ്ങൾ നടന്നത്. ആലാപനം, നൃത്തം, വ്യാഖ്യാനം, ഉപന്യാസം, പ്രസംഗം, ക്വിസ്, വടംവലി, ലെമൺ ആൻ്റ് സ്പൂൺ, കസേരകളി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.

വനിതാ സംഘം സംസ്ഥാനകലോത്സവം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളിനടേശൻ ഉദ്ഘാടനം ചെയ്യുന്നു.

സത്യാഗ്രഹ സ്മാരക ആശ്രമം സ്‌ക്കൂളില്‍ ആറു വേദികളിലായാണ് സമാപന മത്സരങ്ങൾ നടന്നത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നടത്തി. വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രമുറങ്ങുന്ന ആശ്രമം സ്ക്കൂളാണ് കലോത്സവത്തിന് വേദിയായത്.139 യൂണിയനുകളെ ജില്ലാ അടിസ്ഥാനത്തിൽ 6 മേഖലകളായി തിരിച്ച് നടത്തിയ മേഖലാതല മത്സരങ്ങളിൽ വിജയിച്ച 300 ൽ പരം പ്രതിഭകൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു.

കടുത്തുരുത്തി യൂണിയനിലെ മോഹിനിയാട്ടം ടീം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , പ്രീതി നടേശൻ എന്നിവരോടൊപ്പം

വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ സ്വാഗതം പറഞ്ഞു. പ്രീതി നടേശൻ, യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ, സി.എം.ബാബു, ബേബിറാം, ഇ.എസ്. ഷീബ, വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി.പ്രകാശൻ, സെക്രട്ടറി അഡ്വ. എസ്.ഡി.സുരേഷ് ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ, സെക്രട്ടറി എൻ.കെ.രമണൻ, കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു, സെക്രട്ടറി ആർ.രാജീവ്, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.ജീരാജ്, വനിതാ സംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, വനിതാ സംഘം വൈക്കം യൂണിയൻ പ്രസിഡൻ്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ, യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് പി.വി. വിവേക് തുടങ്ങിയവർ പങ്കെടുത്തു.കലാമത്സരങ്ങൾ എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു.

Author

Scroll to top
Close
Browse Categories