ആത്മീയ പ്രഭനിറച്ച് ശ്രീനാരായണ
ധർമ്മ വിചാര യജ്ഞം
എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ വിചാര യജ്ഞം എസ് എൻ ഡി പി യോഗം ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംഘടനാപരമായി ഇനിയും ഏറെ വളർച്ചകൾ നേടുവാൻ ഒറ്റക്കെട്ടായി യോഗം മുന്നോട്ട് പോകുവാൻ എല്ലാവരുടെയും നിറഞ്ഞ പിന്തുണയുണ്ടാവണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യജ്ഞാചാര്യനായ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികളുടെയും പുരുഷോത്തമൻ ശാന്തികളുടേയും സതീഷ് ശാന്തികളുടേയും നേതൃത്വത്തിൽ ആചാര അനുഷ്ഠാനങ്ങളോടെ ശ്രീനാരായണ ധർമ്മവിചാര യജ്ഞത്തിന് തുടക്കം കുറിച്ചു.
രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി . ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വിശുദ്ധാനന്ദ സ്വാമി, ധർമ്മചൈതന്യ സ്വാമി, ശിവസ്വരൂപാനന്ദ സ്വാമി, ഗുരുപ്രകാശം സ്വാമി, മഹാദേവാനന്ദ സ്വാമി, നിത്യ ചിന്മയി സ്വാമിനി, രമേശ് രാജാക്കാട്, എബിൻ അമ്പാടി, സന്ദീപ് പച്ചയിൽ , അനീഷ് പുല്ലുവേലിൽ, ഷെൻസ് സഹദേവൻ , സൈദപ്പാ(കർണ്ണാടക) .അജയ്, സുരേഷ് കോട്ടയ്ക്കകത്ത്, ജയൻ അടിമാലി, ഐബി പ്രഭാകരൻ, ആർ അജയൻ , കെ കെ രാജേഷ്, എൻ ആർ വിജയകുമാർ, വി എൻ സലി മാഷ്, മനേഷ് കൂടിക്കൈയ്യിൽ, രാധാകൃഷ്ണൻ തമ്പി , ജോബി വാഴാട്ട്, രഞ്ജിത്ത് പുറക്കാട്ട്, വിഷ്ണു ശേഖരൻ, സജിനി സാബു, രജനി തങ്കച്ചൻ, വിനീതാ സുരേഷ്, സതീശ് ശാന്തി, എന്നിവർ സംസാരിച്ചു.
രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ് കുമാർ സ്വാഗതവും രാജാക്കാട് യൂണിയൻ വൈസ് പ്രസിഡണ്ട് ജി അജയൻ നന്ദിയും പറഞ്ഞു.