ഗുരുമന്ദിരം തകര്‍ത്തതില്‍ വ്യാപക പ്രതിഷേധം
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം 506-ാം നമ്പര്‍ കാട്ടൂര്‍ ശാഖാ വക ശ്രീനാരായണഗുരുമന്ദിരം അടിച്ചു തകര്‍ക്കുകയും കാണിക്കവഞ്ചിയും കൊടിമരവും നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗം എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് മോഹന്‍ദാസ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് പി. ഹരിദാസ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.പി. പരീക്ഷിത്ത്, യൂണിയന് കൗണ്‍സിലര്‍മാരായ എം. രാജേഷ്, കെ.പി. ബൈജു, ജി. രാജേഷ്, യൂത്ത്മൂവ്മെന്റ് യൂണിയന് സെക്രട്ടറി വിഷ്ണു സുരേന്ദ്രന്, വൈസ്പ്രസിഡന്റ് മനോജ്, ജോയിന്റ് സെക്രട്ടറി സജോ സദാശിവന്, വൈദിക യോഗം പ്രസിഡന്റ് അനീ ഷ് ശാന്തി, സെക്രട്ടറി ഷണ്മുഖന്ശാന്തി എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി വിനയകുമാര്‍ സ്വാഗതവും യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗം ടി.വി. ഷണ്മുഖന് നന്ദിയും പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വോദയപുരം 6212-ാംനമ്പര്‍ ശാഖയില്‍ പ്രകടനം നടന്നു. ഹനുമാന് ക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചക്കുപറമ്പ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എ.കെ. രംഗരാജന്, യൂണിയന് കൗണ്‍സിലര്‍മാരായ പി. രാജീവ്, രാജേഷ്, കെ.ടി. ഷാജി, ശാഖാ സെക്രട്ടറി എം.ടി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ശാഖാ പ്രസിഡന്റ് ജിതേന്ദ് അദ്ധ്യക്ഷത വഹിച്ചു.