രജതജൂബിലി ആഘോഷചടങ്ങില്‍25 ചിത്രങ്ങള്‍ സമ്മാനിച്ച് കുട്ടികള്‍

കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ്.എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ 25 കുട്ടികള്‍ ചേര്‍ന്ന് വരച്ച് നല്‍കിയ ചിത്രങ്ങള്‍ സ്‌കൂള്‍ മാനേജരും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നോക്കി കാണുന്നു.

ചേര്‍ത്തല: കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ്.എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ രജതജൂബിലി ആഘോഷചടങ്ങില്‍ സ്‌കൂള്‍ മാനേജരും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് വ്യത്യസ്ത സമ്മാനം നല്‍കി വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് വെള്ളാപ്പള്ളിനടേശൻ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് ഉപഹാരം. സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളാണ് വെള്ളാപ്പള്ളിനടേശന്റെ ജീവന്‍ തുടിക്കുന്ന ചിത്രരചന നടത്തിയത്. ചിത്രങ്ങൾ എല്ലാം ഒരു ഫ്രെയിമിലാക്കി പ്രിന്‍സിപ്പലും രചന നടത്തിയ കുട്ടികളും ചേര്‍ന്ന് സമ്മാനിച്ചു മികച്ച ചിത്രങ്ങള്‍ക്ക് സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. അഭിന കെ. വേണു ഒന്നാം സ്ഥാനവും , എ. നിവേദിത രണ്ടാംസ്ഥാനവും, ലക്ഷ്മി സുരേഷ് മൂന്നാം സ്ഥാനവും നേടി. അഞ്ചാം ക്ലാസുകാര്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ ചിത്രരചനയില്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories