യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണം
ആലപ്പുഴ: രാജ്യനന്മക്കും വികസനത്തിനും വേണ്ടി ലക്ഷ്യബോധത്തോടെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. യോഗം അമ്പലപ്പുഴ യൂണിയനില്‍ മുന്‍ പ്രസിഡന്റ് എന്‍.കെ. നാരായണന്റെ പേരിലുള്ള വിദ്യാഭ്യാസ പദ്ധതി സഹായവിതരണസമ്മേളനം ഉദ്ഘാടനവും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അനുമോദിച്ചു. തോണ്ടന്‍കുളങ്ങര ഉഡുപ്പി ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി. കോളേജ് മാനേജര്‍ കൃഷ്ണകുമാര്‍ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. വിനീത സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.വി. സാനു, എ.കെ. രംഗരാജന്‍, ചെയര്‍മാന്‍ കെ. ഭാസി, കണ്‍വീനര്‍ വി.ആര്‍. വിദ്യാധരന്‍, ജോയിന്റ് കണ്‍വീനര്‍ വി. രാജേഷ്, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ എം. രാജേഷ്, കെ.പി. ബൈജു, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി. വി. രമേശ്, ദിനേശന്‍ ഭാവന, വനിതാസംഘം സെക്രട്ടറി ജെ. ജെമിനി, വൈസ്‌പ്രസിഡന്റ് ശോഭന അശോക് കുമാർ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എം. രാകേഷ്, വൈസ്‌പ്രസിഡന്റ് മനോജ്, എംപ്ലോയീസ് ഫോറം സെക്രട്ടറി സാബു, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി. രാജേന്ദ്രന്‍, സെക്രട്ടറി അജിത്, വൈദിക യോഗം പ്രസിഡന്റ് അനീഷ് ശാന്തി എന്നിവര്‍ പങ്കെടുത്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും പഠനമികവ് പുലര്‍ത്തുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷമായി യൂണിയന്‍ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു വരുന്നുണ്ട്. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി,പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 200 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.