കുന്നത്തുനാട് യൂണിയനിൽ വനിതാ സംഗമം


പെരുമ്പാവൂർ : കുന്നത്തുനാട് യൂണിയനിൽ വനിതാ സംഗമം കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഇ.എസ്.ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ശാന്തകുമാരി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ മുഖ്യപ്രഭാഷണം നടത്തി
കൺവീനർ കെ.എ.ഉണ്ണികൃഷ്ണൻ സംഘടനാ സന്ദേശം നൽകി. സൈക്കോതെറാപ്പിസ്റ്റ് സന്തോഷ് ബാബു നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. വനിതാ സംഘം യൂണിയൻ കൺവീനർ മോഹിനി വിജയൻ,വൈസ് ചെയർപേഴ്സൺ ബിന്ദു രാമചന്ദ്രൻ,യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ.സദാശിവൻ,ടി.എസ്.ജയൻ, സുനിൽകുമാർ,അനിൽ കെ.കെ.,ബിജു വിശ്വനാഥൻ,വിപിൻ കോട്ടക്കുടി,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ അഡ്വ.ആനന്ദ് ഓമനക്കുട്ടൻ,മഹേഷ് പി.എസ്. എന്നിവർ പങ്കെടുത്തു.