ആത്മീയത കൈവെടിഞ്ഞതോടെ പുതുതലമുറയ്ക്ക് താളം തെറ്റി


മാന്നാര്‍: മനസിനാവശ്യമായ ആത്മീയതയെ കൈവെടിഞ്ഞ് ശരീരത്തിന് ആവശ്യമായത് മാത്രം അമ്മമാര്‍ മക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയതോടെയാണ് കുടുംബജീവിതം താളം തെറ്റിയതെന്നും പുതുതലമുറ നാശത്തിന്റെ വക്കിലെത്തിയതെന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം ‘വനിതാ ആശ്രിതജ്യോതി 2025’ ഇലഞ്ഞിമേല്‍ ഗാന്ധിഭവന്‍ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ ദേവാലയത്തിലെ അന്തേവാസികളായ അച്ഛനമ്മമാര്‍ക്ക് പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്തു. ചെങ്ങന്നൂര്‍ യൂണിയനില്‍ ദീര്‍ഘകാലം സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്ന പരേതനായ കെ.ആര്‍. രാജപ്പന്റെ ഭാര്യ പൊന്നമ്മ രാജപ്പന് വനിതാ ജ്യോതി പുരസ്‌കാര സമര്‍പ്പണം പ്രീതിനടേശന്‍ നിര്‍വഹിച്ചു.
വനിതാസംഘം യൂണിയന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ബിനി സതീശന്‍, ട്രഷറര്‍ പ്രവദരാജപ്പന്‍, കേന്ദ്രസമിതി പ്രതിനിധികളായ സിന്ധു സോമരാജന്‍, ലേഖ വിജയകുമാര്‍, സിന്ധു സുഭാഷ്, വനിതാസംഘം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ വസന്തകുമാരി, അജിതകുമാരി, ഗിരിജ ഓമനക്കുട്ടന്‍, ഉമാ താരാനാഥ്, സവിത അനില്‍, വനിതാസംഘം മേഖല ചെയര്‍ പേഴ്‌സണ്‍മാരായ വിജയശ്രീ, വിജയശ്രീ സന്തോഷ്, സുജ സുരേഷ്, മിഥുശിവദാസ്, കണ്‍വീനര്‍മാരായ ശ്രീലതരവീന്ദ്രന്‍, ബിന്ദു വിജയന്‍, രജിത പ്രസാദ്, സതി ശശി എന്നിവര്‍ സംസാരിച്ചു. മാന്നാര്‍ യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ പുഷ്പശശികുമാര്‍ സ്വാഗതവും യൂണിയന്‍ വനിതാസംഘം കണ്‍വീനര്‍ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഹരിലാല്‍, കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം, ഗാന്ധിഭവന്‍ ദേവാലയം ഡയറക്ടര്‍ കെ. ഗംഗാധരന്‍ ശ്രീഗംഗ, ഗാന്ധിഭവന്‍ ദേവാലയം ചെയര്‍മാന്‍ മുരളീധരന്‍ തഴക്കര, വര്‍ക്കിംഗ് ചെയര്‍മാന്‍ എ. ആര്‍. വരദരാജന്‍നായര്‍, യൂണിയന്‍ അഡ്. കമ്മറ്റി അംഗങ്ങളായ പി.ബി. സൂരജ്, രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, അനില്‍കുമാര്‍ റ്റി.കെ., അനിഷ് പി. ചേങ്കര, രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു. പഴയകാല ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കി ആലപ്പുഴ മധുരിമ ഓര്‍ക്കസ്‌ട്ര ഗാനമേള അവതരിപ്പിച്ചു.