ജാതിവിവേചനത്തിനെതിരെ യൂത്ത്മൂവ്‌മെന്റ് മാർച്ച്


ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയുംയോഗം കൗണ്‍സിലര്‍ ബേബിറാം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എന്‍.വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ്‌പ്രസിഡന്റ് രജീഷ് മരിക്കല്‍, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനില്‍ മാധവന്‍, ജോയിന്റ് സെക്രട്ടറി ചിന്തുചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അനൂപ് കെ.ദിനേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ യൂണിയന്‍ ഭാരവാഹികളായ കെ.എ. ഉണ്ണിക്കൃഷ്ണന്‍, ടി.കെ. രവീന്ദ്രന്‍, സി.ഡി. ശ്രീലാല്‍, ബ്രുഗുണന്‍ മനയ്ക്കലാത്ത്, കെ.എസ്. സുബിന്‍, യോഗം ഡയറക്ടര്‍ കെ.കെ. ബിനു, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ നേതാക്കന്മാരായ അഡ്വ. ജിനേഷ്, സുശീല്‍ കുമാര്‍, ഇ.പി. പ്രശാന്ത്, കെ.എസ്. വിനൂപ്, സമല്‍രാജ്, കെ. എസ്. ശിവറാം, ശ്രീരാജ്, നിഖില്‍ വൈക്കത്താടന്‍, ശരത് പെരുമറത്ത്, ദീപക് കുഞ്ഞുണ്ണി, സൈബര്‍ ജില്ലാ കണ്‍വീനര്‍ അഭിലാഷ് നെല്ലായി എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തെ പൂതക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. കുട്ടംകുളത്തിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു.